wenewser-user

    പതിനാറുകാരിയെ തട്ടികൊണ്ടുപോയെന്ന കേസ്: നാല് പേർ അറസ്റ്റി

    മാനന്തവാടി: രക്ഷിതാക്കളോടൊപ്പം വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന പതിനാറുകാരിയെ നിയമപരമായ സംരക്ഷണ ചുമതലയുള്ള രക്ഷിതാക്കളറിയാതെ കൂട്ടി ക്കൊണ്ടുപോയെന്ന പരാതിയിൽ മാനന്തവാടി പോലിസ് രജിസ്റ്റർ ചെയ്‌ത കിഡ്‌നാ പ്പിംഗ് കേസിലെ പ്രതികളായ നാല് പേരെ അറസ്റ്റു ചെയ്തു. തൃശ്ശിലേരി മുത്തു മാരി കണ്ണഞ്ചിറ വീട് റോബിൻ കെ ജോയ് (20), മാനന്തവാടി സ്വദേശികളായ കല്ലിയോട്ടുകുന്ന് ലിജു നിവാസ് അമൽ കൃഷ്‌ണ (19), കുറ്റിമൂല കള്ളമ്പറം ജിതിൻ കെ എസ് (22), എടവക കൊണിയൻമുക്ക് ചിറക്കൽ അജിത് കുമാർ സി (22) എന്നിവരെയാണ്…

    Read More

      മനുവിന്റെ മരണം: സർക്കാർ സംവിധാനങ്ങളുടെ വീഴ്ചയിൽ സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യങ് ഡെമോക്രാറ്റ്സ് പരാതി നൽകി.

      സുൽത്താൻ ബത്തേരി: പൊൻകുഴിയിൽ ആദിവാസി വിദ്യാർത്ഥി മനു അപകടത്തിൽപ്പെട്ട് മരണപ്പെട്ട സംഭവത്തിൽ സർക്കാർ സംവിധാനങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ കൺവീനർ കെ. എസ്. മുഹമ്മദ് സകരിയ്യ ജില്ലാ പോലീസ് മേധാവി, സംസ്ഥാന ബാലാവകാശ കമ്മീഷൻ, കേന്ദ്ര–സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകൾ എന്നിവർക്ക് പരാതി നൽകി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിക്ക് അടിയന്തരമായി ചികിത്സ ലഭ്യമാക്കുന്നതിൽ ഉണ്ടായ കാലതാമസം ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ വിശദമായി അന്വേഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് സർക്കാർ സംവിധാനങ്ങളുടെ ഭാഗത്തുനിന്ന്…

      Read More

        വടകര എംഡിഎംഎ കേസ്: പേരാമ്പ്രയിലെ ഒരു അധ്യാപിക കൂടി അറസ്റ്റിൽ

        വടകര: വടകര എംഡിഎംഎ കേസിൽ അന്വേഷണം ശക്തമാകുന്നതിനിടയിൽ ഒരാൾ കൂടി അറസ്റ്റിൽ . പേരാമ്പ്ര സ്വദേശിനിയായ ഗ്രീഷ്മ എന്ന അധ്യാപികയാണ് അറസ്റ്റിലായത്. ഇന്ന് രാവിലെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതിന് പിന്നാലെയാണ് ലഹരി സംഘവുമായുള്ള ഇവരുടെ പങ്ക് വ്യക്തമായതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.   ലഹരി സംഘത്തിന്റെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യാൻ സഹായിച്ചുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. കേസിൽ ഇതുവരെ അറസ്റ്റിലാകുന്ന മൂന്നാമത്തെ അധ്യാപികയാണ് ഗ്രീഷ്മ. പേരാമ്പ്ര വിആർസിയിലെ തന്നെ അധ്യാപികയാണ് ഗ്രീഷ്മ .     അതേസമയം…

        Read More

          ഓപ്പറേഷൻ തൂഫാൻ; തുടർച്ചയായ രണ്ടാം ദിവസവും പോലീസിന്റെ വൻ ലഹരി വേട്ട – എം.ഡി.എം.എ കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

            ബത്തേരി: തുടർച്ചയായ രണ്ടാം ദിവസവും പോലീസിന്റെ വൻ ലഹരി വേട്ട. വാണിജ്യ അളവിൽ സ്‌കൂട്ടറിന്റെ വൈപ്പറിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച എം.ഡി.എം.എയുമായി യുവാവിനെ വയനാട് പോലീസ് പിടികൂടി. കോഴിക്കോട്, രാമനാട്ടുകര, തയ്യിൽ വീട്ടിൽ, കെ. ഫഹദ്(25)നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡും (SAGOC – Special Action Group Against Organised Crimes) ചേർന്ന് പിടികൂടിയത്. 27.07.2026 തിങ്കൾ ഉച്ചയോടെ മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന…

          Read More

            മാനന്തവാടി മേരി മാതാ കോളേജിലെ ബിരുദദാന ചടങ്ങ് ജൂലൈ 30-ന്

            മാനന്തവാടി: മാനന്തവാടി മേരി മാതാ കോളേജിലെ 2025 – 26 അധ്യയന വർഷത്തെ ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് ജൂലൈ 30-ന് വ്യാഴാഴ്ച രാവിലെ 9.00 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കോളേജിലെ വിവിധ ഡിപ്പാർട്ട്‌മെന്റുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ചടങ്ങിൽ ബിരുദം സ്വീകരിക്കും. കൊച്ചിൻ യൂണിവേഴ്സിറ്റി കമ്പ്യൂട്ടർ സയൻസ് വിഭാഗം പ്രൊഫസറും പ്രസിദ്ധ അക്കാദമീഷ്യനുമായ പ്രൊഫ. സാബു എം കെ മുഖ്യാതിഥിയായിരിക്കും.മേരി മാതാ കോളേജിലെ വിവിധ ഗവേഷണ വകുപ്പുകളിൽ നിന്ന് പി.എച്ച്.ഡി….

            Read More

              എസ് ഡി പി ഐ വയനാട് ജില്ലാ പ്രതിനിധി സഭ ജൂലൈ 29-ന്

              മാനന്തവാടി: സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ വയനാട് ജില്ലാ പ്രതിനിധി സഭ 2026 ജൂലൈ 29 ബുധനാഴ്ച മാനന്തവാടി നിലാറ ഹിൽസ് റിസോർട്ടിൽ നടക്കും. രാവിലെ 11:30 ന് ജില്ലാ പ്രസിഡന്റ് എ. യൂസുഫ് പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് നടക്കുന്ന പ്രതിനിധി സഭ സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത്, സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ നാസർ ടി., മുസ്തഫ പാമങ്ങാടൻ എന്നിവർ വിവിധ സെഷനുകളിൽ…

              Read More

                മഹാ ചണ്ഡികാ യാഗം നടത്തി.

                മുട്ടിൽ:- ശ്രീ സന്താനഗോപാല മഹാവിഷ്ണു വേട്ടക്കരുമൻ ക്ഷേത്രത്തിൽ മഹാ ചണ്ഡികാ യാഗം നടത്തി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാടേരി ഇല്ലത്ത് സുനിൽ നമ്പൂതിരിപ്പാടിന്റെ അനുഗ്രഹാശിസ്സുകളോടെ ശ്രീ മൂകാംബിക ക്ഷേത്രത്തിലെ പ്രധാന അർച്ചകൻ കെ.എൻ. പരമേശ്വര അഡിഗയുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്ര ഹാളിൽ വെച്ച് നടന്നു. യാഗം ആരംഭം, സരസ്വതി പൂജ, നവഗ്രഹപൂജ, സുഹാസിനി പൂജ, ലക്ഷമി പൂജ, എന്നിവയും ഉണ്ടായിരുന്നു. രണ്ട് ദിവസം നീണ്ടു നിന്ന ഹോമo 27-07-2026 ന് സമാപിക്കും. പ്രസിഡന്റ് എം.പി. അശോക് കുമാർ,…

                Read More

                  മുഖ്യമന്ത്രി ബോധപൂർവം കള്ളംപറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നു, വഖഫിൽ അന്നും ഇന്നും ഒരേനിലപാട്- പിണറായി

                  മുഖ്യമന്ത്രി വി.ഡി. സതീശൻ പത്രസമ്മേളനത്തിൽ കളവുപറഞ്ഞ് ജനങ്ങളെ ബോധപൂർവം തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വഖഫ് വിഷയത്തിൽ സ്വീകരിച്ച നിലപാടിന്റെ പേരിൽ തനിക്കെതിരേ വർഗീയത പരത്തുന്നുവെന്ന ആരോപണം എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് സ്വീകരിച്ച നിലപാടുകൾതന്നെയാണ് ഇപ്പോഴും പിന്തുടരുന്നതെന്നും പിണറായി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

                  Read More

                    ജില്ലാതല ഡെങ്കിവിരുദ്ധ മാസാചരണത്തിന് ബത്തേരിയില്‍ തുടക്കം

                    സുല്‍ത്താൻ ബത്തേരി: ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, ബത്തേരി നഗരസഭ, ചെതലയം കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ ജില്ലാതല ഡെങ്കി വിരുദ്ധ മാസാചരണത്തിന് ബത്തേരിയില്‍ തുടക്കമായി.ബത്തേരി മുനിസിപ്പല്‍ കമ്യൂണിറ്റി ഹാളില്‍ നടന്ന ജില്ലാതല ബോധവത്കരണ പരിപാടികളുടെയും പൊതുസമ്മേളനത്തിന്റെയും ഉദ്ഘാടനം നഗരസഭ ചെയർപേഴ്സണ് റസീന അബ്ദുള്‍ഖാദർ നിർവഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സണ് എം.ജി. ഇന്ദ്രജിത്ത് അധ്യക്ഷത വഹിച്ചു.   ജില്ലാ മെഡിക്കല്‍ ഓഫീസർ ഡോ. പി.എം. മൊയ്തീൻ ഷാ മുഖ്യപ്രഭാഷണവും ജൂണിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസർ ഡോ. ആര്യ വിജയകുമാർ…

                    Read More

                      കരിങ്ങാരിയിൽ ട്രൈബൽ സപ്പോർട്ട് ഗ്രൂപ്പ് രൂപീകരിച്ചു.

                      കരിങ്ങാരി : വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് കരിങ്ങാരി ഗവ. യു പി സ്‌കൂളിൻ്റെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ എൻറിച്ച് മെൻ്റ് പ്രോഗ്രാമിൻ്റെ (SEP) ഭാഗമായി കരിങ്ങാരി പ്രദേശത്തെ പട്ടിക വർഗ വിഭാഗം വിദ്യാർഥികളുടെ ഹാജർ നിലവാരവും പഠന നിലവാരവും മെച്ചപ്പെടുത്താനായി *ഗോത്ര വിദ്യാർഥി പിന്തുണാ ഗ്രൂപ്പുകൾ രൂപീകരിച്ചു.* വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് മെമ്പർ നാസർ എസ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർമാരായ രാകേഷ് പാലിയാണ, മൊയ്തു ഉണ്ണാച്ചി, എസ് എം സി ചെയർമാൻ റഷീദ് കെ പി, എ പി ടി…

                      Read More