Headlines

wenewser-user

    എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു; ‘തരുവണ പ്ലസ്’ കൃഷിമന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു

    തരുവണ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും മികച്ച വിജയം കൈവരിച്ച സ്കൂളുകൾക്കുമായി സംഘടിപ്പിച്ച അനുമോദന സദസ്സ് *’തരുവണ പ്ലസ് 2K26* കൃഷിമന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. തരുവണ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ മുഫീദ തസ്‌നിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നാലാം മെയിൽ സി.എ.എച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ മാനന്തവാടി എം.എൽ.എ ഉഷാ വിജയൻ മുഖ്യാതിഥിയായിരുന്നു. പനമരം പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമുറ്റം അധ്യക്ഷത വഹിച്ച പരിപാടിയിൽ വെള്ളമുണ്ട…

    Read More

      ഓപറേഷൻ തൂഫാൻ:ലഹരിക്കെതിരായ നീക്കത്തിൽ ബദ്റുൽ ഹുദ ഐക്യദാർഡ്യ പ്രഖ്യാപനം 

      പനമരം: കേരള സർക്കാർ അഭ്യന്തിര വകുപ്പ് നേതൃത്വം നൽകി വരുന്ന ലഹരി വിരുദ്ധ യജ്ഞം ഓപറേഷൻ തൂഫാൻ പ്രവർത്തനങ്ങളിൽ പനമരം ബദ്റുൽ ഹുദാ അക്കാദമി ഐക്യ ദാർഡ്യ പ്രഖ്യാപനം നടത്തി പി കെ ഇബ്രാഹിം സഖാഫിയുടെ അധ്യക്ഷതയിൽ ഐ സി ബാലകൃഷണൻ എം എൽ എ ഉൽഘാടനം ചെയ്തു ഓപ്പറേഷൻ തൂഫാൻ ക്യാംപെയ്ൻ സർക്കാർ പ്രഖ്യാപിച്ച ശേഷം MLA എന്ന നിലക്ക് ഞാൻ ആദ്യമായി പങ്കെടുക്കുന്ന പരിപാടിയാണ് ബദ്റുൽ ഹുദയിലേത് എന്ന് ഐ സി പറഞ്ഞു അർഹതപ്പെട്ട…

      Read More

        സംസ്ഥാനത്തെ ലോഡ് ഷെഡിങ് ഇനിയും നീണ്ടേക്കുമെന്ന് കെഎസ്ഇബി; വൈദ്യുതി പ്രതിസന്ധി ഡിസംബര്‍ വരെ

        സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഡിസംബര്‍ വരെ തുടരുമെന്ന് കെഎസ്ഇബി. പ്രതിസന്ധി ഈ നിലയില്‍ തുടര്‍ന്നാല്‍ ലോഡ് ഷെഡിങ് ഇനിയും നീട്ടേണ്ടി വരുമെന്നും വില നിയന്ത്രണം മറികടന്നും വൈദ്യുതി വാങ്ങേണ്ടി വരുമെന്നും കെഎസ്ഇബി വ്യക്തമാക്കി.ഇക്കാര്യം ഔദ്യോഗികമായി കെഎസ്ഇബി റെഗുലേറ്ററി കമ്മീഷനെ അറിയിച്ചു. നിലവില്‍ വൈദ്യുതി വാങ്ങാന്‍ യൂണിറ്റിന് 10 രൂപയാണ് ഉയര്‍ന്നപരിധി. കെഎസ്ഇബി വൈദ്യുതിക്കായി ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും ഈ മാസത്തേക്ക് ആരും ബിഡ് നല്‍കിയിട്ടില്ല. വായ്പയായി വാങ്ങിയ വൈദ്യുതി മടക്കി നല്‍കേണ്ടതും റിസര്‍വോയറുകളില്‍ വെള്ളം കുറഞ്ഞതുമാണ് പതിസന്ധിക്ക് കാരണം.വൈദ്യുതി…

        Read More

          അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.

          പൈങ്ങാട്ടേരി : കേരള സർക്കാർ ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ ആയുഷ്ഗ്രാം വയനാട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ എടവക ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുമായി സഹകരിച്ച് അന്താരാഷ്ട്ര യോഗാദിനം വിപുലമായി ആചരിച്ചു. എടവക ഗ്രാമപഞ്ചായത്തിലെ പൈങ്ങാട്ടരി സ്കൂളിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ എം. പി. വൽസൻ നിർവ്വഹിച്ചു. സി.ഡി.എസ്. ചെയർപേഴ്സൺ ഷർഫുന്നിസ അധ്യക്ഷത വഹിച്ചു. ആയുഷ്ഗ്രാമ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. സിജോ കുര്യാക്കോസ് യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും ദൈനംദിന ജീവിതത്തിൽ യോഗ എങ്ങനെ പ്രയോജനപ്പെടുത്താം…

          Read More

            എടച്ചന കുങ്കൻ യോദ്ധാവ് പുസ്തക കവർ പ്രകാശനവും സെമിനാറും നടത്തി.

            എടച്ചന കുങ്കൻ യോദ്ധാവ് പുസ്തക കവർ പ്രകാശനവും സെമിനാറും നടത്തി. സെമിനാർ ഉൽഘാനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മീനാക്ഷി രാമൻനിർവ്വഹിച്ചു എടച്ചന കുങ്കനെ കേന്ദ്ര കഥാ പാത്രമാക്കി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രാജേഷ് കുറുമാത്തൂർ എഴുതിയ ചരിത്ര നോവൽ # എടച്ചന കുങ്കൻ യോദ്ധാവ്#ൻ്റെ കവർ പ്രകാശനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ കയ്യിൽ നിന്നും വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സൽമാമോയിൻ ഏറ്റുവാങ്ങി ഉൽഘാടനം നിർവ്വഹിച്ചു ചടങ്ങിൽ…

            Read More

              പള്ളിക്കുന്ന് – വെണ്ണിയോട് റോഡിൻ്റെ പുനർനിർമാണത്തിന് അഞ്ച് കോടി : മന്ത്രി ടി.സിദ്ധിഖ്

              കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ പള്ളിക്കുന്ന് – വെണ്ണിയോട് റോഡിന്റെ പുനർനിർമാണത്തിന് ബജറ്റിൽ അഞ്ച് കോടി രൂപ അനുവദിച്ചതായി കാർഷിക വികസന – ക‍ർഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ ടി. സിദ്ധിഖ്. കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച പി.എച്ച്.സി കല്ലുമൊട്ടംകുന്ന് റോഡിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിലേക്ക് യാത്ര ചെയ്യുന്ന പതിനായിരക്കണക്കിന് തീർത്ഥാടകർ, വിദ്യാർത്ഥികൾ, വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർ, പ്രദേശവാസികൾ എന്നിവർക്ക് ഉപകാരപ്പെടുന്ന രീതിയിൽ പള്ളിക്കുന്ന് –…

              Read More

                പി.എം ജൻമൻ പദ്ധതിയിൽ പൂർത്തിയാക്കിയ വീടുകളുടെ താക്കോൽ കൈമാറി

                പി.എം ജൻമൻ ഭവന പദ്ധതിയിൽ നിർമാണം പൂർത്തിയാക്കിയ സമ്പൂർണ ഭവനങ്ങളുടെ താക്കോൽ ദാനം കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ മാടക്കുന്ന് ജവഹ‍ർ ഉന്നതിയിൽ കാർഷിക വികസന -ക‍ർഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ ടി. സിദ്ധിഖ് നിർവഹിച്ചു. അഞ്ച് കുടുംബങ്ങൾക്കുള്ള വീടിൻ്റെ താക്കോൽ മന്ത്രി കൈമാറി. ഗോത്ര, പട്ടികജാതി, തീരദേശ മേഖലകളിൽ പ്രത്യേകം ഭവന പദ്ധതികൾ ആവിഷ്കരിക്കാൻ സർക്കാർ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. ഭവന പദ്ധതികൾ ഒരുമിച്ച് നടപ്പാക്കുമ്പോഴുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കി വിവിധ വകുപ്പുകൾക്ക് കീഴിൽ ഫലപ്രദമായി ഓരോ വിഭാഗത്തിനുമുള്ള…

                Read More

                  അന്താരാഷ്ട്ര യോഗാ ദിനാചരണം സംഘടിപ്പിച്ചു

                  അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് എൻ.സി.സിയുടെ ആഭിമുഖ്യത്തിൽ കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ യോഗ പരിശീലനം സംഘടിപ്പിച്ചു. എൻ.സി.സിയുടെ അഞ്ചാമത് കേരള ബറ്റാലിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗ പരിശീലനത്തിൽ ജില്ലയിലെ വിവിധ സ്കൂൾ, കോളേജുകളിൽ നിന്നുള്ള അഞ്ഞൂറോളം എൻ.സി.സി കേഡറ്റുകൾ, അസോസിയേറ്റ് എൻ.സി.സി ഓഫീസർമാർ, ഇന്ത്യൻ ആർമി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. എൻ.സി.സി കമാന്റിങ് ഓഫീസർ കേണൽ മുകുന്ദ് ഗുരുരാജ് അന്താരാഷ്ട്ര യോഗ ദിനം ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ മാനസിക- ശാരീരിക ആരോഗ്യം അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ശാരീരിക- മാനസിക…

                  Read More

                    പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച വയനാട് മുഹമ്മദലി പിടിയിൽ

                    പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്ത് സാമൂഹികമാധ്യമത്തിലൂടെ പ്രചരിപ്പിച്ചയാൾ പിടിയിൽ. കമ്പളക്കാട്, പറളിക്കുന്ന് അമ്പലത്ത് വീട്ടിൽ, എ. മുഹമ്മദ് അലി(20)യെയാണ് ശനിയാഴ്ച മഞ്ചേരിയിൽ നിന്ന് വയനാട് സൈബർ പോലീസ് കസ്റ്റഡിയിലെടുത്തത്.   മെയ് മാസം മുതൽ ഇൻസ്റ്റാഗ്രാമിൽ കുട്ടിയെ പിന്തുടരുന്ന പ്രതി നഗ്ന വീഡിയോ അയക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. അത് നൽകാത്തതിലുള്ള വിരോധം മൂലം കുട്ടി സ്റ്റോറി ഇട്ട ഫോട്ടോ സ്ക്രീന്ഷോട് എടുത്ത് എ.ഐ ടൂൾ ഉപയോഗിച്ച് മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ 11…

                    Read More

                      ഒളിമ്പിക് ഫോറസ്‌റ്റ് ട്രീ ഡ്രൈവ് ഉത്ഘാടനം ചെയ്തു

                      കൽപറ്റ: അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിൻ്റെ ഭാഗമായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ്റെ നിർദ്ധേശാനുസരണം കേരള ഒളിമ്പിക് അസോസിയേഷൻ്റേയും വയനാട് ജില്ലാ ഒളിമ്പിക് അസോസിയേഷൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഒളിമ്പിക് ഫോറസ്‌റ്റ് ട്രീ ഡ്രൈവ് കൽപറ്റയിൽ ബഹു കൃഷി വകുപ്പ് മന്ത്രി ടി. സിദ്ധീഖ് ഉത്ഘാടനം ചെയ്തു. 2036 ലെ ഒളിമ്പിക്സ് ലഭ്യമാക്കുക എന്ന് ലക്ഷ്യമിട്ട് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ രാജ്യവ്യാപകമായി നടത്തുന്ന പ്രചരണത്തിൻ്റെ ഭാഗമായി ഇന്ത്യയിലുടനീളം വൃ ക്ഷ തൈകൾ നട്ടുകൊണ്ടാണ് ആഘോഷിക്കുന്നത്.. ഇതിൻ്റെ ഭാഗമായി വയനാട് ജില്ലാഒളിമ്പിക് അസോസിയേഷൻ…

                      Read More