ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനം: കെ ആർ ജിതിൻ പ്രസിഡന്റ്, കെ എം ഫ്രാൻസിസ് സെക്രട്ടറി
മാനന്തവാടി: ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റായി കെ. ആർ. ജിതിനെയും സെക്രട്ടറിയായി കെ. എം. ഫ്രാൻസിസിനെയും മാനന്തവാടി എൻ. വി. ബിനീഷ് നഗറിൽ ചേർന്ന ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. സാന്ദ്ര രവീന്ദ്രനാണ് ട്രഷറർ. ടി. പി. ഋതുശോഭ്, വി. ബി. ബബീഷ്, കെ. കെ. ഇസ്‌മായിൽ എന്നിവരെ വൈസ് പ്രസിഡന്റുമാരായും ജോബിസൺ ജെയിംസ്, അർജുൻ ഗോപാൽ, പി. ജംഷിദ് എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. കെ. എസ്. ഹരിശങ്കർ, കെ. വി. അനീഷ് എന്നിവരാണ് മറ്റു സെക്രട്ടറിയറ്റ് അംഗങ്ങൾ….
