തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വോട്ടര്‍ ബോധവത്കരണം പരിപാടി നടത്തി

    lതരിയോട് ഗ്രാമപഞ്ചായത്തിലെ പുലിക്കോട് ഉന്നതി കേന്ദ്രത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായി വോട്ടര്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.പരിപാടിയില്‍ സ്വീപ് ടീം അംഗം പി.എസ്. രതീഷ് വോട്ടിന്റെ പ്രാധാന്യവും വോട്ടവകാശം ഉത്തരവാദിത്തത്തോടെ വിനിയോഗിക്കേണ്ടതിന്റെ ആവശ്യകതയും തൊഴിലാളികള്‍ക്ക് ബോധ്യപ്പെടുത്തി. എന്റെ വോട്ട് എന്റെ ശബ്ദം എന്ന സന്ദേശം ഉയര്‍ത്തി സ്വീപ് ടീം അംഗം ഹംസ വോട്ടര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

    Read More

    സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

    തരുവണ:ആർട്‌സ് ലാൻഡ് ലൈബ്രറി തരുവണയും ഫോക്കസ് മെഡിക്കൽ സെൻ്റർ തരുവണയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വികസന കാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് വൈശ്യൻ അധ്യക്ഷത വഹിച്ചു. ജംഷീർ കെ.കെ, ഇൻസാഫ് ഇ.കെ,ഡോ.അഫ്സൽ റഹ്മാൻ, മുഹമ്മദ് ഷാഫി സി തുടങ്ങിയവർ പ്രസംഗിച്ചു

    Read More

    സംസ്ഥാന ദുരന്തനിവാരണ നിധിയിലേക്ക് ലഭിച്ച 700 കോടി ദുരിതബാധിതർക്ക് അവകാശപ്പെട്ടത്: റവന്യു മന്ത്രി

    സംസ്ഥാന ദുരന്തനിവാരണ നിധിയിലേക്ക് ലഭിച്ച 700 കോടി ദുരിതബാധിതർക്ക് അവകാശപ്പെട്ടത്: റവന്യു മന്ത്രി തുക വകമാറ്റി ചെലവഴിക്കില്ലെന്ന് മന്ത്രി കെ രാജൻ സംസ്ഥാന ദുരന്ത നിവാരണനിധിയിലേക്ക് ദുരന്ത ബാധിതർക്കായി ലഭിച്ച 700 കോടി രൂപ വകമാറ്റി ചെലവഴിക്കില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. മുണ്ടക്കൈ-ചൂരൽമല പ്രകൃതി ദുരന്തം നേരിട്ടവർക്കായി സംസ്ഥാന ദുരന്ത നിവാരണ നിധിയിലേക്ക് ലഭിച്ച തുക ദുരിതബാധിതർക്ക് മാത്രം അവകാശപ്പെട്ടതാണെന്നും വകമാറ്റി ചെലവഴിക്കില്ലെന്നും കളക്ടറേറ്റ് ആസൂത്രണ ഭവൻ എപിജെ ഹാളിൽ നടന്ന വാർത്ത സമ്മേളനത്തിൽ മന്ത്രി…

    Read More

      അതിജീവനത്തിന്റെ നറുക്കെടുപ്പ്: ആദ്യഘട്ട ഗുണഭോക്തൃ പട്ടികയിലെ 178 പേര്‍ ടൗണ്‍ഷിപ്പിലെ വീടുകള്‍ തിരഞ്ഞെടുത്തു

      അപ്രതീക്ഷിത ദുരന്തത്തില്‍ വീടും സ്വന്തക്കാരും നഷ്ടപ്പെട്ടവരെ സര്‍ക്കാര്‍ കൈപ്പടിച്ചുയര്‍ത്തിയത് അതിവേഗത്തിലായിരുന്നു. ടൗണ്‍ഷിപ്പില്‍ ആദ്യഘട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാവുന്ന 178 വീടുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയാക്കി. മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തില്‍ ഗുണഭോക്താക്കള്‍, ജന പ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്. മൂന്ന് ഡിജിറ്റുകളിലായി സോണ്‍, ക്ലസ്റ്റര്‍, പ്ലോട്ട് നമ്പര്‍ എന്നിങ്ങനെ രേഖപ്പെടുത്തിയ നറുക്കുകളാണ് ഗുണഭോക്താക്കള്‍ തിരഞ്ഞെടുത്തത്. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10-ാം വാര്‍ഡ് പഞ്ചില്‍ വീട്ടില്‍ പി. അഷറഫാണ് ഒന്നാമതായി നറുക്കെടുത്ത്. ടൗണ്‍ഷിപ്പിലെ ഒന്നാം സോണിലെ ക്ലസ്റ്റര്‍ ജെയിലുള്‍പ്പെട്ട…

      Read More

        ഒ. പി അധിഷ്ഠിത പഞ്ചകർമ്മ ചികിത്സ ആരംഭിച്ചു

        ഈരം കൊല്ലി രാമൻ സ്മാരക ഗവ ആയുർവേദ ഡിസ്പെൻസറിൽ ഒ. പി അധിഷ്ഠിത പഞ്ചകർമ്മ ചികിത്സ ആരംഭിച്ചു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച ആയുർകർമ്മ പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. രോഗാവസ്ഥ അനുസരിച്ച് ഡോക്ടറുടെ നിർദ്ദേശപ്രകാരം പരിശീലനം നേടിയ പഞ്ചകർമ്മ തെറാപ്പിസ്റ്റുകൾ ആയുർവേദ ക്രിയാക്രമങ്ങൾ ചെയ്യുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സർക്കാർ ആയുർവേദ ഡിസ്പെൻസറിതലത്തിൽ ഒ.പി പഞ്ചകർമ്മ ചികിത്സ നടപ്പിലാക്കുന്ന ജില്ലയിലെ ഏക തദ്ദേശസ്ഥാപനമാണ് കോട്ടത്തറ ഗ്രാമപഞ്ചായത്ത്‌.   കോട്ടത്തറ…

        Read More

        ഹൃദയപൂർവം ‘കേളി’ പദ്ധതി ഉദ്ഘാടനം ചെയ്തു

        മാനന്തവാടി : ഹൃദയപൂർവം ‘കേളി’ പദ്ധതി ഉദ്ഘാടനം തൃശിലേരി ബഡ്സ് പാരഡൈസ് സ്പെഷ്യൽ സ്ക്കൂളിൽ നടന്നു. സൗദി അറേബ്യയിലെ റിയാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന കേളി കലാ സാംസ്കാരിക വേദിയുടെ പതിനൊന്നാം കേന്ദ്ര സമ്മേളന തീരുമാനമായ ഒരു ലക്ഷം പൊതിച്ചോർ വിതരണ പരിപാടിയുടെ ഉദ്ഘാടനം തിരുനെല്ലി ഗ്രാമപഞ്ചായത്ത് ബഡ്സ് സ്പെഷ്യൽ സ്ക്കൂളിൽ വെച്ച് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി നിർവഹിച്ചു. ‘മനസ്സുരുകുന്നവരുടെ വയറെരിയാതിരിക്കാൻ’ എന്ന പേരിൽ തുടക്കം കുറിച്ച പദ്ധതി സമൂഹത്തിലെ അഗഥി അനാഥ മന്ദിരങ്ങളിലും…

        Read More

          ദുരന്ത സാധ്യത: എടവക പഞ്ചായത്ത് ഗ്രാമയാത്ര നടത്തി

          മാനന്തവാടി: ദുരന്ത സാധ്യതാപ്രദേശങ്ങളിലെ മുന്നൊരുക്കം വിലയിരുത്തുന്നതിനും ജനങ്ങളെ ബോധവത്കരിക്കുന്നതിനും എടവക പഞ്ചായത്ത് ഗ്രാമയാത്ര നടത്തി. ഒരപ്പ് പകല്‍ വീട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ പ്രധാന പ്രളയബാധിത പ്രദേശങ്ങളായിരുന്ന ചൊവ്വ, ഒരപ്പ് അഗ്രഹാരം, വേങ്ങാരക്കടവ്, കാക്കഞ്ചേരി, കമ്മന, ചെറുവയല്‍, പായോട്, പാണ്ടിക്കടവ് വഴി ചാമാടിപ്പൊയിലില്‍ എത്തിയായിരുന്നു സമാപനം. മുമ്പ് പ്രളയം ഉണ്ടായ സ്ഥലങ്ങളില്‍ അതത് വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരും ആര്‍ആര്‍ടി അംഗങ്ങളും വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കോ…

          Read More

            ഭൂട്ടാനിൽ നിന്ന് വ്യാപക സിഗരറ്റ് കള്ളക്കടത്ത്; ഇന്ത്യയിലേക്കെത്തിയത് ആയിരം കോടിയിലധികം രൂപയുടെ വ്യാജ സിഗരറ്റ്

            ആഡംബരവാഹനങ്ങൾ മാത്രമല്ല, ഭൂട്ടാനിൽ നിന്ന് ആയിരം കോടി രൂപയിലധികം വില വരുന്ന വ്യാജ സിഗരറ്റും രാജ്യത്തേയ്ക്ക് കടത്തുന്നെന്ന് കണ്ടെത്തൽ. കള്ളക്കടത്ത് സംഘങ്ങളുടെ വിവരങ്ങൾ ഇന്തോ -ഭൂട്ടാൻ സംയുക്ത കസ്റ്റംസ് യോഗത്തിൽ പരസ്പരം കൈമാറി. സിഗരറ്റ് കടത്ത് തടയാൻ അതിർത്തികളിൽ സംയുക്ത പരിശോധന നടത്താൻ ധാരണയായി.   കഴിഞ്ഞമാസം നാലു കോടിയുടെ വ്യാജ സിഗരറ്റ് ബംഗാൾ കസ്റ്റംസ് പിടികൂടിയിരുന്നു. ഇതിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാജ്യവ്യാപകമായി വ്യാജ സിഗരറ്റ് കള്ളക്കടത്ത് നടക്കുന്നതായി കണ്ടെത്തിയത്. ഭൂട്ടാനിൽ‌ നിന്ന് ആഡംബര വാഹനങ്ങൾ…

            Read More

            അധികാരത്തിന്റെ എല്ലാ സാധ്യതകളുമുപയോഗിച്ച്‌ മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതരെ സഹായിക്കണം- പ്രിയങ്ക ഗാന്ധി എം പി

            കല്പറ്റ: മുഖ്യമന്ത്രി എന്ന നിലയിലെ അധികാരത്തിന്റെ എല്ലാ സാധ്യതകളുമുപയോഗിച്ച് ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കൊപ്പം നിൽക്കേണമെന്നും അവരുടെ ശബ്ദം കേൾക്കാൻ കഴിയുന്നതെല്ലാം ചെയ്യണമെന്നും മുഖ്യമന്ത്രിയെ ഓർമ്മിപ്പിച്ച് പ്രിയങ്ക ഗാന്ധി എം.പി. മാസം തോറും ഒരു കുടുംബത്തിലെ രണ്ടു പേർക്ക് നൽകുന്ന മുന്നൂറ് രൂപ ആനുകൂല്യവും വീട്ടു വാടകയായി നൽകുന്ന ആറായിരം രൂപയും വിതരണം ചെയ്യുന്നതിലുള്ള കാലതാമസം ചൂണ്ടിക്കാണിച്ച് പ്രിയങ്ക ഗാന്ധി എം.പി. മുഖ്യമന്ത്രിക്ക് എഴുതിയ കത്തിലാണ് മുഖ്യമന്ത്രിയുടെ അടിയന്തിര ഇടപെടൽ അഭ്യർത്ഥിച്ചത്. ദുരന്ത ബാധിതരുടെ വായ്പകൾ എഴുതി…

            Read More

              കാപ്പി കര്‍ഷകരുടെ വിഷയങ്ങള്‍; മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

              കല്‍പ്പറ്റ: കാപ്പികര്‍ഷകരുടെ വിവിധങ്ങളായ വിഷയങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. പ്രിയങ്കാഗാന്ധി എം പിയുടെ നിര്‍ദേശപ്രകാരം നടന്ന ചര്‍ച്ചയില്‍ കൃഷിമന്ത്രി ടി സിദ്ദിഖും പങ്കെടുത്തു.വന്യമൃഗശല്യം, കെ എല്‍ ആര്‍ ആക്ട്, ഇറിഗേഷന്‍ ഫാം ടൂറിസം, ഓര്‍ഗാനിക് കൃഷി, തോട്ടങ്ങളില്‍ സ്വകാര്യ പിക്കപ്പ്, ജീപ്പ്, ട്രൈലര്‍, ട്രാക്ടര്‍, ട്രൈലര്‍ എന്നിവ അനുവദിക്കുന്നതിനെപ്പറ്റിയും ചര്‍ച്ച നടത്തി. മുഖ്യമന്ത്രി, കൃഷി മന്ത്രി എന്നിവരെ കൂടാതെ പ്രധാന ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചുകൊണ്ട് വയനാട്ടില്‍ ഒരു മിറ്റിംഗ് നടത്തുവാനും തീരുമാനിച്ചു. ചര്‍ച്ചയില്‍ അനൂപ് പാലുകുന്ന്, അലി…

              Read More