പിഎംഎംഎസ്‌വൈ പദ്ധതി: ജില്ലയിലെ പ്രഥമ ഐസ് പ്ലാന്റ് ഉദ്ഘാടനം ചെയ്തു
പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയുടെ (പിഎംഎംഎസ്‌വൈ) ഭാഗമായി ജില്ലയിലെ മത്സ്യ മേഖലയ്ക്ക് പുതിയ ഉണര്‍വ് നല്‍കാന്‍ കൂളിവയലില്‍ ഐസ് പ്ലാന്റ് പ്രവര്‍ത്തനമാരംഭിച്ചു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമറ്റ ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയിലെ 2024-25 വര്‍ഷത്തിലെ ഘടകപദ്ധതിയാണ് ജില്ലയ്ക്ക് അനുവദിച്ച ഐസ് പ്ലാന്റ് (10 ടണ്‍) യൂണിറ്റ്. ഒരു യൂണിറ്റിന് 40 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. 40 ശതമാനം ഗുണഭോക്താവിന് സബ്സിഡിയായി ലഭിക്കും. മത്സ്യം, മാംസം ഉള്‍പ്പെടെ വേഗത്തില്‍…
