വിശ്വാസം പൂർണമാവണമെങ്കിൽ പ്രവാചക സ്‌നേഹം അനിവാര്യം കെ.ടി ഹംസ മുസ്‌ലിയാർ
സുൽത്താൻ ബത്തേരി: വിശ്വാസം പൂർണമാവണമെങ്കിൽ പ്രവാചക സ്‌നേഹം അനിവാര്യമാണെന്നും പ്രവാചക ജീവിതത്തിലേക്ക് മടങ്ങിയാൽ മാത്രമേ മനുഷ്യന് സൻമാർഗ്ഗ ദർശനം സാധ്യമാവുകയുള്ളൂ എന്നും സമസ്ത ജില്ലാ പ്രസിഡൻ്റ് കെ.ടി ഹംസ മുസ്‌ലിയാർ പറഞ്ഞു. പ്രവാചക പരമ്പരയുടെ പിൻഗാമികളായ പണ്ഡിതൻമാർ പ്രവാചക ദൗത്യം സമൂഹത്തിൽ നിർവ്വഹിക്കാൻ സദാ സന്നദ്ധമാവണമെന്നും സമസ്ത ഇവിടെ നിർവ്വഹിച്ചു വരുന്നത് അതാണെന്നും അദ്ദേഹം പറഞ്ഞു. സമസ്ത സുൽത്താൻ ബത്തേരി താലൂക്ക് കമ്മിറ്റി ഇസ്‌ലാമിക് സെൻ്ററിൽ സംഘടിപ്പിച്ച പണ്ഡിത സംഗമവും സമസ്ത സെക്രട്ടറി ശൈഖുൽ ജാമിഅ ആലിക്കുട്ടി…
