wenewser-user

ഹോപ്പ്’ പദ്ധതിയുടെ ജില്ലാതല അവലോകന യോഗവും കരിയർ ഗൈഡൻസ് പരിശീലനവും നടത്തി.

ദ്വാരക: സോഷ്യൽ പോലീസിങ്ങിനു കീഴിലുള്ള ‘ഹോപ്പ്’ പദ്ധതിയുടെ ജില്ലാതല അവലോകന യോഗവും കരിയർ ഗൈഡൻസ് പരിശീലനവും നടത്തി. ദ്വാരക ഗുരുകുലം കോളജിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം മാനന്തവാടി ഡിവൈ.എസ്.പി വി.കെ. വിശ്വംഭരൻ നിർവഹിച്ചു. സോഷ്യൽ പോലീസിംഗ് ജില്ലാ അസി. നോഡൽ ഓഫിസർ കെ.എം. ശശിധരൻ അധ്യക്ഷത വഹിച്ചു. ഗുരുകുലം കോളജ് പ്രിൻസിപ്പൽ ഷാജൻ ജോസ്, മെന്റൽ ഹെൽത്ത് ട്രെയിനർ എ.പി. ഷൗക്കത്തലി, രഞ്ജിത്ത് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. ഹോപ് പ്രോജക്ട് ജില്ലാ അസി. നോഡൽ…

Read More

സോണിയയുടെ വീട്ടില്‍ സ്വര്‍ണമുണ്ട്, റെയ്ഡ് ചെയ്യണം; അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്ന് ശിവന്‍കുട്ടി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യുകയും അവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയും വേണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ശബരിമല വിഷയത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധമുയര്‍ത്തിയപ്പോഴായിരുന്നു ശിവന്‍കുട്ടിയുടെ പ്രതികരണം   ‘സോണിയ ഗാന്ധിയെ കുറിച്ച് പ്രതിപക്ഷം ഒന്നും മിണ്ടുന്നില്ല. സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യണം. സോണിയയുടെ വീട്ടില്‍ സ്വര്‍ണമുണ്ട്’ ശിവന്‍കുട്ടി പറഞ്ഞു. പോറ്റി സോണിയയുടെ വീട്ടില്‍ രണ്ടു…

Read More

വിശ്വനാഥന്റെ മരണത്തിൽ പുനരന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കോടതിയുടെ ഉത്തരവ്.

വിശ്വനാഥന്റെ മരണത്തിൽ പുനരന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കോടതിയുടെ ഉത്തരവ്. 60 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. വിശ്വനാഥന്റെ സഹോദരൻ വിനോദ് സമർപ്പിച്ച ഹർജിയിലാണ് തുടരന്വേഷണത്തിന് ഉത്തരവ്.   2023 ഫെബ്രുവരി 11 നാണ് കൽപ്പറ്റ അഡ‌ലൈഡ് പാറവയൽ പട്ടികവർഗ ഉന്നതിയിലെ വിശ്വനാഥനെ കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2024ൽ വിശ്വനാഥന്റെ സഹോദരൻ വിനോദ് സമർപ്പിച്ച ഹർജിയിലാണ് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജ് ബിന്ദുകുമാരിയുടെ ഉത്തരവ്. വിശ്വനാഥന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന നിഗമനത്തിൽ…

Read More

ഓൾ കേരള ടൂറിസം അസോസിയേഷൻ വയനാട്ടിൽ ടൂറിസം മീറ്റ് നടത്തും

മീനങ്ങാടി: ഓൾ കേരള ടൂറിസം അസോസിയേഷൻ ജനറൽ ബോഡി യോഗം മീനങ്ങാടി തൗഫീഖ് ഹോട്ടലിൽ വെച്ചു നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അലി ബ്രാൻ ഉദ്ഘാടനം ചെയ്തു. രമിത് രവി അധ്യക്ഷനായിരുന്നു. വയനാട്ടിലെ ചെറുകിട ഇടത്തരം ടൂറിസം സംരംഭകരുടെ ബിസിനസ് പുരോഗതി ലക്ഷ്യമാക്കി ടൂറിസം ബിസിനസ്സ് മീറ്റ് നടത്താൻ ആക്ട് വയനാട് ജില്ലാ ജനറൽ ബോഡി യോഗം തീരുമാനിച്ചു. വയനാട്ടിലേക്കുള്ള ചുരം ബൈപാസ്സുകളുടെ പ്രവർത്തികൾ എത്രയും വേഗം നടപ്പിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വയനാട് ജില്ലാ പ്രസിഡന്റായി മനു…

Read More

സ്കൂൾ വിദ്യാർത്ഥിനിയുടെ മരണം; സമഗ്രമായ അന്വേഷണം നടത്തണം: എസ്.ഡി.പി.ഐ

പീച്ചംകോട് : ദ്വാരക എയുപി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനി മണിയോത്ത് ഫാത്തിമയുടെ അപ്രതീക്ഷിത മരണം സംബന്ധിച്ച് ഉയർന്നുവന്ന ആരോപണങ്ങളിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്ന് എസ്.ഡി.പി.ഐ ജില്ലാ ജനറൽ സെക്രട്ടറി പി.ടി. സിദ്ദീഖ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. പ്രാദേശിക പ്രവർത്തകർക്കൊപ്പം അദ്ദേഹം മരണപ്പെട്ട വിദ്യാർത്ഥിനിയുടെ വീട് സന്ദർശിച്ചു. പിഞ്ചു വിദ്യാർത്ഥിനിയുടെ മരണത്തിൽ കുടുംബം ഉന്നയിച്ച പരാതികൾ അതീവ ഗൗരവകരമാണ്. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ പോലീസ് തയ്യാറാകണം. മുഖ്യമന്ത്രിക്കും ബാലാവകാശ…

Read More

ദേശവിരുദ്ധ പ്രവർത്തനം നടത്തിയവർക്കെതിരെ കേസെടുക്കണം: യുഡിഎഫ്

മീനങ്ങാടി: ബ്രഹ്മഗിരിയിലൂടെ കള്ളപ്പണം വെളുപ്പിച്ച് ദേശവിരുദ്ധ പ്രവർത്തനത്തിന് നേതൃത്വം നൽകിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് മീനങ്ങാടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു സംസ്ഥാന ബജറ്റിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പെൻഷനേഴ്സിൽ നിന്നും സിപിഎം ഭരണത്തിൽ ഇരിക്കുന്ന സഹകരണ സ്ഥാപനങ്ങളിൽ നിന്നും കോടിക്കണക്കിന് രൂപയാണ് ബ്രഹ്മകിയായി അപഹരിക്കപ്പെട്ടിരിക്കുന്നത് ഇതുസംബന്ധിച്ച് തെളിവുകൾ സഹിതം വാർത്തകൾ പുറത്തുവന്നിട്ടും ഭരണത്തിന്റെ മറവിൽ നിയമ നടപടികൾ സ്വീകരിക്കാൻ പോലീസ് വൈമനസ്യം കാട്ടുകയാണ് വയനാട്ടിലെ പൊതുജനത്തെയും കൊള്ളയടിച്ച ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിക്കെതിരെ പോലീസ് സ്റ്റേഷനുകളിൽ ആയിരങ്ങൾ പരാതി…

Read More

മുഹമ്മദ് റസൽ റയാനെ അനുമോധിച്ചു.

വെള്ളമുണ്ട .തൃശൂരിൽ വെച്ച് നടന്ന 64 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ദഫ് മുട്ടിലും മാപ്പിളപ്പാട്ടിലും A ഗ്രേഡ് നേടിയ മുഹമ്മദ് റസൽ റയാനെ മുസ്ലിം ലീഗ് വെള്ളമ്മുണ്ട സിറ്റി യൂണിറ്റ് ആദരിച്ചു. മുസ്ലിം ലീഗ് നേതാവ് പാറക്ക മമ്മൂട്ടി ഉപഹാരം നൽകി. റഷീദ് എ.ഉമ്മർ കെ.ടി അസീസ്.യൂസഫ് എം. ഷിഹാബ് എം.റഹ്മാൻ പി.നസീർ പി തുടങ്ങിയവർ സംബന്ധിച്ചു.

Read More

ജെൻസി കണക്ട് യാത്രയെ വരവേറ്റ് വയനാട്

കൽപ്പറ്റ: കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ നയിക്കുന്ന ജെൻസി കണക്ട് യാത്രയ്ക്ക് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.   പഴയ വൈത്തിരി ചാരിറ്റി ഉന്നതിയിൽ നടന്ന ജെൻസ് മീറ്റ് അപ്പ് ജെ.ആർ.പി ചെയർപേഴ്സൺ സി.കെ ജാനു ഉദ്ഘാടനം ചെയ്തു.ഇ – ഗ്രാൻ്റ് ഉൾപ്പടെയുള്ള അർഹതയുള്ള സ്കോളർഷിപ്പുകൾ യഥാസമയം സർക്കാർ ലഭ്യമാക്കാത്തതു മൂലം പിന്നോക്ക വിഭാഗങ്ങളിലെ വിദ്യർത്ഥികൾക്ക് പഠനം ഉപേക്ഷിക്കേണ്ടി വരുന്നതായി സി.കെ ജാനു പറഞ്ഞു. പ്രസക്തമായ സാഹചര്യത്തിലാണ് കെ.എസ്.യു യാത്ര സംഘടിപ്പിക്കുന്നതെന്നും അവർ…

Read More

മെഡിസെപ് രണ്ടാം ഘട്ടം ഫെബ്രുവരി 1 മുതൽ നടപ്പാക്കുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്രിതർക്കുമായി ഏർപ്പെടുത്തിയിട്ടുള്ള മെഡിസെപ് ഇൻഷുറൻസ് പദ്ധതിയുടെ രണ്ടാം ഘട്ടം ഫെബ്രുവരി ഒന്ന് മുതൽ നടപ്പിൽ വരും. വർഷം അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഉറപ്പാക്കുന്നതാണ് പുതുക്കിയ പദ്ധതി. അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷ മൂന്നുലക്ഷം രൂപയിൽനിന്ന് അഞ്ചുലക്ഷം രൂപയായി രണ്ടാം ഘട്ടത്തിൽ ഉയർത്തിയിട്ടുണ്ടെന്ന് ധനമന്ത്രി അറിയിച്ചു. പ്രതിമാസം 687 രൂപയാണ് പ്രിമീയം.   വാർത്താക്കുറിപ്പ്:   സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്രിതർക്കുമായി ഏർപ്പെടുത്തിയിട്ടുള്ള മെഡിസെപ് മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയുടെ രണ്ടാം ഘട്ടം ഫെബ്രുവരി…

Read More

മേഖലാ സമ്മേളനം; ലോഗോ പ്രകാശനം ചെയ്തു

കണിയാമ്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖലാ സമ്മേളന ലോഗോ സ്വാഗതസംഘം ചെയർപേഴ്സൺ ലത്തീഫ് മേമാടൻ പരിഷത്ത് ജില്ലാ ജോ. സെക്രട്ടറി എ ജനാർദ്ദനന് കൈമാറി പ്രകാശനം ചെയ്തു. സ്വാഗതസംഘം കൺവീനർ ടി ടി ജോസഫ്, മേഖലാ സെക്രട്ടറി കെ എ അഭിജിത്ത്, പി ബി ഭാനുമോൻ, കെ പി കരുണാകരൻ തുടങ്ങിയവർ സംസാരിച്ചു. ജനുവരി 24, 25 തീയതികളിലായി കണിയാമ്പറ്റയിൽ മേഖലാ സമ്മേളനം നടക്കും.

Read More