അതീവ ജാഗ്രതയോടെ വോട്ടെണ്ണലിലേക്ക് നീങ്ങാൻ UDF: ഏജന്റുമാർക്ക് കർശന നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണൽ നടപടികൾ ആരംഭിക്കാനിരിക്കെ, അത്യന്തം ജാഗ്രത പാലിക്കാൻ പ്രവർത്തകർക്കും ഏജന്റുമാർക്കും യുഡിഎഫ് നേതൃത്വം കർശന നിർദ്ദേശം നൽകി. ബൂത്തുകളിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ കണക്കും വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകളും കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടു. ഓരോ ബൂത്തിലും പോൾ ചെയ്ത വോട്ടുകളുടെ എണ്ണം വ്യക്തമാക്കുന്ന ‘ഫോം 17 സി’ രേഖകൾ സമാഹരിച്ച് ജില്ലാതലത്തിൽ പരിശോധിക്കാൻ യുഡിഎഫ് തീരുമാനിച്ചു. ഏജന്റുമാർക്ക് ഉദ്യോഗസ്ഥർ നൽകിയ ഈ ഔദ്യോഗിക രേഖയിലെ കണക്കുകളും വോട്ടിംഗ് യന്ത്രത്തിലെ കണക്കുകളും ഒത്തുനോക്കി മാത്രമേ വോട്ടെണ്ണൽ…
