നീറ്റ് എഴുതാനുള്ള വിദ്യാർഥി നാഗ്‌പുരിൽ; പരീക്ഷാ സെന്റർ അബുദാബിയിൽ! വീണ്ടും തകരാർ
ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ നീറ്റ് യുജി പരീക്ഷ നാളെ നടക്കാനിരിക്കെ വീണ്ടും സാങ്കേതിക തകരാർ. നാഗ്‌പുർ സ്വദേശിയായ വിദ്യാർഥിക്ക് പരീക്ഷാ സെന്റർ അനുവദിച്ചത് അബുദാബിയിലെന്നാണ് റിപ്പോർട്ട്. അഡ്മമിറ്റ് കാർഡിലെ പിഴവ് ചൂണ്ടിക്കാട്ടി എൻടിഎയ്ക്ക് പരാതി നൽകിയിട്ടുണ്ട്. അബ്‌ദുല്ല മുഹമ്മദ് താലിബ് എന്ന കുട്ടിയുടെ ഹാൾ ടിക്കറ്റിലാണ് പിഴവ് പറ്റിയത്. ഒഫീഷ്യൽ വെബ്സൈറ്റിൽ നിന്ന് പ്രിന്റെടുത്തപ്പോഴാണ് ഇന്ത്യയിൽ സെന്റർ കൊടുത്ത തനിക്ക് യുഎഇയിലാണ് സെന്റർ കിട്ടിയതെന്ന് കുട്ടി അറിഞ്ഞത്. അബുദാബിയിലെ ഇന്ത്യൻ സ്‌ളാണ് സെന്ററായി അഡ്മിറ്റ് കാർഡിൽ…
