Headlines

ഇന്ത്യയില്‍ ടെലഗ്രാമിന് നിയന്ത്രണവുമായി കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ടെലഗ്രാമിന് നിരോധനമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ജൂണ്‍ 22 വരെയാണ് നിരോധനം. നീറ്റ് പരീക്ഷ പൂര്‍ത്തിയാകുന്നത് വരെ നിരോധനമുണ്ടാവും. വ്യാജ ചോദ്യപേപ്പറുകള്‍ പ്രചരിക്കുന്നത് തടയുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ നിര്‍ദേശപ്രകാരം മിനിസ്ട്രി ഓഫ് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയാണ് നിരോധനമേര്‍പ്പെടുത്തിയത്. ജൂണ്‍ 30 വരെ മെസ്സേജ് എഡിറ്റിങ് സംവിധാനം നിര്‍ത്തിവെക്കാനും കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ടെലഗ്രാം ഉയോഗിച്ച് വലിയ രീതിയില്‍ വ്യാജ ചോദ്യപേപ്പറുകള്‍ പ്രചരിപ്പിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് നിരോധനമേര്‍പ്പെടുത്താന്‍ എന്‍ടിഎ നിര്‍ദേശിച്ചത്. കേന്ദ്രസര്‍ക്കാര്‍ നടപടിയെ…

Read More

ക്ലാസ്മേറ്റ്സ് സംഗമം സമാപിച്ചു

മേപ്പാടി: മേപ്പാടി ഗവൺമെന്റ് ഹൈസ്കൂൾ 1982-83 എസ്.എസ്.എൽ.സി ബാച്ച് പൂർവ്വ വിദ്യാർത്ഥി ഗ്രൂപ്പായ ക്ലാസ്മേറ്റ്സിന്റെ എട്ടാമത് സംഗമം സമാപിച്ചു. കൽപ്പറ്റ ട്രൈഡന്റ് ആർക്കേഡിൽ വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ച സംഗമം കെ. എസ്. ശശി ഉദ്ഘാടനം ചെയ്തു. മത്തായിയുടെ അദ്ധ്യക്ഷതയിൽ നടന്ന സംഗമത്തിൽ പ്രഭാകരൻ, സൈതലവി, പ്രകാശൻ, സിദ്ധീഖ്, ജോസി മെന്റസ്, പ്രഭാകരൻ കുട്ടൻ, ആന്റണി, ജബ്ബാർ,ഫാത്തിമ, ശെൽവകുമാർ എന്നിവർ സംസാരിച്ചു

Read More

ഏകദിന രക്തദാന ക്യാമ്പ്

കൽപ്പറ്റ കെ.എം.എം ഗവ. ഐ.ടി.ഐ റെഡ് റിബൺ ക്ലബ്ബിന്റെയും നാഷണൽ സർവീസ് സ്കീം, കൽപ്പറ്റ ജനറൽ ആശുപത്രി എന്നിവയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഏകദിന രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഐ.ടി.ഐയിൽ നടന്ന ക്യാമ്പ് മെഡിക്കൽ ഓഫീസർ ഡോ. എം.എസ് ശുഭ ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് ഇൻസ്ട്രക്ടർ പി.വി റോയി അദ്ധ്യക്ഷനായ പരിപാടിയിൽ റെഡ് റിബൺ ക്ലബ്ബ് കോഓർഡിനേറ്റർ സ്റ്റീഫൻ ജയിംസ്, സീനിയർ ഇൻസ്ട്രക്ടർ കെ.എസ് രാഖി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എ രജീഷ് എന്നിവർ പങ്കെടുത്തു. കെ.എം.എം ഗവ….

Read More

സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

കമ്പളക്കാട്: മേമാടൻ മ്യൂസിക് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി കൊണ്ടോട്ടിയുടെ ഡിപ്ലോമ ഇൻ മാപ്പിളപ്പാട്ടിന്റെ ഒരു വർഷ കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും കേരള മാപ്പിളകലാ അക്കാദമി ഒരുക്കിയ കൂടിപ്പാടം എന്ന പരിപാടിയും അതിവിപുലമായി നടന്നു. അക്കാദമി ജില്ലാ പ്രസിഡന്റ്‌ സലാം നീലിക്കണ്ടി ഉത്ഘാടനം ചെയ്തു.അബ്ദുള്ള മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുസ്തഫ മാസ്റ്റർ സ്വാഗതവും ടീച്ചർ ഷമീന മേമാടൻ നന്ദിയും പറഞ്ഞു

Read More

പുനരധിവാസം വേഗത്തിലാക്കണം; രണ്ടാംഘട്ട നറുക്കെടുപ്പ് നടത്തി വീട് നിശ്ചയിക്കണമെന്ന് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർ

കൽപ്പറ്റ:സർക്കാർ ടൗൺഷിപ്പ് പുനരധിവാസത്തിനായി ഉടൻ നറുക്കെടുപ്പ് നടത്തി വീട് നിശ്ചയിക്കണമെന്ന് മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർ. ആദ്യഘട്ടത്തിലെ 178 കുടുംബങ്ങളെ മാത്രമേ ലോകം അറിഞ്ഞിട്ടുള്ളൂ. വീടിനായി കാത്തിരിക്കുന്ന ദുരന്തബാധിതർ ഇനിയും ഉണ്ടെന്നും ലോണുകൾ എഴുതി തള്ളാനുള്ള നടപടികളും വേഗത്തിലാക്കണമെന്ന് രണ്ടാംഘട്ട ദുരന്തബാധിതർ പറഞ്ഞു. പദ്ധതി പ്രകാരം 410 വീടുകളാണ് സർക്കാർ ടൗൺഷിപ്പിൽ ഒരുങ്ങുന്നത്. ആദ്യഘട്ടത്തിലെ 178 വീടുകളിൽ ഭൂരിഭാഗം വീടുകളിലും ദുരന്തബാധിതർ താമസം തുടങ്ങിയിരുന്നു. ബാക്കിയുള്ളവരും വൈകാതെ താമസം തുടങ്ങും. എന്നാൽ പട്ടിക പ്രകാരം ഇനിയുമുണ്ട് ദുരന്തബാധിതർ….

Read More

ബൈരക്കുപ്പ പാലം നിര്‍മാണം: ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വകുപ്പുതല പരിശോധന നാളെ പെരിക്കല്ലൂരില്‍

ബത്തേരി: ബൈരക്കുപ്പ പാലം നിർമാണവുമായി ബന്ധപ്പെട്ട് കേരള അതിർത്തിയായ പെരിക്കല്ലൂരില്‍ നാളെ വകുപ്പ്തല പരിശോധന നടത്തും. ബത്തേരിയില്‍ ഐ.സി. ബാലകൃഷ്ണൻ എംഎല്‍എയും എച്ച്‌.ഡി. കോട്ട എംഎല്‍എ അനില്‍ ചിക്കമതുവും തമ്മില്‍ നടന്ന ചർച്ചയിലാണ് തീരുമാനം. തറക്കല്ലിട്ടതിനുശേഷം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി അനക്കമില്ലാതെ കിടക്കുന്ന ബൈരക്കുപ്പ പാലം നിർമാണവുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. നിർമാണവുമായി ബന്ധപ്പെട്ട് അപ്രോച്ച്‌ റോഡുകള്‍ നിർമിക്കുന്നതിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള പ്രാഥമിക ചർച്ചകളാണ് പുരോഗമിക്കുന്നത്. സംസ്ഥാന അതിർത്തിയില്‍ മുള്ളൻകൊല്ലി പഞ്ചായത്തില്‍ പാലം വരുന്ന…

Read More

ഗ്യാസ് വിലവര്‍ധന; വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് പ്രതിഷേധ പ്രകടനം നടത്തി

മാനന്തവാടി: ഗ്യാസ് വിലവര്‍ധനയില്‍ പ്രതിഷേധിച്ച് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് മാനന്തവാടിയില്‍ പ്രതിഷേധ പ്രകടനം നടത്തി. മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിലാണ് പ്രകടനം നടത്തിയത്. വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ വൈസ് പ്രസിഡന്റ് മൈമൂന നാസര്‍, ജില്ലാ ജനറൽ സെക്രട്ടറി നുഫൈസ, ജില്ലാ ട്രഷറര്‍ സെല്‍മാ അഷ്‌റഫ്, മണ്ഡലം പ്രസിഡന്റ് ഖദീജ,സെക്രട്ടറി സുമയ്യാ സലീം എന്നിവര്‍ പങ്കെടുത്തു.

Read More

പ്രിയദർശിനി പദ്ധതിക്ക് ചരിത്ര തുടക്കം; ആദ്യ ദിനം കെഎസ്ആർടിസിയിൽ 13.29 ലക്ഷം വനിതാ യാത്രക്കാർ

തിരുവനന്തപുരം: സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിക്ക് വൻ പ്രതികരണം. പദ്ധതി ആരംഭിച്ച ആദ്യദിനം തന്നെ 13,29,938 വനിതാ യാത്രക്കാരാണ് സേവനം ഉപയോഗിച്ചത്. പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് പ്രതിദിനം ശരാശരി ഏഴ് ലക്ഷത്തോളം വനിതാ യാത്രക്കാരായിരുന്നു ഉണ്ടായിരുന്നതെങ്കിൽ, ആദ്യദിനം അത് 14 ലക്ഷത്തോട് അടുത്ത നിലയിലേക്ക് ഉയർന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.   ജൂൺ 15 മുതൽ സംസ്ഥാനത്തെ കെഎസ്ആർടിസിയുടെ ഓർഡിനറി സർവീസുകളിലാണ് പദ്ധതി നടപ്പാക്കിയത്. പ്രായപരിധിയോ വരുമാന മാനദണ്ഡങ്ങളോ…

Read More

ഇന്ധന വിലവർദ്ധന വിനെതിരെ എസ് ടിയു പ്രതിഷേധ സംഗമം നടത്തി.

കൽപ്പറ്റ:യുദ്ധത്തിന്റെ യും ക്രൂഡ് ഓയിലിന്റെ യും പേരിൽ രാജ്യത്ത് ഒന്നരമാസമായി പെട്രോൾ; ഡീസൽ; സി.എൻ. ജി; പാചകവാതക ത്തിന്റെ ദൗർബല്യവും ജീവിതച്ചെലവ് വർദ്ധിച്ചിരിക്കുന്നു. വിലവർദ്ധന വ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എസ് ടിയു ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റ ഹെഡ് പോസ്ററാഫീസിനു മുന്നിൽ പ്രതിഷേധ സംഗമം നടത്തി. എസ് ടിയു ജില്ലാ പ്രസിഡണ്ട് സി. മൊയ്തീൻ കുട്ടി ഉൽഘാടനം നിർവ്വഹിച്ചു. എസ് ടിയു സംസ്ഥാന സെക്രട്ടറി പി വി കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്…

Read More

എ.കെ.ഡി.എ അംഗങ്ങളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാറിനന്റെ ശ്രദ്ധയിലുണ്ട്: മന്ത്രി ടി. സിദ്ദിഖ്

കല്‍പ്പറ്റ: സംസ്ഥാനത്തെ കമ്പനി ഉല്‍പന്ന വിതരണക്കാരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാറിനന്റെ ശ്രദ്ധയിലുണ്ടെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ്. പിണങ്ങോട് പാംറ ഓഡിറ്റോറിയത്തില്‍ ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍(എകെഡിഎ) സംസ്ഥാന നിര്‍വാഹക സമിതി യോഗം ഉല്‍ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ പ്രധാന നികുതിദായകരാണ് എകെഡിഎ അംഗങ്ങള്‍. സംഘാന പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായും വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.   ബജറ്റില്‍ ഉള്‍ക്കൊള്ളിക്കേണ്ടതടക്കം കാര്യങ്ങള്‍ ഗൗരവത്തില്‍ പരിഗണിക്കപ്പെടുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു.   വിവിധ യൂനിറ്റ് പ്രതിനിധികള്‍ മന്ത്രിയെ ഹാരാര്‍പണം ചെയ്തു. കേരളത്തിലെ വിതരണക്കാരുടെ…

Read More