wenewser-user

തീർപ്പ് കൽപ്പിക്കാനുള്ള ട്രാഫിക്ക് നിയമലംഘനങ്ങളുടെ പിഴ 50 ശതമാനം ഇളവ് ചെയ്യും

ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴത്തുകയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനിച്ചു. 2024 ഡിസംബർ 31 വരെ ചുമത്തിയിട്ടുള്ള എല്ലാ ട്രാഫിക് ഇ-ചെല്ലാൻ കേസുകൾക്കും ഈ ആംനസ്റ്റി ആനുകൂല്യം ലഭ്യമാകും. ഒരേ വാഹനത്തിന് തന്നെ ഒന്നിലധികം പിഴകൾ നിലനിൽക്കുന്നതും ഉയർന്ന തുക അടയ്ക്കേണ്ടി വരുന്നതും കാരണം ഉടമകൾ പിഴയടക്കാൻ മടിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനം.   നിലവിൽ കോടതികളിൽ കെട്ടിക്കിടക്കുന്ന ഇത്തരം കേസുകളുടെ എണ്ണം വർദ്ധിച്ചുവരുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഗതാഗത കമ്മീഷണർ സമർപ്പിച്ച ശുപാർശ…

Read More

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും. പ്രഖ്യാപനത്തിന് മുന്നോടിയായുള്ള നടപടികൾ എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കിയിട്ടുണ്ട്.   വിവിധ സംസ്ഥാനങ്ങളിലേക്കുള്ള അർദ്ധ സൈനിക സേന വിന്യാസം അടക്കം വിഷയങ്ങളിലും കമ്മീഷൻ കേന്ദ്രവുമായി ചർച്ച നടത്തി. മെയ് അഞ്ചിന് മുൻപ് വോട്ടെണ്ണൽ പൂർത്തിയാക്കുന്ന തരത്തിലായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ ഷെഡ്യൂൾ തയാറാക്കുക. കേരളത്തിൽ വിഷു അടക്കം ഉത്സവങ്ങൾ കൂടി കണക്കിലെടുത്ത്…

Read More

ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

മാനന്തവാടി: മാനന്തവാടിയിലെ പൊതു സമൂഹത്തെ ചേർത്ത് നിർത്തി പഴശ്ശി ഗ്രന്ഥാലയത്തിൻ്റെ ഇഫ്താർ സംഗമം. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സികുട്ടീവ് അംഗം സത്യവതി ടീച്ചർ, ജില്ല ലൈബ്രറികൗൺസിൽ പ്രസിഡണ്ട് പികെ സത്താർ, കവിയും സാംസ്കാരിക പ്രവവർത്തകനുമായ റസാഖ് കൽപ്പറ്റ തുടങ്ങിയവർ ഇഫ്താർ സന്ദേശം നൽകി. സമൂഹത്തിലെ നാനാതുറകളിൽപ്പെട്ടവരും നഗരസഭ സ്റ്റാൻ്റിം കമ്മിറ്റി ചെയർപേഴ്സൺമാരും കൗൺസിലർമാരും, ഗ്രന്ഥാലയം പ്രവർത്തകരും കുടുംബങ്ങളും ഗ്രന്ഥാലയം സുഹൃത്തുക്കളും ഉൾക്കൊണ്ട ഒരപൂർവ്വ സുഹൃദ് സംഗമവേദിയാവുകയായിരുന്നു പഴശ്ശി ഗ്രന്ഥാലയത്തിൻ്റെ ഇഫ്താർ…

Read More

വള്ളിയൂർക്കാവ് ഉത്സവം: ഗതാഗത സൗകര്യം വർധിപ്പിക്കണം: എസ്ഡിപിഐ നിവേദനം നൽകി

മാനന്തവാടി: വള്ളിയൂർക്കാവ് ഉത്സവവുമായി ബന്ധപ്പെട്ട് മാനന്തവാടി മേഖലയിലെ ഗതാഗത സൗകര്യം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി. സുലൈമാൻ അധികൃതർക്ക് നിവേദനം നൽകി. മാനന്തവാടി കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും മുമ്പ് ഓപ്പറേറ്റ് ചെയ്തിരുന്നതും കോവിഡ് കാലത്ത് നിർത്തിവെച്ചതുമായ ലാഭകരമായ വിവിധ സ്റ്റേ സർവീസുകൾ പുനരാരംഭിക്കണമെന്നും ഉത്സവ ദിവസങ്ങളിൽ ആവശ്യമായ സ്ഥലങ്ങളിലേക്ക് സ്പെഷ്യൽ സർവീസുകൾ അനുവദിക്കണമെന്നും സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാർ,മാനന്തവാടി എ.ടി.ഒ എന്നിവർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

Read More

അർജുനായി കാത്തിരുന്ന 72 ദിനങ്ങളെക്കുറിച്ച് അമ്മയുടെ പുസ്തകം വരുന്നു

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ അമ്മ ഷീല കുറുവച്ചാൽ മകനെ കുറിച്ച് ഓർമകളുടെ സമാഹാരമായ പുതിയ പുസ്ത‌കം രചിക്കുന്നു. കേരള വിഷൻ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന ‘അർജുൻ എന്റെ മകൻ’ എന്ന പുസ്തകത്തിൻ്റെ കവർ പ്രകാശനം കോഴിക്കോട് അളകാപുരിയിൽ നടന്നു. പുസ്ത‌കത്തിൻ്റെ കവർ കോഴിക്കോട് മേയർ ഒ. സദാശിവന് നൽകി എം.കെ രാഘവൻ എംപി പ്രകാശനം ചെയ്തു.   ഷിരൂരിൽ മണ്ണിടിച്ചിലിൽ മകനെ കാണാതായ 72 ദിനങ്ങളിൽ താൻ അനുഭവിച്ച വേദനകളും ഓർമകളുമാണ് അമ്മ ഷീല കുറുവച്ചാൽ…

Read More

കളരിയാണ് ലഹരി; വാളാടിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

വാളാട്: ഒയാസിസ് ഫിറ്റ്‌നസ് അക്കാദമിയിലെ കടത്തനാട് ചേകോർ കളരി സംഘത്തിന്റെ കളരി പരിശീലന ക്ലാസിൽ എക്സൈസ് വിമുക്തി മിഷൻ ലഹരിവിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകി. ‘കളരിയാണ് ലഹരി’ എന്ന പ്രമേയത്തിലൂന്നിയായിരുന്നു പരിപാടി. പരിശീലന ക്ലാസിൽ നാഷണൽ അത്‌ലറ്റ് അശ്വതി ബാലൻ സ്വാഗതം ആശംസിച്ചു. കളരി ഗുരുക്കൾ ജയ്ൻ മാത്യു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം ലഹരിവിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകി. കൗമാരക്കാരിലും യുവാക്കളിലും വർദ്ധിച്ചുവരുന്ന ലഹരി…

Read More

യു.പി.ഐ ഇടപാടുകളിൽ പുതിയ സുരക്ഷാ വ്യവസ്ഥകൾ വരുന്നു

ന്യൂഡൽഹി: രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി ഏകീകൃത പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) നിയമങ്ങളില്‍ വൻ പരിഷ്കാരവുമായി റിസർവ് ബാങ്കും കേന്ദ്ര സർക്കാരും. ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുത്താൻ പോകുന്ന പുതിയ മാർഗനിർദേശങ്ങള്‍ പ്രകാരം യുപിഐ ഇടപാടുകള്‍ക്ക് ബയോമെട്രിക് പരിശോധനയും ഒടിപിയും നിർബന്ധമാക്കുന്നു. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയ എല്ലാ യുപിഐ ആപ്പുകള്‍ക്കും ഈ നിബന്ധന ബാധകമായിരിക്കും.   വർധിച്ചുവരുന്ന സൈബർ തട്ടിപ്പുകളെ പ്രതിരോധിക്കാനാണ് നാഷണല്‍ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ…

Read More

വയനാട് ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ വിവിധ പദ്ധതികൾ പൂർത്തിയായി; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു.

മാനന്തവാടിമെഡിക്കല്‍ കോളേജിനായി കണ്ടെത്തിയ അമ്പുകുത്തിയിലെ 28 ഏക്കര്‍ ഭൂമി കൈമാറ്റം നടന്ന ഉടന്‍ കെട്ടിടം നിര്‍മ്മിക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തന സജ്ജമായ സി.ടി സ്‌കാന്‍, നവീകരിച്ച ഡയാലിസിസ് യൂണിറ്റ്, 360 ഡിഗ്രി മെറ്റബോളിക് ഡിസീസ് മാനേജ്മെന്റ് സെന്റര്‍, പ്രസവവിഭാഗത്തിന്റെ നവീകരണം മുതലായ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വനം വകുപ്പിന് പകരം ഭൂമി കൈമാറിയതായും മെഡിക്കല്‍ കോളേജ് അക്കാഡമിക്ക് ബ്ലോക്ക് നിര്‍മ്മാണത്തിനായി 350 കോടി നീക്കി…

Read More

താമരശ്ശേരി ചുരത്തിൽ ആംബുലൻസിന് മുന്നിൽ ചാടി യുവാവിൻ്റെ ആത്മഹത്യാശ്രമം.നില ഗുരുതരം.

താമരശ്ശേരി ചുരം ആറാം വളവിന് താഴെ വെച്ചാണ് സംഭവം. കന്യാകുമാരി മട്ടം പാല -ആലത്തുകുളം സ്വദേശി പ്രകാശൻ (30) ആണ് ചുരം ഇറങ്ങി വരികയായിരുന്ന ആബുലൻസിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്.വയനാട് പടിഞ്ഞാറത്തറയിൽ നിന്നും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുവരികയായിരുന്ന ആംബുലൻസിന് മുന്നിലാണ് ചാടിയത് . ചുരം സംരക്ഷണ സമിതി പ്രവർത്തികൻ ലത്തീഫാണ് ഇയാളെ താമരശ്ശേരി താലൂക്കാശുപത്രിയിൽ എത്തിച്ചത്.

Read More

അയൽക്കാരായെത്തി, കുഞ്ഞാമിനയെ ക്രൂരമായി കൊലപ്പെടുത്തി; പ്രതികൾ 10 വർഷത്തിനുശേഷം പിടിയിൽ

കണ്ണൂർ : ഇരിക്കൂർ കുഞ്ഞാമിന കൊലപാതകക്കേസിലെ പ്രതികളായ രണ്ട് സ്ത്രീകൾ 10 വർഷത്തിനു ശേഷം ക്രൈം ബ്രാഞ്ചിന്റെ പിടിയിൽ. 2016 ഏപ്രിൽ 30ന് ഇരിക്കൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സിദ്ദിഖ് നഗറിൽ താമസിച്ചിരുന്ന മെരടൻ കുഞ്ഞാമിനയെ (60) കൊലപ്പെടുത്തി സ്വർണഭരണങ്ങൾ കവർന്ന് രക്ഷപ്പെട്ട പ്രതികളെയാണ് മധ്യപ്രദേശിൽനിന്ന് പിടികൂടിയത്. ന്യൂഡൽഹി നാങ്ളോയി സ്വദേശികളായ പർവീൺ ബാനു (55), സക്കീന ഫാത്തിമ (32) എന്നിവരാണ് പിടിയിലായത്. ഇവർ സൗമ്യ രംഗാവാല, സമീറ രംഗാവാല എന്നീ വ്യാജ പേരുകളിലാണ് കഴിഞ്ഞിരുന്നത്.  …

Read More