ലഹരിക്കെതിരെ ‘വൺ മില്യൺ ഗോൾ’; പനമരം ജി.എച്ച്.എസ്.എസിൽ ആവേശോജ്വല സമാപനം
പനമരം: സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘വൺ മില്യൺ ഗോൾ തൂഫാൻ’ ചലഞ്ചിന് പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആവേശോജ്വല സമാപനം. സ്കൂളിലെ ചലഞ്ചേഴ്സ് ക്ലബ്ബ്, എസ്.പി.സി, എൻ.എസ്.എസ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ക്യാമ്പയിനിൽ, സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും കൊണ്ട് ഗോൾ അടിപ്പിച്ചു എന്ന അപൂർവ്വ നേട്ടത്തോടെയാണ് ചലഞ്ച് പൂർത്തിയാക്കിയത്. ദിവസങ്ങളായി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ആവേശകരമായ മത്സരങ്ങളുടെ ഔദ്യോഗിക സമാപനം വയനാട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ…
