Headlines

wenewser-user

    ശ്രേയസ് തൈകൾ വിതരണം ചെയ്തു

    ബഡേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി മാസാചരണം “നട്ടു വളർത്താം,പരിപാലിക്കാം”പരിപാടിയുടെ ഭാഗമായി കവുങ്ങിൻ തൈകൾ വിതരണം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.ഡാനിയേൽ കടകംപള്ളിൽ ഉദ് ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ തങ്കച്ചൻ അധ്യക്ഷത വഹിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യസന്ദേശം നൽകി.പുതിയ യൂണിറ്റ് ഡയറക്ടർക്ക് സ്വീകരണം നൽകി.പിതൃദിനാചരണത്തിന്റെ ഭാഗമായി പിതാക്കന്മാരെ ആദരിച്ചു.വായനാ ദിനാചരണത്തിന്റെ ഭാഗമായി വയനാമത്സരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.സി ഡി ഒ ബിന്ദു വിൽ‌സൺ,ബൈജു,ജിനി രഞ്ജു എന്നിവർ സംസാരിച്ചു.

    Read More

      സ്പോർട്സ് ക്വിസ് മത്‌സരം നടത്തി

      അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിൻ്റെ ഭാഗമായി കേരള ഒളിമ്പിക് അസോസിയേഷൻ്റെ നിർദ്ധേശാനുസരണം ജില്ലാ ഒളിമ്പിക് അസോസിയേഷൻ്റേയും ബത്തേരി സെൻ്റ് മേരീസ് കോളേജിൻ്റേയും സംയുക്താഭിമുഖ്യത്തിൽ മലനാട് ചാനലിൻ്റെ സഹകരണത്തോടെ ജൂൺ 22 ന് സുൽത്താൻ ബത്തേരി സെൻ്റ് മേരീസ് കോളേജിൽ വെച്ച് കോളേജ് വിദ്യാർത്ഥികൾക്കായി സ്പോർട്സ് ക്വിസ് മത്‌സരം നടത്തി . ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നാൽ 12 ൽ അധികം ടീമുകൾ പങ്കെടുത്തു . സെൻ്റ് മേരീസ് കോളേജ് പ്രിൻസിപ്പാൾ ജോർജ് മാത്യു ഉത്ഘാടനം ചെയ്തു . സെൻ്റ്…

      Read More

        ജനനായകൻ ഓഡിയോ ഗാനം പ്രകാശനം ചെയ്തു

        മേപ്പാടി: മുഖ്യമന്ത്രി വിഡി സതീശനും സർക്കാരിനും അഭിവാദ്യവുമായി കെ.പി.സി.സി സംസ്ക്കാരസാഹിതി ജില്ലാ വൈസ് ചെയർമാൻ സലീം താഴത്തൂർ ഗാനരചനയും എൻ അബ്ദുൾ മജീദ് സംവിധാനവും നിർവഹിച്ച് കണ്ണൂർ മമ്മാലി,ഹസീന ബീഗം എന്നിവർ പാടിയ ജനനായകൻ ഓഡിയോ ഗാനം കെപിസിസി സംസ്ക്കാര സാഹിതിജില്ലാ പ്രസിഡന്റ് സുരേഷ് ബാബു വാളൽ സിനിമ തിരക്കഥാകൃത്ത് എം.ആർ ജോസിന് നൽകി പ്രകാശനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബി സുരേഷ് ബാബു, മണ്ഡലം പ്രസിഡന്റ് ഒ വി റോയ്,ഒ ഭാസ്ക്കരൻ ,ജില്ലാ കൺവീനർ…

        Read More

          ഡിഫറന്റിലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ വയനാട് ജില്ലാ സമ്മേളനം നടത്തി.

          ഭിന്നശേഷിക്കാരായ ആളുകളുടെ കൂട്ടായ്മയായ ഡിഫറന്റിലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ വയനാട് ജില്ലാ സമ്മേളനം ബത്തേരി ലയൺസ് ക്ലബ്ബ് ഹാളിൽ ചേർന്നു. DAWF സംസ്ഥാന സെക്രട്ടറി ഗിരീഷ് കീർത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ടി യു ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ എ.എൻ പ്രഭാകരൻ , വി വി ബേബി, കെ വി മോഹനൻ,ടി. ജയകുമാർ, കെ.യു ഐസക് , എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി .കെ വി മത്തായി പ്രവർത്തന റിപ്പോർട്ടും സംസ്ഥാന…

          Read More

            എടപ്പെട്ടി സ്കൂളിൽ യോഗാപരിശീലനം നടത്തി

            എടപ്പെട്ടി: അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് എടപ്പെട്ടി ഗവ. എൽ പി സ്കൂൾ വിദ്യാർത്ഥികൾക്കായി യോഗാപരിശീലനം സംഘടിപ്പിച്ചു. മുട്ടിൽ ഗവ. ഹോമിയോ ഡിസ്പെൻസറിയിലെ യോഗ ഇൻസ്ട്രക്ടറും സംസ്ഥാനതല യോഗാ റഫറിയുമായ വി ശ്യാമിലി വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. സീനിയർ അസിസ്റ്റൻ്റ് എം എച്ച് ഹഫീസ് റഹ്‌മാൻ, സ്റ്റാഫ് സെക്രട്ടറി അമൃത വിജയൻ, പി എസ് അനീഷ, എം കെ അബ്ദുൾ സലാം, സജ്ല മുനീർ, അനുപമ സജിത്ത്, ഫാത്തിമത്തുൽ ഫസ്‌ന എന്നിവർ നേതൃത്വം നല്കി.

            Read More

              വായനാ വാരാചരണ ഉദ്ഘാടനവും, ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

              പാലുകുന്ന് : പാലുകുന്ന് ഗവ എൽ പി സ്കൂളിൽ വായനാ വാരാചരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും പകർച്ച വ്യാധി ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. വായനാ വാരാചരണത്തിൻ്റെ ഉദ്ഘാടനം തരുവണ ഗവഃ യു.പി. സ്‌കൂൾ പ്രധാനധ്യാപകൻ എ. അജയകുമാർ നിർവഹിച്ചു. അഞ്ചുകുന്ന് ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ ശിൽപ വിജയൻ പകർച്ച വ്യാധി പ്രതിരോധ ബോധവത്കരണ ക്ലാസ് നയിച്ചു. കുട്ടികൾ ജൂൺ മാസത്തിൽ വായിച്ച പുസ്‌തകങ്ങളുടെ ആസ്വാദന കുറിപ്പ് അവതരണവും ക്വിസ് മത്സര വിജയികൾക്ക് സമ്മാനദാനവും നടന്നു ….

              Read More

                അടുത്ത വർഷം മുതൽ നീറ്റിൽ മാറ്റം, പരീക്ഷ പൂർണമായും ഓൺലൈനാക്കും; നടപടികൾ ആരംഭിച്ചെന്ന് എൻടിഎ

                നീറ്റ് യുജി പരീക്ഷകൾ പേപ്പർ അധിഷ്ഠിത രീതിയിൽ നിന്ന് കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചതായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി മേധാവി അഭിഷേക് സിംഗ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഉന്നതതല സമിതിയുടെ ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതോടെയാണ് നടപടികൾ ആരംഭിച്ചത്. അടുത്ത വർഷം മുതൽ പരീക്ഷ ഓൺലൈനാകുമെന്നും അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് വ്യക്തമാക്കി.   മേയ് മൂന്നിന് നടത്തിയ നീറ്റ് പരീക്ഷയിൽ ചോദ്യപ്പേപ്പർ ചോർച്ച നടന്നതോടെയാണ് പരീക്ഷ ഓൺലൈനിലേക്ക് മാറ്റാനുള്ള നീക്കം നടന്നത്. രാജസ്ഥാൻ…

                Read More

                  വായനാ പക്ഷാചരണം – പുസ്തകചർച്ച നടത്തി.

                  താന്നിക്കൽ പ്രണവം വായനശാലയിൽ വായനാ പക്ഷാചരണത്തിന്റെ ഉദ്ഘാടനം ഡിവിഷൻ കൗൺസിലർ സ്മിതാ അനിൽകുമാർ നിർവ്വഹിച്ചു. ലൈബ്രറി കൗൺസിൽ മാനന്തവാടി താലൂക്ക് പ്രസിഡണ്ട് ഷബിത ടീച്ചർ വായനാ സന്ദേശം നൽകി. വായനാ മത്സരം, ലോകകപ്പ് ഫുട്ബോൾ ക്വിസ് മത്സരം എന്നിവയിലെ വിജയികളായ കുട്ടികൾക്കും സി.എ. പരീക്ഷയിൽ മികച്ച വിജയം നേടിയ ഗോകുൽ രാജിനും ഉപഹാരങ്ങൾ നല്കി. പൗലോ കൊയ്ലോയുടെ ആൽക്കമിസ്റ്റ് എന്ന വിശ്വപ്രസിദ്ധ നോവൽ സോയ അന്ന ഷിബു അവതരിപ്പിച്ചു.മാവറ വർക്കിച്ചേട്ടൻ അദ്ധ്യക്ഷം വഹിച്ചു. പ്രിൻസ് അബ്രഹാം, ബാബു…

                  Read More

                    ചെണ്ടുമല്ലി തൈ വിതരണം ചെയ്തു.

                    വെള്ളമുണ്ട സി ഡി എസ് നിറപൊലിമയുടെ ഭാഗമായി ജെ എൽ ജി അംഗങ്ങൾക്ക് ചെണ്ടുമല്ലി തൈ വിതരണം പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഖമർ ലൈല ഉദ്ഘാടനം നടത്തുകയും ചെയർപേഴ്സൺ സക്കീന കെ അധ്യക്ഷതയും പഞ്ചായത്ത് മെമ്പർമാർ, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സലാം,മെമ്പർ സെക്രട്ടറി എക്സിക്യൂട്ടീവ് അംഗങ്ങൾ , അഗ്രി സി ആർ. പി പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു

                    Read More

                      വായനപക്ഷാചരണ പരിപാടി ഉദ്ഘാടനം ചെയ്തു.

                      വെളളമുണ്ട:- പബ്ലിക് ലൈബറി വെള്ളമുണ്ടയുടെയും എ.യു. പി. എസ് വെള്ളമുണ്ടയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന വായനപക്ഷാചരണ പരിപാടി വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ടി. എം. കമർ ലൈല ഉദ്ഘാടനം ചെയ്തു. എം. സുധാകരൻ അധ്യക്ഷനായിരുന്നു ശ്രീ. കെ.കെ ചന്ദ്രശേഖരൻ പി എൻ പണിക്കർ അനുസ്‌മരണ പ്രഭാഷണം നടത്തി. ത്രേസ്യ. എം. ജെ പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു ഷൈല പി ആൻ്റണി( പ്രധാനാധ്യാപിക . എ യു. പി എസ് വെള്ളമുണ്ട) എം. നാരായണൻ നായർ . സരസമ്മ…

                      Read More