Headlines

wenewser-user

    സപ്ലൈക്കോയുടെ നെല്ല് സംഭരണം വൈകുന്നതില്‍ കര്‍ഷകര്‍ക്ക് ആശങ്ക

    മാനന്തവാടി: താന്നിക്കല്‍ വേമം പാടശേഖരത്തില്‍ സപ്ലൈക്കോയുടെ നെല്ല് സംഭരണം വൈകുന്നതില്‍ കർഷകർക്ക് ആശങ്ക. സംഭരണവുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ കൃഷിവകുപ്പ് സമയബന്ധിതമായി നടപ്പാക്കുന്നില്ലെന്നാണ് ആരോപണം.   ഒരു മാസം മുന്പാണ് പുഞ്ച കൃഷിയുടെ കൊയ്ത്ത് കഴിഞ്ഞത്. നാളിതുവരെയായിട്ടും നെല്ല് സംഭരിക്കാൻ നടപടിയില്ലെന്നാണ് കർഷകരുടെ പരാതി. 180 ഏക്കറോളം വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന പാടശേഖരം വടക്കേ വയനാടിന്റെ പ്രധാന നെല്ലറകളിലൊന്നാണ്. വർഷങ്ങളായി പ്രദേശത്തെ കർഷകരുടെ പക്കല്‍ നിന്നും സപ്ലൈക്കോ നെല്ല് സംഭരിക്കുന്നുണ്ട്.   പലയിടങ്ങളിലും നെല്‍കൃഷി നഷ്ടത്തിലാകുന്പോള്‍ സപ്ലൈകോ വഴിയുള്ള നെല്ല്…

    Read More

      ജില്ലയിൽ ഏഴ് പേർക്ക് കൂടി ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു; ജില്ലയിൽ പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തം

      കൽപ്പറ്റ: ജില്ലയിൽ ഏഴ് പേർക്ക് കൂടി ഷിഗല്ല രോഗബാധ സ്‌ഥിരീകരിച്ചു. ഇതോടെ ഇതുവരെ ഷിഗല്ല സ്ഥിരീകരിച്ചവരുടെ എണ്ണം പതിനാറായി. പകർച്ച വ്യാധി നിരീക്ഷണവും പ്രതിരോധ നിയന്ത്രണ ബോധവൽക്കരണ പ്രവർത്തനങ്ങളും ജില്ലയിൽ ശക്തമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.ടി രേഖ അറിയിച്ചു. നിലവിൽ രോഗം സ്ഥിരീകരിച്ച 16 കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഡി.എം.ഒ അറിയിച്ചു.   രോഗലക്ഷണങ്ങളുള്ള കുട്ടികൾ മറ്റുള്ളവരുമായുള്ള സമ്പർക്കം പരമാവധി കുറയ്ക്കണം. കുട്ടികളിൽ നിന്ന് മറ്റുള്ളവരിലേക്കും, മുതിർന്നവരിലേക്കും രോഗം പകരുന്നത് തടയാൻ ആവശ്യമായ…

      Read More

        താമരശ്ശേരി ചുരത്തിൽ വാൻ കൊക്കയിലേക്ക് മറിഞ്ഞു

        ലക്കിടി : ചുരം ഏഴാം വളവിന് സമീപം പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. ചുരം ഇറങ്ങി വരികയായിരുന്ന വാനാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടസമയത്ത് ഡ്രൈവർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇയാൾ ചാടി രക്ഷപ്പെട്ടു. വാൻ മരത്തിൽ തങ്ങിനിന്നതിനാൽ കൂടുതൽ താഴ്‌ചയിലേക്ക് പതിച്ചില്ല. ക്രൈൻ ഉപയോഗിച്ച് വാൻ വലിച്ചു കയറ്റാനുള്ള നടപടികൾ ആരംഭിച്ചു.

        Read More

          വയനാട് ജില്ലാ പോലീസ് മേധാവിയായി ദേവ് മനോഹർ ഐ.പി.എസ്. നിയമിതനായി

          കൽപ്പറ്റ: വയനാട് ജില്ലയുടെ പുതിയ ജില്ലാ പോലീസ് മേധാവിയായി (എസ്.പി) ദേവ മനോഹർ ഐ.പി.എസ്. നിയമിതനായി. വയനാടിന്റെ അമ്പതാമത്തെ പോലീസ് മേധാവിയായാണ് ദേവമനോഹർ ചുമതലയേൽ ക്കുന്നത്. നിലവിലെ പോലീസ് മേധാവി അരുൺ കെ. പവിത്രന് പകരമാണ് ഇദ്ദേഹം വയനാട്ടിൽ ചുമതലയേൽക്കുക. സംസ്ഥാനത്തെ പോലീസ് തലപ്പത്തെ പൊതുസ്ഥലംമാറ്റത്തിൻ്റെയും പുനഃസംഘടന യുടെയും ഭാഗമായാണ് പുതിയ നിയമനം. അഡി.എക്സൈസ് കമ്മീ ഷണറായി സേവനമനുഷ്‌ഠിച്ച ശേഷമാണ് ദേവ മനോഹർ വയനാട്ടിലേക്ക് എത്തുന്നത്. മികച്ച കവിയും, സാഹിത്യകാരനും കൂടിയാണ് ഇദ്ദേഹം.

          Read More

            ബജറ്റില്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റി പ്രഖ്യാപിച്ചില്ലെങ്കില്‍ പ്രക്ഷോഭം: ഡോ.കെ.കെ.എന്‍ കുറുപ്പ്

            കല്‍പ്പറ്റ: വാര്‍ധക്യത്തിലും ശൗര്യം ചോരാതെ ചരിത്രകാരനും കാലിക്കട്ട് യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ ഡോ.കെ.കെ.എന്‍. കുറുപ്പ്. വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ വയനാട് ട്രൈബല്‍ ഡവലപ്‌മെന്റ് യൂണിവേഴ്‌സിറ്റി പ്രഖ്യാപിച്ചില്ലെങ്കില്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികളെയടക്കം സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭത്തിന് രൂപം നല്‍കുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പട്ടികവര്‍ഗ ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് അനിവാര്യമാണ് യൂണിവേഴ്‌സിറ്റി. ആദിവാസി കുട്ടികളുടെ ബുദ്ധിവൈഭവം സമൂഹനന്‍മയ്ക്ക് പ്രയോജനപ്പെടുത്തുന്നതിന് പദ്ധതികള്‍ ഉണ്ടാകണം. യൂണിവേഴ്‌സിറ്റിയിലൂടെ ഇത് സാധ്യമാകും. തൊഴില്‍ അധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവേഷണാലയങ്ങളും ഉള്ളതാകണം സര്‍വകലാശാല….

            Read More

              പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഇ ആർ ടി അംഗങ്ങൾക്ക്ഉപകരണങ്ങൾ വിതരണം ചെയ്തു

              പടിഞ്ഞാറത്തറ: മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി പ്രകൃതി ദുരന്തങ്ങളും പ്രകൃതിക്ഷോഭവും വെള്ളപ്പൊക്കംഉൾപ്പെടെ സംഭവിക്കുമ്പോൾ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാൻ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഇ ആർ ടി അംഗങ്ങളുടെ യൂണിറ്റ് രൂപീകരിച്ചു. കാലവർഷം ശക്തമാകുന്നതോടെ ഉണ്ടാകുന്ന പ്രതിസന്ധികൾ മറികടക്കുന്നതിന് വേണ്ടിയും.അടിയന്തിര ഘട്ടങ്ങളിൽ ആളുകൾക്ക് സഹായം എത്തിക്കുന്നതിനും .വേണ്ടേ രൂപീകരിച്ചിട്ടുള്ള സ്വയം സന്നദ്ധ സേവന സംഘമാണ് എമർജൻസി റെസ്പോൺസ് ടീം എന്ന പേരിൽ അറിയപ്പെടുന്നഏതാണ്ട് 75 ഓളം വരുന്ന സേവന സന്നദ്ധ സേന അംഗങ്ങൾക്ക് ഉള്ള ട്രെയിനിങ്ങുംഇവർക്കുള്ള ഐഡൻറിറ്റി കാർഡ്…

              Read More

                ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി യൂത്ത് കോൺഗ്രസ്

                മാനന്തവാടി:മയക്കുമരുന്ന് മാഫിയയുടെ വേരറുക്കാൻ കേരള പോലീസ് വിഭാവനം ചെയ്ത “ഓപ്പറേഷൻ തൂഫാൻ- ദി നാർക്കോ ഹണ്ട്” പദ്ധതിക്ക് പൂർണ്ണ പിന്തുണയുമായി യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി.രമേശ്‌ ചെന്നിത്തല ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ ആദ്യ മണിക്കൂറുകളിൽ തന്നെ പ്രഖ്യാപിച്ച ഈ കർമ്മപദ്ധതി സംസ്ഥാനം ആകെമാനെ ഏറ്റെടുത്തിരിക്കുകയാണ്.മാനന്തവാടി നിയോജക മണ്ഡലത്തിലെ മുഴുവൻ മണ്ഡലം കമ്മിറ്റികളുടേയും നേതൃത്വത്തിൽ പോലീസിനേയും എക്‌സൈസിനെയും സഹായിക്കാൻ സ്‌ക്വാഡുകൾ രൂപീകരിച് പ്രവർത്തനം ആരംഭിക്കും.വിദ്യാർത്ഥികളെ മുൻനിർത്തിയുള്ള ‘തൂഫാൻ വാരിയേഴ്സ്’ പ്രതിരോധവും, ആരോഗ്യവകുപ്പുമായി ചേർന്ന് പുനരധിവാസം ഉറപ്പാക്കുന്ന…

                Read More

                  അദ്ഭുത രക്ഷപ്പെടുത്തൽ; ലണ്ടനിൽ കെട്ടിടത്തിന് മുകളിൽനിന്ന് വീണ കുട്ടിക്ക് രക്ഷകനായി മലയാളി യുവാവ്

                  ലണ്ടൻ: ലണ്ടനിലെ ഇൽഫോർഡിൽ കെട്ടിടത്തിന് മുകളിൽനിന്ന് താഴേക്ക് പതിച്ച പെൺകുട്ടിയെ സ്വന്തം കൈകളിൽ താങ്ങി മലയാളി യുവാവ്. മലപ്പുറം ചങ്ങരംകുളം സ്വദേശിയായ ജസീലാണ് ലണ്ടൻ പൊലീസിനൊപ്പം ചേർന്ന് സാഹസിക രക്ഷാപ്രവർത്തനം നടത്തിയത്. ജസീലിന്റെ സമയോചിതമായ ഇടപെടൽ മൂലം കുട്ടി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡ് ഹൈ റോഡിലുള്ള ഒരു പണയമിടപാട് സ്ഥാപനത്തിന് മുകളിലെ ഫ്ലാറ്റിൽ കഴിഞ്ഞ ചൊവ്വാഴ്‌ചയായിരുന്നു സംഭവം. കെട്ടിടത്തിന്റെ ഭിത്തിയിൽ കുട്ടി അപകടകരമായ രീതിയിൽ തൂങ്ങിക്കിടക്കുന്നത് കണ്ട് താഴെ തടിച്ചുകൂടിയ ആളുകൾ നിലവിളിക്കുകയായിരുന്നു.  …

                  Read More

                    തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട്; പ്രധാനാധ്യാപകര്‍ക്കായി പോലീസിന്റെ പരിശീലന പരിപാടി

                    കല്‍പ്പറ്റ: കേരളാ പോലീസിന്റെ ‘തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലയിലെ വിദ്യാലയങ്ങള്‍ ലഹരിമുക്തമാക്കുന്നതിനായി പ്രധാനാധ്യാപകര്‍ക്കായി വയനാട് ജില്ലാ പോലീസ് സോഷ്യല്‍ പോലീസ് ഡിവിഷന്റെ നേതൃത്വത്തില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പോലീസ് മേധാവി അരുണ്‍ കെ. പവിത്രന്‍ ഐ.പി.എസ് ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, പി.ടി.എ, എസ്.പി.സി, ജനമൈത്രി പോലീസ്, തുടങ്ങിയവയെ ഏകോപിപ്പിച്ചു കൊണ്ട് ജില്ലയിലുടനീളം ലഹരിക്കെതിരെയുള്ള പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.   കല്‍പ്പറ്റ ഗവ. റസ്റ്റ് ഹൗസില്‍ നടന്ന…

                    Read More

                      നേന്ത്രവാഴക്കുലകള്‍ മോഷ്ടിച്ച സംഭവത്തിൽ ഒളിവില്‍ കഴിയുകയായിരുന്ന യുവാവ് പിടിയില്‍

                      മാനന്തവാടി: നേന്ത്രവാഴക്കുലകള്‍ മോഷ്ടിച്ച സംഭവത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന യുവാവ് പിടിയില്‍. ദ്വാരക, പുലിക്കാട്, വെങ്ങിലോട്ട് ഉന്നതി, റെജിക്കുട്ടനെ(34)യാണ് മാനന്തവാടി പോലീസ് കല്‍പ്പറ്റയില്‍ നിന്ന് പിടികൂടിയത്. ഇയാള്‍ മാനന്തവാടി, പനമരം സ്‌റ്റേഷനുകളിലായി കൊലപാതക ശ്രമമടക്കം നിരവധി കേസുകളില്‍ ്രപതിയാണ്. ഇയാളെ റിമാന്‍ഡ് ചെയ്തു. 22.05.2026 തീയതി രാവിലെ പുലിക്കാട് എന്ന സ്ഥലത്ത് പാട്ടത്തിന് കൃഷി നടത്തിയിരുന്ന സ്ഥലത്തെ 7500 രൂപ വില വരുന്ന 14 നേന്ത്രവാഴ കുലകളാണ് മൂന്നംഗ സംഘം മോഷ്ടിച്ചത്. മറ്റു പ്രതികളായ സോമന്‍, അനൂപ് എന്നിവരെ…

                      Read More