ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെ ഫെഫ്‌കയിൽ നിന്നും പുറത്താക്കി
കൊച്ചി: യുവനടിക്കെതിരായ ലൈംഗികാതിക്രമക്കേസിൽ ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്തിനെ ഫെഫ്‌കയിൽ നിന്നും പുറത്താക്കി. ഫെഫ്‌ക റൈറ്റേഴ്സ് യൂണിയനിൽ നിന്നും ഫെഫ്‌ക ഡയറക്ടേഴ്സ് യൂണിയനിൽ നിന്നുമാണ് പുറത്താക്കിയത്. കഴിഞ്ഞ ജനുവരിയിൽ ഫോർട്ട്കൊച്ചിയിൽ സിനിമ സെറ്റിൽ വച്ചാണ് പരാതിക്ക് ആസ്‌പദമായ സംഭവം ഉണ്ടാകുന്നത്. രഞ്ജിത്ത് ഷൂട്ടിംഗ് സെറ്റിൽ ഉണ്ടായിരുന്ന യുവ നടിയെ തൻ്റെ ക്യാരവനിലേക്ക് വിളിച്ചുവരുത്തി. ലൈംഗിക അതിക്രമത്തിന് ശ്രമിച്ചു. പരിഭ്രമിച്ചു പോയ യുവതി കരഞ്ഞുകൊണ്ട് പുറത്തേക്കോടി. പിന്നീട് അവർ കടന്നുപോയത് കടുത്ത മാനസിക സംഘർഷത്തിന്റെ ദിവസങ്ങളിലൂടെയാണ്….
