പ്ലസ് വണ്‍ ക്ലാസ് നാളെ മുതല്‍; ഇതുവരെ പ്രവേശനം നേടിയത് 3,59,890 വിദ്യാര്‍ത്ഥികള്‍

    തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്മെന്റ് പൂര്‍ത്തിയായപ്പോള്‍ ഇന്നലെ വൈകിട്ട് ആറു വരെ സംസ്ഥാനത്ത് 3,59,890 വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടി. ക്ലാസുകള്‍ നാളെ ആരംഭിക്കും. 81,375 സീറ്റുകളുടെ ഒഴിവാണുള്ളത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 1,83,570 പേരും എയ്ഡഡ് സ്‌കൂളുകളിലെ മെരിറ്റ് സീറ്റില്‍ 1,28,282 പേരും മാനേജ്മെന്റ് സീറ്റില്‍ 16,584 പേരും കമ്മ്യൂണിറ്റി ക്വാട്ടയില്‍ 19,674 പേരും അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ 10,589 പേരും മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 1191 പേരും പ്രവേശനം നേടി.   സര്‍ക്കാര്‍ മെരിറ്റില്‍ 8611,…

    Read More

      കാർഷിക പ്രശ്നങ്ങൾ: സർക്കാറിൽ സമ്മർദ്ദം ചെലുത്താൻ നിവേദനം നൽകി.

      മാനന്തവാടി: കർഷകരുടെയും കാർഷിക മേഖലയിലെയും പ്രതിസന്ധി പരിഹരിക്കുന്നതിന് സർക്കാറിൽ സമ്മർദ്ദം ചെലുത്തണമെന്ന ആവശ്യങ്ങൾ ഉന്നയിച്ചുള്ള നിവേദനം സ്വതന്ത്ര കർഷക സംഘം നിയോജക മണ്ഡലം ഭാരവാഹികൾ ഉഷാ വിജയൻ എം.എൽ.എക്ക് നൽകി. ലീഗ് ഹൗസിൽ ചേർന്ന സ്പെഷൽ കൺ വെൻഷനിൽ എം.എൽ.എക്ക് നൽകിയ സ്വീകരണ യോഗത്തിലാണ് പ്രസിഡന്റ് മുതിര മായൻ ഹാജിയും സെക്രട്ടറി കേളോത്ത് സലീമും കർഷകരുടെ 25 അവശ്യങ്ങളടങ്ങിയ നിവേദനം നൽകിയത്. കൺവെൻഷൻ മണ്ഡലം യു.ഡി.എഫ് ചെയർമാൻ പടയൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര കർഷക സംഘം…

      Read More

        മെത്തംഫിറ്റാമിനും, ഹൈബ്രിഡ് കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

        മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ മെത്തംഫിറ്റാമിനും ഹൈബ്രിഡ് കഞ്ചാവും പിടികൂടി, ഒരാൾ അറസ്റ്റിൽ. എക്‌സൈസ് വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി തുടരുന്ന പരിശോധനകളിൽ,  എക്സൈസ് ഇൻസ്പെക്ടർ എൻ സിറാജിൻ്റെ നേതൃത്വത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ റമീഷ് അക്തർ (37) തറൂൽപറമ്പിൽ വീട്ടിൽ നാഗത്തുമ്പടം, ഒളവണ്ണ, കോഴിക്കോട്. എന്നയാളിൽ നിന്നും 1.400 ഗ്രാം മേത്തഫിറ്റാമിനും 25 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടികൂടി. പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർമാരായ സുനിൽകുമാർ…

        Read More

          പൊതു ശൗചാലയങ്ങൾ അടച്ചുപൂട്ടിയ നടപടി യൂത്ത് കോൺഗ്രസ് കൽപ്പറ്റ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു

          കൽപ്പറ്റ: കൽപ്പറ്റയിലെ പൊതു ശൗചാലയങ്ങൾ അടച്ചുപൂട്ടിയ നടപടിയിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു.മാസങ്ങളോളമായി കൽപ്പറ്റ നഗരത്തിലെ പഴയ ബസ് സ്റ്റാൻഡിലെ പൊതു ശൗചാലയവും, കൽപ്പറ്റ പിഡബ്ല്യുഡി റോഡിലുള്ള ശൗചാലയവും യാതൊരു മുന്നറിയിപ്പും ഇല്ലാതെ അടച്ചു പൂട്ടിയതുകൊണ്ട് നഗരത്തിലെത്തുന്ന സാധാരണക്കാർക്കും യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും സ്ത്രീകൾക്കും വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ഈ പ്രശ്നം പരിഹരിക്കുന്നതിനുവേണ്ടി നഗരസഭഅധികാരികളുടെ ഭാഗത്തുനിന്നും യാതൊരുവിധ നടപടികളും കൈക്കൊള്ളാത്തതിൽ പ്രതിഷേധിച്ചു കൊണ്ടാണ് യൂത്ത് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ നഗരസഭസെക്രട്ടറിയെ ഉപരോധിച്ചത്….

          Read More

            അതിശക്തമായ മഴ വരുന്നു, രണ്ട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്; 6 ജില്ലകളിൽ യെല്ലോ അലർട്ട്, മീൻപിടിത്തത്തിന് വിലക്ക് തുടരും

            തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് നേരിയ ശമനം. മൂന്ന് ജില്ലകളിൽ മാത്രമാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കണ്ണൂരും കാസർകോടും നാളെ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.

            Read More

              ലോട്ടറി കടയുടെ മറവിൽ ഹാൻസ് വിൽപ്പന; യുവാവിനെ എക്സൈസ് പിടികൂടി

              മേപ്പാടി : ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി കൽപ്പറ്റ എക്‌സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജി. ജിഷ്ണുവും സംഘവും മേപ്പാടി ടൗണിലെ ചൂരൽമല റോഡിലുള്ള ലോട്ടറി കടയിൽ നടത്തിയ റെയിഡിൽ എഴുനൂറോളം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് കണ്ടെടുത്തു.. ഹാൻസ് വിൽപ്പന നടത്തി വന്ന കടയുടമ മേപ്പാടി ചുളിക്ക സ്വദേശി തറയിൽമറ്റം വീട്ടിൽ ജോണി പ്രദീപ് (Age : 42) എന്നയാളെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. റെയിഡിൽ പ്രിവൻ്റീവ് ഓഫീസർ ലത്തീഫ്.കെ. എം , സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ്…

              Read More

                വാടക വീട്ടിൽ കയറി സ്വർണാഭരണം കവർന്നു: നിരവധി കേസുകളിലെ പ്രതി പിടിയിൽ

                മാനന്തവാടിയിൽ വാടക വീട്ടിൽ രാത്രി അതിക്രമിച്ചു കയറി ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണം കവർന്ന കേസിൽ സ്ഥിരം മോഷ്ടാവ് പിടിയിൽ. കോഴിക്കോട് , കുന്ദമംഗലം, പുലൂർ, മുരിങ്ങാത്തൊടികയിൽ എം. മുഹമ്മദലി(67)യെയാണ് സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിൽ മാനന്തവാടി പോലീസ് വലയിലാക്കിയത്. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ ഇരിട്ടിയിലെ ലോഡ്‌ജിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ജൂൺ മാസം 29നാണ് മാനന്തവാടി കെഎസ്ആർടിസി ഗാരേജ് റോഡിൽ വാടക വീട്ടിൽ മോഷണം നടന്നത്. ക്വാർട്ടേഴ്സിലെ മുൻവശത്തെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തു കയറി മേശവലിപ്പിൽ…

                Read More

                  സ്റ്റാർട്ട്‌ അപ്പ് മിഷൻ ഇന്ത്യയുടെ ‘തേജസ്’ ശിൽപശാല നടത്തി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

                  മേപ്പാടി: പദ്മശ്രീ ഡോ. ആസാദ് മൂപ്പന്റെ ദീർഘ വീക്ഷണത്തോടെ വയനാടിനെ ആരോഗ്യ നവീകരണത്തിന്റെയും സംരംഭകത്വത്തിന്റെയും ഗവേഷണത്തിന്റെയും കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ക്യാമ്പസ്സിൽ ആരംഭിച്ച *ഡോ. മൂപ്പൻസ് ഐനെസ്റ്റ്* ന്റെ ആഭിമുഖ്യത്തിൽ, കേന്ദ്ര സർക്കാരിന്റെ സ്റ്റാർട്ടപ്പ് ഇന്ത്യയും കേരളാ സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ച് നടത്തിയ ‘തേജസ്’ ഏകദിന ശിൽപ്പശാല ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എലിസബത്ത് ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചു. രാജ്യത്ത് ഒരു സ്വാശ്രയ മെഡിക്കൽ കോളേജിനുള്ളിൽ പ്രവർത്തിക്കുന്ന ഏക…

                  Read More

                    സ്കൂൾ പാചക തൊഴിലാളികൾക്കായി ഏകദിന പരിശീലനം നടത്തി

                    സുൽത്താൻ ബത്തേരി ഉപജില്ലയിലെ സ്കൂൾ പാചക തൊഴിലാളികൾക്കായി സർവ്വജന ഗവൺമെന്റ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ഏകദിന പരിശീലനം പരിപാടി നടത്തി. ഉപജില്ലയിലെ 120 പാചക തൊഴിലാളികൾ പങ്കെടുത്തു. സുൽത്താൻബത്തേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഷിജിത. B. J ഉദ്ഘാടനം നിർവഹിച്ചു. സർവ്വജന ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പ്രധാനാധ്യാപിക ബിജി വർഗീസ് അധ്യക്ഷത വഹിച്ചു. സുൽത്താൻബത്തേരി പ്രൈമറി എച്ച് എം ഫോറം സെക്രട്ടറി മിൻസിമോൾ കെ. ജെ ആശംസകൾ നേർന്നു. പാചകത്തിലെ സുരക്ഷാ മുൻകരുതലുകൾ…

                    Read More

                      മുൻഗണനാ റേഷൻ കാർഡ്: മാനദണ്ഡം പുതുക്കി റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചു മന്ത്രി അനൂപ് ജേക്കബ്

                      മുൻഗണനാ റേഷൻ കാർഡ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പുതുക്കി റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. നിലവിലുള്ള 2017 ലെ ഉത്തരവിൽ ഭേദഗതി വരുത്താനാണ് ഉദ്ദേശിക്കുന്നത്. നാലുചക്ര വാഹനം, വീടിന്റെ വിസ്തീർണ്ണം, ഭൂവിസ്തൃതി എന്നീ മാനദണ്ഡങ്ങളിൽ കാതലായ മാറ്റം ആവശ്യമുണ്ടോ എന്നാണു പരിശോധിക്കുന്നത്. ആദിവാസി – ഗോത്രവർഗ ഉന്നതികളിൽ സഞ്ചരിക്കുന്ന റേഷൻകട വഴി റേഷൻ ധാന്യം എത്തിച്ചുനൽകുന്ന പദ്ധതിയുടെ സാധ്യതാ റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടു. സ്‌കൂൾ/ കോളജ് തലത്തിൽ പ്രവർത്തിക്കുന്ന കൺസ്യൂമർ ക്ലബ്ബുകളുടെ നിലവിലുള്ള പ്രവർത്തന…

                      Read More