wenewser-user

    കല്‍പ്പറ്റയില്‍ ജനകീയ ക്യാമ്പയിനുമായി ടി സിദ്ധിഖ്

    കല്‍പ്പറ്റ: കല്‍പ്പറ്റ ടൗണില്‍ ജനകീയ ക്യാമ്പയിനുമായി യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ധിഖ്. മണ്ഡലത്തിലെ വിവിധ മേഖലകള്‍ സന്ദര്‍ശിച്ച ശേഷം ഇന്നലെ വൈകുന്നേരമാണ് കല്‍പ്പറ്റ ടൗണില്‍ യു ഡി എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്ഥാനാര്‍ഥി ടൗണില്‍ പ്രചരണം നടത്തിയത്. കല്‍പ്പറ്റ ആനപ്പാലം ജംങ്ഷനില്‍ നിന്നുമായിരുന്നു പ്രചരണം ആരംഭിച്ചത്. തുടര്‍ന്ന് ടൗണിലെ ഓട്ടോറിക്ഷാസ്റ്റാന്റിലും വ്യാപാരസ്ഥാപനങ്ങളിലുമെല്ലാമെത്തി സിദ്ധിഖ് വോട്ടഭ്യര്‍ഥിച്ചു.   കല്‍പ്പറ്റയുടെ വികസനത്തുടര്‍ച്ചക്കായി വോട്ടഭ്യര്‍ഥിച്ച സ്ഥാനാര്‍ഥിയെ കണ്ട് വഴിയാത്രക്കാരായ നിരവധി പേരാണ് ഓടിയെത്തി അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നത്….

    Read More

      ആരാധനകളിലൂടെ സാമൂഹ്യ നവോത്ഥാനം സാധ്യമാക്കാനാവണം.

      സുൽത്താൻ ബത്തേരി : വ്രതാനുഷ്ഠാനം ഉൾപ്പെടെ ആരാധനാ കർമ്മങ്ങളിലൂടെ വ്യക്തിവിശുദ്ധിയും സാമൂഹ്യ നവോത്ഥാനവും സാധ്യമാക്കാൻ ആവണമെന്ന് സലീം മമ്പാട് ഉദ്ബോധിപ്പിച്ചു. ആത്മവിശുദ്ധി ജീവിതത്തിൽ നിലനിർത്തിക്കൊണ്ട് സമൂഹ നിർമ്മിതിക്കായി പ്രയത്നിക്കാൻ ഓരോ വിശ്വാസിയും ബാധ്യസ്ഥനാണ്. റമദാനും ഈദുമെല്ലാം വിശ്വാസികൾക്ക് ആത്മവിശ്വാസം പകരുന്ന സുന്ദര സുദിനങ്ങളാണ്.   നാടിനും സമൂഹത്തിനും വേണ്ടി ത്യജിക്കുവാനും സഹിക്കുവാനും തയ്യാറാണെന്ന് റമദാനിലൂടെ വിശ്വാസികൾ പ്രഖ്യാപിക്കുകയായിരുന്നു. റമദാനിൻ്റെ പരിസമാപ്തിയിലുള്ള ഈദുൽ ഫിത്വർ വിശുദ്ധ വേദാഗ്രന്ഥത്തിൻ്റെ ആദർശ പ്രഖ്യാപനം കൂടിയാണ്   സുൽത്താൻ ബത്തേരി WMO സ്കൂൾ…

      Read More

        തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച നടത്തി.

        കൽപറ്റ:നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെത്തിയ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച നടത്തി. ജില്ലയിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി. സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയക്ക് എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി നിരീക്ഷകര്‍ പറഞ്ഞു. ജില്ലയില്‍ തിരഞ്ഞെടുപ്പ് നടത്തിപ്പിനായി ഇതുവരെ കാണിച്ച സഹകരണം വളരെ വലുതാണ്. എന്തെങ്കിലും പരാതികളോ ബുദ്ധിമുട്ടുകളോ ഉണ്ടെങ്കില്‍ നേരിട്ട് അറിയിക്കാവുന്നതാണെന്നും തിരഞ്ഞെടുപ്പ് നിരീക്ഷകരായ ഡോ. ശ്രീധര്‍ ബാബു അധാന്‍കി, കനിക ഹസിജ, ഡോ. വിഷ്ണുകാന്ത എന്നിവര്‍ പറഞ്ഞു.     ആബ്സെന്റീ വോട്ടര്‍മാരുടെ കാര്യത്തില്‍…

        Read More

          നഴ്‌സുമാരുടെ സമരം: മധ്യസ്ഥ ചര്‍ച്ച തുടരാന്‍ ഹൈക്കോടതി അനുമതി

          കൊച്ചി: നഴ്‌സുമാര്‍ നടത്തുന്ന സമരത്തില്‍ മധ്യസ്ഥ ചര്‍ച്ച തുടരാന്‍ ഹൈക്കോടതിയുടെ അനുമതി. മധ്യസ്ഥ ചര്‍ച്ച തിങ്കളാഴ്ച തുടരുന്നുണ്ടെന്ന് കാണിച്ച് മധ്യസ്ഥനായ അഭിഭാഷകന്‍റെ റിപ്പോര്‍ട്ട് കോടതി അനുവദിച്ചു. തുടര്‍ന്ന് വിഷയം 30ന് പരിഗണിക്കാനായി ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസ് മാറ്റി. ശമ്പളവര്‍ധന ആവശ്യപ്പെട്ടുള്ള നഴ്‌സുമാരുടെ സമരത്തിനെതിരേ കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് മധ്യസ്ഥ ചര്‍ച്ചയ്ക്ക് കോടതി നേരത്തേ നിര്‍ദേശിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയിലെ മീഡിയേഷന്‍ സെന്‍ററില്‍ മധ്യസ്ഥ ചര്‍ച്ച നടന്നെങ്കിലും പ്രശ്‌നപരിഹാരമായില്ല. തുടര്‍ന്നാണ്…

          Read More

            തേന്‍ വിളവെടുപ്പ്‌ ഉദ്‌ഘാടനം ചെയ്‌തു

            മാനന്തവാടി: കീസ്റ്റോണ്‍ ഫൗണ്ടേഷന്റെ സാങ്കേതികവും പ്രായോഗികവുമായ സഹായത്തോടെ പ്ലാമൂലയില്‍ ആരംഭിച്ച അഞ്ച്‌ വനിതാ തേനീച്ച കര്‍ഷകരുടെ തേന്‍ വിളവെടുപ്പ്‌ ചടങ്ങ്‌ സംഘടിപ്പിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ 19ാം വാര്‍ഡ്‌ മെമ്പര്‍ എല്‍സി ജെയിംസ്‌ ചടങ്ങ്‌ ഔപചാരികമായി ഉദ്‌ഘാടനം ചെയ്‌തു. തേനീച്ച വളര്‍ത്തല്‍ മേഖലയിലൂടെ വനിതകള്‍ക്ക്‌ സ്വയംതൊഴില്‍ അവസരങ്ങളും സ്‌ഥിര വരുമാന മാര്‍ഗങ്ങളും ഉറപ്പാക്കുന്നതില്‍ ഇത്തരം പദ്ധതികള്‍ വലിയ പങ്ക്‌ വഹിക്കുന്നുവെന്ന്‌ അവര്‍ ഉദ്‌ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ കീറ്റോണ്‍ ഫൗണ്ടേഷന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അഡ്വ. രാമചന്ദ്രന്‍ കെ.ജി അധ്യക്ഷത…

            Read More

              ചെറിയ പെരുന്നാളിന്റെ ആഘോഷ നിമിഷങ്ങളിലും പശ്ചിമേഷ്യയിലെ സമാധാനത്തിനായി പ്രാർത്ഥിക്കുക: കെ ടി ഹംസ മുസ്ലിയാർ.

              കൽപ്പറ്റ: ചെറിയ പെരുന്നാൾ ദിനത്തിലും പശ്ചിമേഷ്യയിലെ സമാധാന പുലർന്ന് കാണുന്നതിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം എന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വയനാട് ജില്ലാ പ്രസിഡണ്ട് കെടി ഹംസം മുസ്ലിയാർ ആവശ്യപ്പെട്ടു. പരിശുദ്ധ റമദാൻ വിട പറഞ്ഞു, വിശ്വാസികളുടെ ഹൃദയത്തെ നൊമ്പരപ്പെടുത്തുന്നതാണ് യതാർത്ഥത്തിൽ പുണ്യറമദാനിൻറെ വിട പറച്ചിൽ. ചെയ്യുന്ന നന്മകൾക്കെല്ലാം ഇരട്ടിയിരട്ടി പ്രതിഫലങ്ങളാണ് റമദാനിൽ ഒരു വിശ്വാസിക്ക് അല്ലാഹു നൽകുമെന്ന് പ്രഖ്യാപിച്ചത്. ഒരു മാസക്കാലം വ്യതാനുഷ്ടാനത്തിലൂടെ വിശ്വാസി നേടിയത് ആത്മീയമായ ഉണർവ്വും ആവേശവുമാണ്. തെറ്റുകളിൽ നിന്നും തിന്മകളിൽ നിന്നും…

              Read More

                നിയമസഭ തിരഞ്ഞെടുപ്പ്: മാര്‍ച്ച് 23 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം

                നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക മാര്‍ച്ച് 23 വരെ (പൊതു അവധി ദിവസങ്ങളിലൊഴികെ) സ്വീകരിക്കും. രാവിലെ 11 മുതല്‍ ഉച്ചക്ക് മൂന്നുവരെ അതത് വരണാധികാരികള്‍ക്കോ ഉപവരണാധികാരികള്‍ക്കോ ആണ് പത്രിക നല്‍കേണ്ടത്. സൂക്ഷ്മ പരിശോധന മാര്‍ച്ച് 24ന് നടക്കും. പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 26 ആണ്. നിലവില്‍ ജില്ലയില്‍ ആരും പത്രിക സമര്‍പ്പിച്ചിട്ടില്ല.   നിയമസഭ മണ്ഡലങ്ങളും പത്രിക സ്വീകരിക്കുന്ന സ്ഥലങ്ങളും: കൊയിലാണ്ടി -എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടറുടെ ഓഫീസ്, കൊയിലാണ്ടി തഹസില്‍ദാറുടെ ഓഫീസ്. എലത്തൂര്‍ -കലക്ടറേറ്റിലെ…

                Read More

                  മലബാർ ഗ്രാൻഡ് ഫെസ്റ്റ്; കൽപ്പറ്റ ഫ്ളവർഷോ ഗ്രൗണ്ടിൽ തുടങ്ങി.

                  കൽപ്പറ്റ: അവധിക്കാലം ആഘോഷമാക്കാൻ കൽപ്പറ്റയിൽ മലബാർ ഗ്രാൻഡ് ഫെസ്റ്റിന് തുടക്കമായി. ബൈപ്പാസ് റോഡിലെ ഫ്ളവർ ഷോ ഗ്രൗണ്ടിലാണ് മലബാർ ഗ്രാൻഡ് ഫെസ്റ്റ് നടക്കുന്നത്. കുടുംബത്തോടൊപ്പം ഉല്ലസിക്കാൻ നിരവധി വിരുന്നുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കുട്ടികൾക്കും മുതിർന്നവർക്കും വിസ്മയക്കാഴ്ച ഒരുക്കുന്ന അവതാർ വേൾഡ്, വന്യമൃഗങ്ങളും വളർത്തുമൃഗങ്ങളും ഉൾപ്പെടെ ഉള്ളവയുടെ വശ്യമനോഹാരിത , അമ്യൂസ്മെൻറ് പാർക്ക് എന്നിവയെല്ലാം കൊണ്ട് സമ്പന്നമാണ് മലബാർ ഗ്രാൻഡ് ഫെസ്റ്റ്. ആഗ്രയിലെ താജ്മഹൽ അതേ മാതൃകയിൽ ഒരുക്കിയതാണ് മലബാർ ഗ്രാൻഡ് ഫെസ്റ്റിലെ ഏറ്റവും വലിയ വിസ്മയം.  …

                  Read More

                    മന്ത്രി ഒ ആർ കേളു നാമനിർദേശ പത്രിക സമർപ്പിച്ചു

                    മാനന്തവാടി: മാനന്തവാടി നിയോജക മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥിയായി മന്ത്രി ഒ ആർ കേളു നാമനിർദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ സബ്‌കലക്ടർ അതുൽ സാഗറിന്‌ വ്യാഴാഴ്‌ച ഉച്ചയോടെയാണ്‌ പത്രിക നൽകിയത്‌. കണിയാരം കത്തീഡ്രൽ ദേവാലയ ഓഡിറ്റോറിയത്തിൽ ചേർന്ന മണ്ഡലം കൺവൻഷനുശേഷം പ്രവർത്തകരൊന്നിച്ച്‌ പ്രകടനമായെത്തിയാണ്‌ പത്രിക നൽകിയത്‌. കത്തുന്ന വെയിലിലും നൂറുകണക്കിനുപേർ പങ്കെടുത്ത ആവേശപ്രകടനമായിരുന്നു. എൽഡിഎഫ്‌ നേതാക്കളായ ഇ ജെ ബാബു, പി വി സഹവേദൻ, എ എൻ പ്രഭാകരൻ, കുര്യാക്കോസ്‌ മുള്ളൻമട എന്നിവരും പത്രികാ സമർപ്പണത്തിന്‌ ഒപ്പമുണ്ടായിരുന്നു. തുടർച്ചയായി മൂന്നാം…

                    Read More

                      സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണം: ജില്ലാ കളക്ടര്‍

                      2026ലെ കേരള നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരിക്കുന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വരുന്ന മെസ്സേജുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, ഓഡിയോ ക്ലിപ്പുകള്‍ എന്നിവ അഡ്മിന്‍മാര്‍ കൃത്യമായി നിരീക്ഷിക്കണം.   ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് നിര്‍മ്മിച്ച വ്യാജ വീഡിയോകള്‍, ഓഡിയോകള്‍ എന്നിവ പ്രചരിപ്പിക്കരുത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമുള്ള ‘AI-Generated’ എന്ന ലേബല്‍ ഇല്ലാത്ത…

                      Read More