Headlines

wenewser-user

    കാര്‍ഷിക വികസന ബാങ്കിന് മുന്‍പില്‍ ധര്‍ണ്ണ നടത്തി.

    കല്‍പ്പറ്റ:- കല്‍പ്പറ്റ കാര്‍ഷിക വികസന ബാങ്കിന് മുന്നില്‍ ഫാര്‍മേഴ്‌സ് റിലീഫ് ഫോറം (എഫ് ആര്‍ എഫ് ), ഹരിതസേന സംയുക്തമായി ധര്‍ണ്ണ സമരം നടത്തി. കടാശ്വാസ പ്രകാരം ആനുകൂല്യം കഴിച്ചുളള തുക കൂടി വായ്പയിലേക്ക് അടച്ച് തീര്‍ത്ത ശേഷവും ആധാരങ്ങള്‍ മറ്റു രേഖകള്‍ നല്കാത്തതിന്റെ പേരില്‍ പ്രതിഷേധിച്ചാണ് ധര്‍ണ്ണ നടത്തിയത്. ഉടനടി രേഖകള്‍ നല്കാത്ത മുഴുവന്‍ വായ്പക്കാര്‍ക്കും അവരുടെ രേഖകള്‍ തിരിച്ച് നല്കണമെന്ന് സമരം ആവശ്യപ്പെട്ടു. റ്റി. ഇബ്രാഹീം സ്വാഗതം പറഞ്ഞു. കെ.സുരേന്ദ്രന്‍ മാസ്റ്റര്‍ (ഹരിത സേന)…

    Read More

      കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ [കെ.എസ്.എസ്. പി. എ] ഏകദിന ശില്പശാല സംഘടിപ്പിച്ചു.

      കല്‍പ്പറ്റ: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ്അസോസിയേഷന്‍ കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് കെ .എല്‍ . തോമസിന്റെ അധ്യക്ഷതയില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.വനജ ഉദ്ഘാടനം ചെയ്തു. ശില്പശാലയുടെ ഉദ്ദേശ്യ ങ്ങളും ലക്ഷ്യങ്ങളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി സംസ്ഥാന സെക്രട്ടറി രവീന്ദ്രന്‍ കൊയ്യോടന്‍ സെമിനാര്‍ നയിച്ചു. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ വനിതകളുടെ പങ്ക് എന്ന വിഷയം വനിതാ ഫോറം സംസ്ഥാന കമ്മിറ്റി അംഗം കെ .എം . ആലീസ് അവതരിപ്പിച്ചു….

      Read More

        ഉരുൾബാധിതരായ നാല് കുടുംബങ്ങൾക്ക് നാളെ സ്നേഹ ഭവനം സമ്മാനിക്കും 

        വെള്ളമുണ്ട: 2024 ജൂലൈയിലെ ഉരുൾ ദുരന്തത്തിൽ ഒലിച്ചു പോയ നാല് കുടുംബങ്ങളൾക്ക് നാളെ വെള്ളമുണ്ട സിറ്റിയിൽ സ്നേഹവീട് കൈമാറും ദുര ന്തത്തിൻ്റെ എല്ലാ ഭീകരതയും അനുഭവിച്ച നാല് കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കു ന്നത് വെള്ളമുണ്ട പഞ്ചായത്തിലെ കട്ടയാട് സിറ്റി മഹല്ലിൽ സമസ്ത കോർഡി നേഷൻ കമ്മിറ്റിയുടെ അൽബിറ് പ്രീ സ്‌കൂളി ലെ കുരുന്നുകൾ സ്വരൂപിച്ച തുകയും, കോഴിക്കോട് മയ്യന്നൂർ മഹല്ല് കമ്മിറ്റിയുടെയും സാമ്പത്തിക സഹകരണം കൊണ്ടാണ് ഭവന നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്, വെള്ളമുണ്ട സിറ്റിയിലെ പാറക്ക ഉസ്മാൻ എന്ന വ്യക്തിയാണ്…

        Read More

          പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

          കുപ്പാടി: നിർമലമാത പബ്ലിക് സ്കൂളിലെ കിൻ്റർഗാർഡൻ പ്രവേശനോത്സവം 8.6.2026 ന് വർണശബളാഭമായ പരിപാടികളോടെ ആഘോഷിച്ചു. ന് സ്കൂൾ മാനേജർ ഫാ. ലിൻസ് ചെറിയാൻ്റെ അധ്യക്ഷതയിൽ റവ.ഫാ.സി ജു കുര്യാക്കോസ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂളിലെത്തിയ കുരുന്നുകളെ അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്ന് പുഷ്പങ്ങൾ നൽകിയും സമ്മാനങ്ങൾ കൊടുത്തും വരവേറ്റു.വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് അവതരിപ്പിച്ച കലാപരിപാടികൾ ഹൃദ്യമായി .സ്കൂൾ പ്രിൻസിപ്പാൾ Dr. ഗീത തമ്പിയും വൈസ് പ്രിൻസിപ്പാൾ ലിയ ജോസഫും ആശംസ അർപ്പിച്ചു.സ്കൂൾ കെ.ജി ടീച്ചർ ഷഫ്‌ന റഷീദ് സ്വാഗതവും…

          Read More

            കുരുമുളക് സമിതി രൂപീകരിച്ചു

            മാനന്തവാടി : എടവക പഞ്ചായത്ത് ഏഴാം വാർഡ് പൈങ്ങാട്ടിരിയിൽ കുരുമുളക് സമിതി രൂപീകരിച്ചു . പഞ്ചായത്തംഗം എം കെ ലത്തീഫ് അധ്യക്ഷത വഹിച്ചു . പഞ്ചായത്ത് പ്ലാനിങ് ബോർഡ് അംഗം കെ എം ഷിനോജ് , പാപ്പച്ചൻ മൂശാപള്ളി , കെ വി അന്ദ്രു , വാർഡ് വികസന സമിതി കൺവീനർ ഷബീർ പാലമുക്ക് , സത്താർ എന്നിവർ പ്രസംഗിച്ചു . ഭാരവാഹികൾ പ്രസിഡൻറ് :-മുത്തലിബ് ചാമാക്കാലി . വൈ പ്രസി : കെ. വി. അന്ത്രു…

            Read More

              പണ്ഡിത മഹത്തുക്കളുടെ സാന്നിദ്ധ്യത്തിൽ ബദ്റുൽ ഹുദയിൽ പുതിയ ബാച്ചിന് പഠനാരംഭം കുറിച്ചു

              പനമരം: 2026 അദ്ധ്യയന വർഷത്തിൽ ബദ്റുൽ ഹുദയിൽ പുതിയ ബാച്ചിന്റെ പഠനാരംഭം കുറിച്ചു പ്ലസ് വൺ ബാച്ചിന്റെ തുടക്കം സമസ്ത കേന്ദ്ര മുഷാവറ അംഗം ശൈഖുനാ ഹസൻ ഉസ്താദും ഖുർആൻ ബാച്ച് മർകസ് അക്കാദമി ഓഫ് ഖുർആൻ പ്രിൻസിപ്പൽ ഹാഫിൾ മുഹമ്മദ് അബൂബക്കർ സഖാഫിയും നിർവഹിച്ചു കെ കെ മമ്മൂട്ടി മദനി അധ്യക്ഷത വഹിച്ചു ദാറുൽ ഫലാഹ് പ്രിൻസിപ്പൽ കെ സി അബൂബക്കർ ഹസ്രത്ത് ഉൽഘാടനം ചെയ്തു അനാഥ കുട്ടികൾക്കുള്ള പഠന കിറ്റ് വിതരണം എം ഇ…

              Read More

                ചീരാലില്‍ കടുവ ആക്രമണത്തില്‍ പശുവിന് പരിക്ക്

                സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ ചീരാല്‍ പുളിഞ്ചാലില്‍ കടുവ ആക്രമണത്തില്‍ പശുവിന് ഗുരുതര പരിക്ക്. ചെറുമല അബ്ദുള്‍ അസീസിന്റെ തൊഴുത്തിലെ രണ്ടര വയസുള്ള പശുവിനെയാണ് കടുവ ആക്രമിച്ചത്. തിങ്കളാഴ്ച രാത്രി വൈകിയാണ് സംഭവം. പശുവിന്റെ കഴുത്തിനാണ് കടിയേറ്റത്. തൊഴുത്തില്‍ ബഹളം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴേക്കും കടുവ ഇരുളില്‍ മറഞ്ഞു. സൗത്ത് വയനാട് വനം ഡിവിഷനിലെ മേപ്പാടി റേഞ്ച് പരിധിയിലാണ് പുളിഞ്ചാല്‍. പശുവിനെ ആക്രമിച്ചത് കടുവയാണെന്ന് വനം ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. പ്രദേശവാസികള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി. കടുവ ഇറങ്ങിയതിന് തൊട്ടടുത്ത്…

                Read More

                  ദുരന്തബാധിതരുടെ ബാങ്ക് വായ്പ: അദാലത്ത് 11വരെ തുടരും

                  മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളെ നേരിട്ട് കേള്‍ക്കാന്‍ കളക്ടറേറ്റില്‍ സംഘടിപ്പിച്ച അദാലത്തില്‍ ഫേസ് വണ്ണിലെ 80 ഓളം കുടുംബങ്ങൾ പങ്കെടുത്തു. വായ്പകളുമായി ബന്ധപ്പെട്ട് സർക്കാരിന്റെ കൈവശമുള്ള ലിസ്റ്റുകൾ ഗുണഭോക്താക്കളെ ബോധ്യപ്പെടുത്തി. ഇതിൽ പുതുതായി ചേർക്കേണ്ടതായ രേഖകൾ/ വായ്പ്പകൾ ഉണ്ടെങ്കിൽ അവ ഹാജരാക്കാൻ ആവശ്യപ്പെട്ടു. ദുരന്തബാധിതരായി സര്‍ക്കാര്‍ അംഗീകരിച്ച് പ്രസിദ്ധപ്പെടുത്തിയവരുടെ വായ്പകള്‍ എഴുതിത്തള്ളുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് അദാലത്ത്. ഫേസ് 1, ഫേസ് 2എ, ഫേസ് 2ബി പട്ടികകളിലെ ഗുണഭോക്താക്കളുടെയും ദുരന്തത്തില്‍ മരണപ്പെട്ടവരുടെയും ലോണുകളാണ്…

                  Read More

                    ‘മിതം’ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി

                    പ്രകൃതി വിഭവങ്ങളുടെയും ഊര്‍ജ്ജത്തിന്റെയും മിതമായ ഉപയോഗത്തിലൂടെ ആരോഗ്യവും പാരിസ്ഥിതിക സന്തുലിതാവസ്ഥയും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും സംയുക്തമായി നടപ്പിലാക്കുന്ന ‘മിതം’ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ‘മിതം മതി-സുസ്ഥിതിക്കും സുസ്ഥിരതയ്ക്കും’ എന്ന മുദ്രാവാക്യവുമായി ദേശീയ കാലാവസ്ഥാ വ്യതിയാന – മനുഷ്യ ആരോഗ്യ പരിപാടിയുടെ ഭാഗമായാണ് ജില്ലയില്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. രാപ്പകല്‍ വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളില്‍ വൈദ്യുതി, ജലം തുടങ്ങിയവയുടെ അമിത…

                    Read More

                      ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റം; ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് പരിശീലന നല്‍കി

                      ദുരന്ത ലഘൂകരണ-നിവാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കൃത്യവും കാര്യക്ഷമവുമാക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നടപ്പാക്കുന്ന ‘ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റം’ സംബന്ധിച്ച് ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു. കളക്ടറേറ്റ് എ പി ജെ ഹാളില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.സി രാകേഷ് പിശീലനത്തിന് നേതൃത്വം നല്‍കി. പ്രതീക്ഷിക്കാതെ ഉണ്ടാകുന്ന ദുരന്ത സാഹചര്യങ്ങളില്‍ വിവിധ ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയും ചുമതലകളിലെ ആശയക്കുഴപ്പവും പരിഹരിക്കാനാണ് ഈ ആധുനിക സംവിധാനം ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ താലൂക്കുകളിലും ഐ.ആര്‍.എസ് സംവിധാനം പ്രവര്‍ത്തിക്കും.   ഐ.ആര്‍.എസ്…

                      Read More