Headlines

wenewser-user

    കേരള അയൺ ഫാബ്രിക്കേഷൻ ആൻ്റ് എൻഞ്ചിനീയറിങ് യൂണിറ്റ് അസോസിയേഷൻ കളക്ട്രേറ്റ് ധർണ നടത്തി

    കൽപറ്റ: കേരളത്തിലെ ചെറുകിട വെൽഡിങ് സ്ഥാപനങ്ങൾ സംരക്ഷിക്കപ്പെടുന്നതിന് സർക്കാർ ഇടപെടണമെന്നാവശ്യപെട്ടും അടിസ്ഥാന ആവശ്യങ്ങൾ നേടിയെടുക്കുന്ന ന്നതിനുമായി വയനാട് ജില്ലാ കലക്ടറേറ്റ് പടിക്കൽ ധർണ സംഘടിപ്പിച്ചു. ധർണ കേരള അയൺ ഫാബ്രിക്കേഷൻ ആൻ്റ് എൻഞ്ചിനീയറിങ് യൂണിറ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് സി.എം. അബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ഗിരീഷ് പി.സി അധ്യക്ഷനായി. ജില്ല സെക്രട്ടറി മുഹമ്മദ് ആഷിഖ് സ്വാഗതവും ജോൺസൻ കാവുംമന്ദം നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടറി മാത്യൂസ്, സംസ്ഥാന കമ്മിറ്റി അംഗം മനോജ് ജെ.എം.ജെ ,…

    Read More

      പ്രീമാരിറ്റൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കും: സുന്നി മഹല്ല് ഫെഡറേഷൻ

      കൽപ്പറ്റ: വിവാഹത്തിനായി പ്രീ മാരിറ്റൽ കോഴ്‌സ് സർട്ടിഫിക്കറ്റ് ഹാജ രാക്കണമെന്ന സംസ്ഥാനകമ്മിറ്റിയുടെ തീരുമാനം ശക്തമായി മുന്നോ ട്ടുകൊണ്ടുപോകാൻ മാനന്തവാടി മേഖല സുന്നി മഹല്ല് ഫെഡറേഷൻ തീരുമാനിച്ചു. മുഴുവൻ പഞ്ചായത്തുകളിലും പ്രീ മാരിറ്റൽ കോഴ് ഉടനെ നടത്താനും തീരുമാനിച്ചതായി നേതൃത്വം പറഞ്ഞു. യൂസുഫ് ഫൈസി അധ്യക്ഷത വഹിച്ചു. സമസ്‌ത ഉപാധ്യക്ഷൻ എം ഹസൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്‌തു. ജില്ലാ ഓർഗനൈസർ സിദ്ദീഖ് റഹ്മാനി, സി. കുഞ്ഞബ്ദുള്ളഹാജി, മുജീബ് തലപ്പുഴ, ഖാലിദ് എടവക, അമാൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി…

      Read More

        നവ ജനശക്തി കോണ്‍ഗ്രസ് ധര്‍ണ നടത്തി

        കല്‍പ്പറ്റ: നവ ജനശക്തി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി. വനം ഓഫീസില്‍ ക്ലാര്‍ക്കായിരിക്കെ കുഴഞ്ഞുവീണ് അബോധാവസ്ഥയിലായ മേരി ജയിംസിന് തടഞ്ഞുവച്ച ആനുകൂല്യങ്ങളും തുടര്‍ ചികിത്സയ്ക്ക് സഹായവും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. മൂന്നര വര്‍ഷമായി മേരി ജയിംസ് രോഗശയ്യയിലാണ്. സിവില്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മൂവ്‌മെന്റിന്റെ (സിആര്‍പിഎം) പിന്തുണയോടെ നടത്തിയ ധര്‍ണ നവ ജനശക്തി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂര്‍ ഉദ്ഘാടനം ചെയ്തു.സാജിര്‍ അമ്പലവയല്‍ അധ്യക്ഷത വഹിച്ചു. സിആര്‍പിഎം സംസ്ഥാന…

        Read More

          കെഎസ്ആർടിസി സൗജന്യ യാത്ര; ബസുകളിൽ സ്റ്റിക്കർ പതിക്കും

          സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള കെ എസ് ആർ ടി സി ഓർഡിനറി ബസുകളിൽ സ്റ്റിക്കർ പതിക്കാൻ തീരുമാനമായി. ഓർഡിനറി, സിറ്റി ഫാസ്റ്റ് ബസുകൾ ഒരേ നിറത്തിലായതിലാണ് സ്റ്റിക്കർ പതിക്കുന്നത്. സിറ്റി ഫാസ്റ്റ് ബസുകളിൽ സൗജന്യ യാത്ര അനുവദിക്കില്ല. പദ്ധതി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇന്ന് സർക്കാർ പുറത്തുവിടുമെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ 8.30ന് തമ്പാനൂരിൽ നിന്ന് മുഖ്യമന്ത്രി വി ഡി സതീശൻ സെക്രട്ടറിയേറ്റ് വരെ യാത്ര ചെയ്താണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. മന്ത്രിമാരായ കെ മുരളീധരൻ, ബിന്ദു…

          Read More

            തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ട്രാവലർ മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.

            കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനായി എത്തിയ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ട്രാവലർ വാഹനം മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. അമ്പായത്തോട് എല്‍.പി. സ്‌ളിന് സമീപമാണ് ഇന്ന് രാവിലെ അപകടമുണ്ടായത്.കർണാടക സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ട്രാവലർ ഇന്ന് രാവിലെ ഏകദേശം 9.45 ഓടെയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തില്‍ യാത്രക്കാരായ നിരവധി പേർക്ക് പരിക്കേറ്റതായി വിവരം ലഭിച്ചു.അപകടമുണ്ടായ ഉടൻ തന്നെ നാട്ടുകാരും പൊലീസും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കി. പരിക്കേറ്റവരെ ആംബുലൻസുകളിലും മറ്റ് വാഹനങ്ങളിലുമായി മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ്…

            Read More

              മുഅല്ലിമുകള്‍ നന്മയുടെ സന്ദേശവാഹകര്‍: സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

              വെള്ളമുണ്ട: പ്രവാചകന്‍മാരുടെ അനന്തരവകാശികളായ മുഅല്ലിം സമൂഹം തങ്ങളുടെ ജീവിതം പില്‍ക്കാലത്തേക്ക് കൂടി അടയാളപ്പെടുത്തണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. നന്മയുടെ സന്ദേശവാഹകരായ മുഅല്ലിമുകള്‍ സമൂഹത്തില്‍ ക്രിയാത്മകമായി ഇടപെട്ട് ഭാവിതലമുറയെ നന്മയുടെ പാതയില്‍ വളര്‍ത്തിയെടുക്കണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. വെള്ളമുണ്ട സമസ്താലയത്തില്‍ സംഘടിപ്പിച്ച ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ നന്മ കാംക്ഷിച്ച് പ്രവര്‍ത്തിക്കുന്ന മുഅല്ലിമുകളെ ചേര്‍ത്തുപിടിക്കാന്‍ പൊതുസമൂഹവും രംഗത്തിറങ്ങണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ മുഅല്ലിംഡേ കാംപയിനിന്റെ…

              Read More

                ടൂറിസ്‌റ്റ് ബസുകളുടെ നിറം മാറ്റം: വേണ്ട നടപടികള്‍ എടുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍.

                ടൂറിസ്‌റ്റ് ബസുകളുടെ നിറം മാറ്റത്തില്‍ വേണ്ട നടപടികള്‍ എടുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍. ടൂറിസ്റ്റ് ബസുകളിലെ വെള്ള നിറം വെള്ളനിറം മാറ്റാമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനായി സർക്കാർ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നും എസ്റ്റിഎ വ്യക്തമാക്കിയിരുന്നു. വാഹനത്തിൻ്റെ നിറവും റോഡ് സുരക്ഷയും സംബന്ധിച്ച്‌ ശാസ്ത്രീയ തെളിവില്ലെന്നും എസ്റ്റിഎ ചൂണ്ടിക്കാണിച്ചിരുന്നു. സ്വകാര്യ ബസുടമകളുടെ പരാതിയുമായി ബന്ധപ്പെട്ട വിഷയത്തിലും മന്ത്രി പ്രതികരിച്ചു. ബസ് ഉടമകളുടെ യോഗത്തെ കുറിച്ച്‌ അറിയില്ലെന്നും അവരുടെ പ്രശ്നം അറിഞ്ഞാല്‍…

                Read More

                  ലഹരിവിരുദ്ധ സ്റ്റുഡന്റ്‌സ് വിജിലന്‍സ് ഗ്രൂപ്പ് രൂപീകരിച്ചു.

                  മാനന്തവാടി: ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ‘കാവല്‍ക്കണ്ണുകള്‍’എന്ന പേരില്‍ ലഹരിവിരുദ്ധ സ്റ്റുഡന്റ്‌സ് വിജിലന്‍സ് ഗ്രൂപ്പ് രൂപീകരിച്ചു. എന്‍എസ്എസ് യൂണിറ്റിന്റയും വിമുക്തി ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ നേത്രദാന ദിനത്തിലാണ് ഗ്രൂപ്പിന് രൂപം നല്‍കിയത്. വിമുക്തി മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എന്‍.സി. സജിത്ത്കുമാര്‍ ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പല്‍ പി.സി. തോമസ് അധ്യക്ഷത വഹിച്ചു.എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എ.പി. അജിഷ്, എ.ജെ. ബിജു, അരവിന്ദന്‍ പുതിയപറമ്പില്‍, പി.ജി. ഗിരിജ എന്നിവര്‍ പ്രസംഗിച്ചു. എന്‍എസ്എസ് വോളണ്ടിയര്‍ ലീഡര്‍ അര്‍ഷാദ് അന്‍വര്‍ സ്വാഗതവും അവന്തിക അനീഷ്…

                  Read More

                    എസ്‌എഫ്‌ഐ രാപ്പകൽ സമരത്തിന്‌ തുടക്കം; ‘നീറ്റ്‌ ഇ‍ൗസ്‌ നോട്ട്‌ നീറ്റ്‌, ഇനിയൊരു ഐജ ആവർത്തിക്കരുത്‌’

                    കൽപ്പറ്റ: നീറ്റ്‌, സിബിഎസ്‌സി പരീക്ഷകൾ അട്ടിമറിച്ച്‌ വിദ്യാർഥികളെ ആത്മഹത്യയിലേക്ക്‌ തള്ളിവിട്ട കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എസ്‌എഫ്‌ഐ കൽപ്പറ്റയിൽ രാപ്പകൽ സമരം ആരംഭിച്ചു. ലക്ഷക്കണക്കിന്‌ വിദ്യാർഥികളുടെ ഭാവി തുലാസിലാക്കിയ കേന്ദ്ര സർക്കാരിനെതിരെ ബിഎസ്‌എൻഎൽ ടെലിഫോൺ എക്‌സ്‌ച്ചേഞ്ചിനു മുന്നിലാണ്‌ പ്രതിഷേധം ആരംഭിച്ചത്‌. നീറ്റ്‌ പരീക്ഷ റദ്ദാക്കിയ മാനസികസംഘർഷത്തിപെട്ട്‌ കാസർക്കോട്‌ പള്ളിക്കര സ്വദേശിനി ഐജ മഹേഷ്‌ പാലയിലെ കോച്ചിങ്‌ കേന്ദ്രത്തിൽ ജീവനൊടുക്കിയത്‌ ഉൾപ്പെടെ രാജ്യത്തുണ്ടായ നിരവധി വിദ്യാർഥികളുടെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട്‌ പ്രതിഷേധമിരമ്പി. ‘നീറ്റ്‌ ഇ‍ൗസ്‌…

                    Read More

                      ഗോത്ര യുവതയുടെ സ്വപ്നങ്ങള്‍ക്ക് സ്റ്റിയറിംഗ് പിടിപ്പിച്ച് വയനാട് പോലീസ്

                      വയനാട് ജനമൈത്രി പോലീസിന്റെ ട്രൈബല്‍ ജനമൈത്രി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സൗജന്യ ഡ്രൈവിംഗ് പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ ഗോത്ര മേഖലയിലുള്ള യുവതീ-യുവാക്കള്‍ക്ക് ലൈസന്‍സുകള്‍ വിതരണം ചെയ്തു. ജില്ലാ പോലീസ് മേധാവി അരുണ്‍ കെ. പവിത്രന്‍ ഐ.പി.എസ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. കൃത്യമായ പരിശീലനത്തിലൂടെ ഡ്രൈവിങ് ലൈസന്‍സുകള്‍ സ്വന്തമാക്കിയവര്‍ ട്രാഫിക്ക് നിയമങ്ങള്‍ കൃത്യമായി പാലിച്ച് വാഹനമോടിക്കണമെന്നും, ജീവിതത്തിലെ പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിട്ട് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കല്‍പ്പറ്റ ഗവ. റസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ ജില്ലാ…

                      Read More