Headlines

wenewser-user

    നടന്‍ അബു സലിമിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; അപകടം വടക്കന്‍ പറവൂരില്‍; ആര്‍ക്കും പരിക്കില്ല

    കൊച്ചി: പ്രമുഖ നടന്‍ അബു സലിം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. രാത്രി എട്ട് മണിയോടെ ആയിരുന്നു അപകടം. വടക്കന്‍ പറവൂര്‍ തുരുത്തിപ്പുറം ഭുവനേശ്വരി ക്ഷേത്രത്തിന് സമീപത്തു വെച്ചാണ് കാര്‍ അപകടത്തില്‍ പെട്ടത്. അബു സലിം സഞ്ചരിച്ച കാര്‍ എതിരെ വന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ‘അമ്മ’ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്ത ശേഷം കല്‍പ്പറ്റയിലേക്ക് മടങ്ങുകയായിരുന്നു താരം. അപകടത്തില്‍ താരത്തിന്റെ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. അപകടസമയത്ത് അബു സലിമിനൊപ്പം ഡ്രൈവറടക്കം രണ്ട് പേര്‍ കൂടി കാറിലുണ്ടായിരുന്നു….

    Read More

      വയനാട് ഗോത്രബന്ധു അധ്യാപകരുടെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്; അവശനിലയിലായ അധ്യാപകരെ അറസ്റ്റ് ചെയ്ത് മാറ്റി

      വയനാട് ഗോത്രബന്ധു അധ്യാപകരുടെ അനിശ്ചിതകാല നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. പല അധ്യാപകരുടെയും ആരോഗ്യനില മോശമായി കൊണ്ടിരിക്കുകയാണ്. വയനാട് ജില്ലയിൽ മാത്രം 241 ഗോത്ര ബന്ധു അധ്യാപകരെയാണ് സർക്കാർ ഒരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിട്ടത്. സർക്കാർ നടപടിയിലൂടെ 241കുടുംബങ്ങളും ഒപ്പം വയനാട്ടിലെ വിദ്യാർഥികളുമാണ് അനിശ്ചിതത്വത്തിൽ ആയിരിക്കുന്നത്. ഇതോടെയാണ് അധ്യാപകർ ഗത്യന്തരമില്ലാതെ നിരാഹാര സമരത്തിലേക്ക് കടന്നത്. സമരം ചെയ്യുന്ന അധ്യാപകരിൽ പലരുടെയും ആരോഗ്യനില വിഷളാവുന്ന സ്ഥിതിയാണ്. ഇവരെ സമരവേദിയിൽ ഡോക്ടർമാരെത്തി പരിശോധിച്ചു. ആരോഗ്യസ്ഥിതി മോശമായവരെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക്…

      Read More

        ഡിവൈഎഫ്ഐ പഠനോത്സവവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു

        കാവുംമന്ദം: ഡിവൈഎഫ്ഐ കാലിക്കുനി യൂണിറ്റിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി ‘പഠനോത്സവം 2026’ എന്ന പേരിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി ഷിബു പി.എസ് സ്വാഗതം പറഞ്ഞു. മേഖല വൈസ് പ്രസിഡന്റ് ഷബ്‌ന ഷമീർ അധ്യക്ഷത വഹിച്ചു. DYFI ബ്ലോക്ക് പ്രസിഡന്റ് ആഷിഖ് സി.എച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. മേഖല പ്രസിഡന്റ് ജസ്റ്റിൻ ആശംസകൾ അറിയിച്ചു. ചടങ്ങിൽ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങളും മെമെന്റോകളും നൽകി ആദരിച്ചു.യൂണിറ്റ് ജോയിൻ സെക്രട്ടറി…

        Read More

          എസ്.ഡി.പി.ഐ സ്ഥാപകദിനം വിപുലമായി ആഘോഷിച്ചു

          മാനന്തവാടി: എസ്.ഡി.പി.ഐയുടെ 18-ാം സ്ഥാപകദിനം മാനന്തവാടി മണ്ഡലത്തിലെ വിവിധ ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു. സ്ഥാപകദിനത്തോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തുകയും പാർട്ടിയുടെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനായി ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി മധുരവിതരണവും വിവിധ സേവന പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. പൊതുസ്ഥല ശുചീകരണം, വഴിയോരങ്ങളിലെ കാടുവെട്ടൽ ഉൾപ്പെടെയുള്ള ജനോപകാരപ്രദമായ പ്രവർത്തനങ്ങളിലൂടെ സ്ഥാപകദിനാഘോഷം സമൂഹത്തിന് ഗുണകരമാക്കാൻ പ്രവർത്തകർ മുന്നിട്ടിറങ്ങി. ജനകീയ രാഷ്ട്രീയത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും 17 വർഷങ്ങൾ പൂർത്തിയാക്കി 18-ാം വർഷത്തിലേക്ക് കടക്കുന്ന പാർട്ടി, നീതിക്കും…

          Read More

            എസ്ഡിപിഐ സ്ഥാപക ദിനം ആഘോഷിച്ചു.

            തരുവണ: എസ്ഡിപിഐ പതിനെട്ടാം സ്ഥാപകദിനാഘോഷത്തിന്റെ ഭകമായി തരുവണ ബ്രാഞ്ച് കമ്മിറ്റി പതാക ഉയർത്തലും, മധുരപലഹാര വിതരണവും നടത്തി. എസ്ഡിപിഐ വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി മുസ്തഫ കെ സന്ദേശം നൽകി. മുതിർന്ന പ്രവർത്തകൻ മുഹമ്മദ്‌ കൊയിലാണ്ടി പതാക ഉയർത്തി. ബ്രാഞ്ച് പ്രസിഡന്റ് ഇബ്രാഹിം മുണ്ടാടത്തിൽ, സെക്രട്ടറി സിദ്ധീഖ് എംടി മറ്റുപ്രവത്തകർ പങ്കെടുത്തു.

            Read More

              കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന്‍ തുടങ്ങി; ജില്ലയില്‍ 105 സ്‌ക്വാഡുകള്‍

              മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന എട്ടാംഘട്ട ദേശീയ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ജൂലൈ 14ന് അവസാനിക്കുന്ന രീതിയില്‍ 18 പ്രവൃത്തി ദിവസങ്ങളിലായിട്ടാണ് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ജില്ലയിലെ മുനിസിപ്പാലിറ്റികള്‍ ഉള്‍പ്പെടെയുള്ള 26 തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളിലെ മൃഗാശുപത്രികള്‍ കേന്ദ്രീകരിച്ചാണ് സ്‌ക്വാഡുകളുടെ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. പശുക്കളും പോത്തുകളും ഉള്‍പ്പെടെ 65000ത്തോളം ഉരുക്കളെയാണ് വാക്‌സിനേഷന് വിധേയമാക്കുക. നാലു ബ്ലോക്കുകളിലെയും കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് അനുപാതം ജില്ലയുടെ ആസ്പിരേഷന്‍ ഡിസ്ട്രിക്ട് പ്രോഗ്രാമില്‍ മൃഗസംരക്ഷണ…

              Read More

                ഓണക്കനി നിറപ്പൊലിമ: ചെണ്ടുമല്ലി കൃഷി ആരംഭിച്ചു

                കോട്ടത്തറ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ഓണക്കനി നിറപ്പൊലിമ പദ്ധതിയുടെ ഭാഗമായി ചെണ്ടുമല്ലി കൃഷി ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി രജിത ചെണ്ടുമല്ലി തൈകള്‍ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ഓണാ ഘോഷങ്ങള്‍ക്കാവശ്യമായ പൂക്കളുടെ പ്രാദേശിക ഉത്പാദനം വര്‍ധിപ്പിച്ച് വനിതകള്‍ക്ക് അധിക വരുമാനം ഉറപ്പാക്കുന്നതിനാണ് കൃഷി ആരംഭിച്ചത്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജൈവ പച്ചക്കറി കൃഷി വ്യാപകമായി നടപ്പാക്കുന്നുണ്ട്. സുരക്ഷിതവും വിഷരഹിതവുമായ പച്ചക്കറികള്‍ ഉത്പാദിപ്പിച്ച് പ്രാദേശിക വിപണിയില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജൈവ കൃഷി പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമാക്കുന്നത്. ചെണ്ടുമല്ലി കൃഷിയും…

                Read More

                  ബൈക്ക് അപകടത്തില്‍  ചികിത്സയിലായിരുന്നു യുവാവ് മരണപ്പെട്ടു.

                  മാനന്തവാടി പായോട് സ്വദേശിയായ കാലായില്‍ സിജോ (35) ആണ് മരണപ്പെട്ടത്. കഴിഞ്ഞ മാസം ഒന്‍പതാം തീയതി മാനന്തവാടി ബിഷപ്‌സ് ഹൗസിനു സമീപം റോഡില്‍ വെച്ചുണ്ടായ ബൈക്ക് അപകടത്തില്‍ സിജോയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.തോമസ്-മേരിക്കുട്ടി ദമ്പതികളുടെ മകനാണ്. ലിജോ സഹോദരനാണ്.സംസ്‌കാരം ഞായര്‍ ഉച്ചകഴിഞ്ഞ് 3.30ന് തോണിച്ചാല്‍ സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് സെമിത്തേരിയില്‍ നടക്കും.

                  Read More

                    ഇലക്ട്രോണിക് വീല്‍ചെയര്‍ വിതരണം ചെയ്തു

                    വയനാട് ജില്ലാ പഞ്ചായത്തിന്റെ ശുഭയാത്രാ പദ്ധതി മുഖേന ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയര്‍ വിതരണം ചെയ്തു. ശുഭയാത്രാ പദ്ധതിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്കുള്ള ജോയ്‌സ്റ്റിക് ഓപ്പറേറ്റഡ് ഇലക്ട്രോണിക് വീല്‍ചെയര്‍ നല്‍കിവരുന്നതിന്റെ തുടര്‍ച്ചയാണിത്. കളക്ടറേറ്റില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഏഴ് ഗുണഭോക്താക്കള്‍ക്ക് വീല്‍ചെയര്‍ കൈമാറി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഹംസ അധ്യക്ഷനായി. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.കെ പ്രജിത്ത് റിപ്പോര്‍ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ വി.എന്‍ ശശീന്ദ്രന്‍,…

                    Read More

                      ലഹരിക്കെതിരെ “ആയിരം ഗോൾ” അടിച്ച് വിദ്യാർത്ഥികൾ

                      കൽപ്പറ്റ: കൽപ്പറ്റ ഗവൺമെന്റ് എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ ലഹരിക്കെതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായി “ആയിരം ഗോൾ” പരിപാടി സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി യൂത്ത് വിംഗിന്റെ സഹകരണത്തോടെ “വൺ മില്യൺ തൂഫാൻ” ക്യാമ്പയിനോട് അനുബന്ധിച്ചാണ് പരിപാടി നടത്തിയത്. നഗരസഭ ചെയർമാൻ പി വിശ്വനാഥൻ പരിപാടി ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് ഹൈദ്രുക്ക ആദ്യ ഗോൾ അടിച്ച് തുടക്കമിട്ടു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഡോ. കെ.ടി. അഷ്റഫ്, കൽപ്പറ്റ സർക്കിൾ ഇൻസ്പെക്ടർ ദിനേശ്, ബിന്ദു…

                      Read More