ജില്ലാതല ഡെങ്കിവിരുദ്ധ മാസാചരണത്തിന് ബത്തേരിയില്‍ തുടക്കം

    സുല്‍ത്താൻ ബത്തേരി: ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, ബത്തേരി നഗരസഭ, ചെതലയം കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ ജില്ലാതല ഡെങ്കി വിരുദ്ധ മാസാചരണത്തിന് ബത്തേരിയില്‍ തുടക്കമായി.ബത്തേരി മുനിസിപ്പല്‍ കമ്യൂണിറ്റി ഹാളില്‍ നടന്ന ജില്ലാതല ബോധവത്കരണ പരിപാടികളുടെയും പൊതുസമ്മേളനത്തിന്റെയും ഉദ്ഘാടനം നഗരസഭ ചെയർപേഴ്സണ് റസീന അബ്ദുള്‍ഖാദർ നിർവഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സണ് എം.ജി. ഇന്ദ്രജിത്ത് അധ്യക്ഷത വഹിച്ചു.   ജില്ലാ മെഡിക്കല്‍ ഓഫീസർ ഡോ. പി.എം. മൊയ്തീൻ ഷാ മുഖ്യപ്രഭാഷണവും ജൂണിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസർ ഡോ. ആര്യ വിജയകുമാർ…

    Read More

      കരിങ്ങാരിയിൽ ട്രൈബൽ സപ്പോർട്ട് ഗ്രൂപ്പ് രൂപീകരിച്ചു.

      കരിങ്ങാരി : വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് കരിങ്ങാരി ഗവ. യു പി സ്‌കൂളിൻ്റെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ എൻറിച്ച് മെൻ്റ് പ്രോഗ്രാമിൻ്റെ (SEP) ഭാഗമായി കരിങ്ങാരി പ്രദേശത്തെ പട്ടിക വർഗ വിഭാഗം വിദ്യാർഥികളുടെ ഹാജർ നിലവാരവും പഠന നിലവാരവും മെച്ചപ്പെടുത്താനായി *ഗോത്ര വിദ്യാർഥി പിന്തുണാ ഗ്രൂപ്പുകൾ രൂപീകരിച്ചു.* വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് മെമ്പർ നാസർ എസ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർമാരായ രാകേഷ് പാലിയാണ, മൊയ്തു ഉണ്ണാച്ചി, എസ് എം സി ചെയർമാൻ റഷീദ് കെ പി, എ പി ടി…

      Read More

        യാത്രയയപ്പ് നൽകി 

        പടിഞ്ഞാറത്തറ :പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് കാപ്പും ക്കുന്നു കുടുംബരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ആയി നാല് വർഷക്കാലം സേവനം ചെയ്ത് സ്ഥലം മാറി പോകുന്ന ഡോക്ടർ ഷൗക്കീൻ മാഡത്തിന് പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പാലിയറ്റീവ് സപ്പോർട്ടിങ്ങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. പഞ്ചായത്ത് കോണ്ഫറന്സ് ഹാള് വെച്ച് നടന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ബഹു :കെ കെ അസ്മ ഉത്ഘാടനം ചെയ്തു, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാൻ കെ ഹാരിസ് അദ്യക്ഷത…

        Read More

          സ്വകാര്യ പ്രാക്ടിസ്; വയനാട് സര്‍ക്കാര്‍ മെഡി. കോളജിലെ ഡോക്ടര്‍ക്കെതിരെ വിജിലന്‍സ് കേസ്

          കോഴിക്കോട്: സര്‍ക്കാര്‍ ജോലിയിലിരിക്കെ സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടിസ് നടത്തിയ ഡോക്ടര്‍ക്കെതിരേ വിജിലന്‍സ് കേസ്. വയനാട് സര്‍ക്കാര്‍ മെഡി. കോളജിലെ കാര്‍ഡിയാക് തെറാസിക് സര്‍ജറി വിഭാഗം അസോസിയേറ്റ് പ്രഫ. ഡോ. വി. ശിവപ്രസാദിനെതിരേയാണ് കോഴിക്കോട് വിജിലന്‍സ് യൂണിറ്റ് കേസെടുത്തത്. സര്‍ക്കാര്‍ ജോലിയിലിരിക്കെ ഇദ്ദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രാക്ടീസ് നടത്തുകയായിരുന്നു. കഴിഞ്ഞ മാസം ഡിവൈ.എസ്.പി കെ.കെ ബിജുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെ പ്രക്ടീസിനിടെയാണ് ഡോക്ടറെ പിടികൂടിയത്. തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും…

          Read More

            ശ്രേയസ് സ്വാശ്രയ സംഘ വാർഷികവും, കുടുംബ സംഗമവും നടത്തി.

            കാര്യമ്പാടി യൂണിറ്റിലെ നവനിതം സ്വാശ്രയ സംഘത്തിന്റെ വാർഷികവും,കുടുംബ സംഗമവും ടി.ഒ.പൗലോസ് ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ്‌ ലിയ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സി ഡി ഒ ലെയോണ ബിജു മുഖ്യസന്ദേശം നൽകി.പുഷ്പ, ഗിരിജ സുകുമാരൻ,ഗിരിജ പ്രകാശൻ,മോളി ജോസഫ് എന്നിവർ സംസാരിച്ചു.അംഗങ്ങളുടെ വിവിധ കലാപരിപാടികളും,സമ്മാന വിതരണവും നടത്തി.സ്നേഹ വിരുന്നോടെ സമാപിച്ചു.

            Read More

              ലഹരിയില്ലാ സമൂഹം നമ്മുടെ ലക്ഷ്യം പരിപാടി നടത്തി

              കോട്ടത്തറ: സെന്റ് ആന്റണീസ് യുപി സ്കൂൾ കോട്ടത്തറയിൽ ലഹരിവസ്തുക്കളുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും, ലഹരിക്കതിരായ സാമൂഹിക പ്രതിബദ്ധത വളർത്താനും, സുരക്ഷിതവും ആരോഗ്യകരവുമായ സമൂഹം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയും, കടകളിൽ ലഹരി വിരുദ്ധ ലഘുലേഖകൾ പതിപ്പിച്ചു. ലഹരിയില്ല സമൂഹം നമ്മുടെ ലക്ഷ്യം ,എന്ന പരിപാടിക്ക് സ്കൂൾ പ്രധാനാധ്യാപിക ലിസി ടീച്ചർ നേതൃത്വം നൽകി. ലഹരിവിരുദ്ധ ക്ലബ്ബ് കൺവീനർ സിസ്റ്റർ എലിസബത്ത്, അധ്യാപകരായ ജെസ്ലിയ,വിനീത എന്നിവരും, സ്കൂൾ ലീഡർ അഭിനന്ദ് കെ എസും മറ്റ് വിദ്യാർത്ഥികളും, പി.ടി.എ പ്രതിനിധികളും പരിപാടിയിൽ…

              Read More

                സംഘാടക സമിതി രൂപീകരിച്ചു

                വെള്ളമുണ്ട:- പബ്ലിക് ലൈബറി വെള്ളമുണ്ട 90-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി വിപുലമായസംഘാടക സമിതി രൂപീകരിച്ചു. വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട്( ചെയർപേഴ്സൺ) അധ്യക്ഷയായിരുന്നു. ഒരു വർഷം നീണ്ടുനിൽക്കുന്ന ആലോഷ പരിപാടികൾ 2026 ഡിസമ്പറിൽ വാർഷിക പരിപാടികളോടെ പൂർത്തിയാവും. ഇക്കാലയളവിൽ 90 പരിപാടികൾ സംഘടിപ്പിക്കും ലോഗോ പ്രകാശനം ജൂലൈ 29 ന് രാവിലെ 11 മണിക്ക് ബഹു: ജില്ലാ കലക്ടർ നിർവഹിക്കുന്നതാണ്. പരിപാടികളുടെ ഉദ്ഘാടനം ആഗസ്റ്റ് 16 ന് വൈകുന്നേരം 3 മണിക്ക് ബഹു : എം.എൽ എ…

                Read More

                  പൊൻകുഴി ക്ഷേത്രം കർക്കിടക വാവ് ബലി: ഒരുക്കങ്ങൾ വിലയിരുത്തി അവലോകന യോഗം

                  സുൽത്താൻ ബത്തേരി: പൊൻകുഴി ക്ഷേത്രത്തിലെ കർക്കിടക വാവ് ബലിതർപ്പണം സുഗമവും സുരക്ഷിതവുമായി നടത്തുന്നതിനുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ എം.എൽ.എ ഐ.സി. ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. വാവ് ബലിയിൽ ആയിരക്കണക്കിന് ഭക്തർ പങ്കെടുക്കുന്ന സാഹചര്യത്തിൽ ഗതാഗതം, ശുചിത്വം, കുടിവെള്ള വിതരണം, പാർക്കിംഗ്, ആരോഗ്യ സേവനങ്ങൾ, തിരക്ക് നിയന്ത്രണം എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ സമയബന്ധിതമായി ഒരുക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് എം.എൽ.എ നിർദേശം നൽകി. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി കർണാടക സർക്കാരുമായി സഹകരിച്ച് കർണാടക ചെക്ക്പോസ്റ്റിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം…

                  Read More

                    ദുരന്ത ബാധിതരുടെ വിഷയം ചർച്ച ചെയ്യാൻ ഇന്ന് യോഗം ചേരും, രണ്ട് ലക്ഷം ഒരാഴ്ചയ്ക്കുള്ളിൽ വിതരണം ചെയ്യും: ടി. സിദ്ധിഖ്

                    വയനാട്: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി മൈക്രോ പ്ലാൻ വഴി സർക്കാർ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപയുടെ അടിയന്തര സാമ്പത്തിക സഹായം ഒരാഴ്ചയ്ക്കുള്ളിൽ വിതരണം ചെയ്യുമെന്ന് കൃഷി മന്ത്രി ടി. സിദ്ധിഖ്. വിഷയം ചർച്ച ചെയ്യാൻ ഇന്ന് അടിയന്തര യോഗം ചേരും. പ്രശ്നം ഗൗരവത്തിലാണ് എടുത്തതെന്നും ഒമ്പത് കോടി മൊത്തം വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.   ഇതിനകം 290 പേർക്കായി വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി 4.14 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. വ്യത്യസ്‌ത തുകകൾ ലഭിച്ചത് സംബന്ധിച്ച്…

                    Read More

                      പൊലീസ് സംഘടനകളിൽ വൻമാറ്റം; എണ്ണം മൂന്നിൽ നിന്നു രണ്ടായി, ഉത്തരവിറങ്ങി

                      തിരുവനന്തപുരം: പൊലീസ് സംഘടനകളിൽ വൻ അഴിച്ചുപണിയുമായി ആഭ്യന്തരവകുപ്പ്. എസ്ഐ മുതൽ എസ്‌പിമാർ വരെയുള്ളവർ ഇനി ഒരേ സംഘടനയിൽ അംഗങ്ങളാകും. പൊലീസ് സംഘടനകളുടെ അംഗത്വ ഘടനയിൽ മാറ്റം വരുത്തി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയതോടെ നിലവിലുള്ള സംഘടനകളുടെ എണ്ണം മൂന്നിൽ നിന്ന് രണ്ടായി. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ (കെപിഒഎ) ഇല്ലാതായി പകരം കേരള പൊലീസ്  സീനിയർ ഓഫിസേഴ്സ് അസോസിയേഷൻ (കെപിഎസ്ഒഎ) രൂപീകരിക്കും. കേരള പൊലീസ് അസോസിയേഷൻ, കേരള പൊലീസ് സീനിയർ ഓഫിസേഴ്സ് അസോസിയേഷൻ എന്നീ 2 സംഘടനകളായിരിക്കും ഇനിയുണ്ടാവുക….

                      Read More