wenewser-user

ജനകീയ ശാസ്ത്രഗാനങ്ങളിലൂടെ ഗാനാവതരണ പരിപാടി സംഘടിപ്പിച്ചു

കമ്പളക്കാട് : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖലാ സമ്മേളനത്തിന്റെ ഭാഗമായി മേഖലാ കലാ-സംസ്കാരം ഉപസമിതിയുടെ ആഭിമുഖ്യത്തിൽ ജനകീയ ശാസ്ത്രഗാനങ്ങളിലൂടെ എന്ന പേരിൽ ശാസ്ത്ര ഗാനാവതരണ പരിപാടി സംഘടിപ്പിച്ചു. പരിഷത്ത് ജില്ലാ ജോ. സെക്രട്ടറി എ ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. മേഖലാ ട്രഷറർ എം പി മത്തായി അധ്യക്ഷനായി. മേഖലാ സെക്രട്ടറി കെ എ അഭിജിത്ത്, അമ്പി ചിറയിൽ, ഇ അശോകൻ, പി ബി ഭാനുമോൻ, വി കെ ഹംസ, കെ പി കരുണാകരൻ, ബി പത്മാവതി,…

Read More

പാലിയേറ്റീവ് ദിനാചരണവും സന്ദേശ റാലിയും സംഘടിപ്പിച്ചു

കണിയാമ്പറ്റ : കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് വരദൂര്‍ കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് ദിനാചരണവും സന്ദേശ റാലിയും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പുതിയ ഭരണ സമിതി അംഗങ്ങള്‍ക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. സുജിത ഉണ്ണികൃഷ്ണന്‍റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച കാര്യപടിയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ. ഷാനിവാസ് സ്വാഗതമാശംസിച്ചു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. സി സുരേഷ് ബാബുവിന്‍റെ അദ്ധ്യക്ഷതയില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി. രോഷ്മ രമേഷ് പരിപാടി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പനമരം ബ്ലോക്ക്…

Read More

പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് ബ്ലാങ്കറ്റ് കൈമാറി

കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വരദൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പാലിയേറ്റീവ് ദിനാചരണ ചടങ്ങിൽ വെച്ച് ഗ്ലോബൽ കെ.എം.സി സി കണിയമ്പറ്റ പഞ്ചായത്ത് കമ്മറ്റി (Global KMCC ) സ്പോൺസർ ചെയ്യുന്ന 50 നിർദ്ധന കിടപ്പ് രോഗികൾക്കുള്ള പുതപ്പ് ഗ്ലോബൽ കെഎംസിസി ട്രഷറർ ഗഫൂർ പാറമ്മൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി.രേഷ്മ സുരേഷിന് കൈമാറി.ചടങ്ങിൽപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ,പഞ്ചായത്ത് വാർഡ് മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ,പഞ്ചായത്ത് സെക്രട്ടറി, മെഡിക്കൽ ഓഫീസർ ,ഹെൽത്ത് ഇൻസ്പെക്ടർ പാലിയേറ്റീവ് സമിതി അംഗങ്ങൾ,വിവിധ സന്നദ്ധ…

Read More

പള്ളിക്കുന്നിന് വേണം സ്വന്തമായി ഒരു ആരോഗ്യ കേന്ദ്രം; ആവശ്യവുമായി ശാസ്ത്രസാഹിത്യ പരിഷത്ത്

lപള്ളിക്കുന്ന്: കോട്ടത്തറ, പനമരം, കണിയാമ്പറ്റ എന്നീ മൂന്ന് പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന പള്ളിക്കുന്ന് പ്രദേശത്ത് സർക്കാർ ആരോഗ്യ കേന്ദ്രം സ്ഥാപിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പള്ളിക്കുന്ന് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.   മൂന്ന് പഞ്ചായത്തുകളുടെ സംഗമസ്ഥാനമായ ഇവിടെ ആരോഗ്യ കേന്ദ്രം ഇല്ലാത്തത് പ്രദേശത്തെ രണ്ട് വിദ്യാലയങ്ങളിലായി പഠിക്കുന്ന നൂറുകണക്കിന് വിദ്യാർത്ഥികളെയും സാധാരണക്കാരായ ജനങ്ങളെയും വലിയ രീതിയിൽ ബുദ്ധിമുട്ടിക്കുന്നുണ്ട്. ചികിത്സയ്ക്കായി നിലവിൽ കിലോമീറ്ററുകൾ താണ്ടി ദൂരെയുള്ള ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയ്ക്ക് അടിയന്തര പരിഹാരം വേണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു….

Read More

ത്രിതല പഞ്ചായത്തുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

പടിഞ്ഞാറത്തറ : അരമ്പറ്റക്കുന്ന് നവദീപം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്തുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ. യുടെ പ്രത്യേക വികസന നിധിയിൽ നിന്നും അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ച് ഗ്രന്ഥശാലയ്ക്ക് വേണ്ടി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ കമലാ രാമൻ നിർവഹിച്ചു.ചടങ്ങിൽ ഗ്രന്ഥശാലാ പ്രസിഡണ്ട് പി.ജെ. മാത്യു അധ്യക്ഷത വഹിച്ചു. കുറുമ്പാല സെൻ്റ് ജോസഫ്സ് ചർച്ച് വികാരി ഫാ. ജോജോ കുടക്കച്ചിറ മുഖ്യപ്രഭാഷണം നടത്തി ….

Read More

സൗദി ദമ്മാമിലെ ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

സൗദി ദമ്മാമിലെ ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. വയനാട് പൊഴുതന സ്വദേശി പറക്കാടൻ വീട്ടില്‍ ബഷീർ ആണ് മരിച്ചത്.56 വയസായിരുന്നു. ദമ്മാം സഫയില്‍ സൂപ്പർ മാർക്കറ്റ് നടത്തിവരികയായിരുന്ന ബഷീർ തിങ്കളാഴ്ച ഉച്ചയോടെ കടയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു.   ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണാനന്തര നിയമ നടപടിക്രമങ്ങള്‍ ദമ്മാമില്‍ പുരോഗമിച്ചുവരികയാണ്. സാമൂഹിക പ്രവർത്തകൻ ഷാജി വയനാടിെൻറ നേതൃത്വത്തിലാണ് നടപടികള്‍ ഏകോപിപ്പിക്കുന്നത്.   ദീർഘകാലമായി ദമ്മാമിലുള്ള ഇദ്ദേഹത്തോടൊപ്പം കുടുംബവും അവിടെയുണ്ട്….

Read More

ബ്രഹ്‌മഗിരി സൊസൈറ്റിയില്‍ നടന്നത് അതീവ ഗുരുതര രാജ്യദ്രോഹം: ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ

സുല്‍ത്താന്‍ബത്തേരി: സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്‌മഗിരി സൊസൈറ്റിയില്‍ ലക്ഷങ്ങളുടെ കള്ളപ്പണം ജീവനക്കാരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിച്ച് വെളുപ്പിച്ചെടുത്തുവെന്ന വാര്‍ത്ത ഞെട്ടലുണ്ടാക്കുന്നതാണ്. രാജ്യദ്രോഹപ്രവര്‍ത്തനത്തിനടക്കം ബ്രഹ്‌മഗിരിയെ ഉപയോഗിച്ചു എന്നത് അതീവഗൗരവമായി കാണേണ്ടതുണ്ട്. നിക്ഷേപതട്ടിപ്പിനിരയായവര്‍ നേരിട്ട് പലതവണ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും കേസ് രജിസ്ട്രര്‍ ചെയ്യത് അന്വേഷണമാരംഭിക്കാത്തത് പിണറായി സര്‍ക്കാര്‍ തട്ടിപ്പുകാര്‍ക്ക് നല്‍കുന്ന സംരക്ഷണത്തിന്റെ ഭാഗാമായാണ്. തട്ടിപ്പുനടത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ തയ്യാറാകാത്ത പോലിസ് ബഹ്ര്മഗിരിയിലേക്ക് സമരം നടത്തിയവര്‍ക്കെതിരെ കേസെടുക്കാന്‍ കാണിച്ച തിടുക്കം ഇരകള്‍ക്ക് നീതിലഭിക്കുന്നതിലും കാണിക്കണം. ഇപ്പോള്‍ ചാക്കില്‍ കൊണ്ടുവന്ന ഭീമമായ…

Read More

കെ ടെറ്റ് നിയമനിർമ്മാണം നടത്തണം: കെ.പി.എസ്.ടി.എ

lമാനന്തവാടി: കെ ടെറ്റ് നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് സർവീസിൽ പ്രവേശിച്ച അധ്യാപകർക്ക് കെ ടെറ്റ് നിർബന്ധമാക്കിയ സാഹചര്യം നിലവിലുള്ള നിയമന രീതിക്ക് വിരുദ്ധമായതിനാൽ അധ്യാപകരുടെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ ആവശ്യമായ നിയമനിർമ്മാണം നടത്തണമെന്ന് കെ.പി.എസ്. ടി. എ. വയനാട് ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സമാപന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.എസ്. ഗിരീഷ്കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ഷാജു ജോൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ബിജു മാത്യു, ടി…

Read More

മരം മുറിച്ച് നീക്കുന്നതിനിടെ തൊഴിലാളി മരിച്ചു

മരം മുറിച്ച് നീക്കുന്നതിനിടെ തൊഴിലാളി മരിച്ചു. വയനാട് പുൽപള്ളി മരക്കടവ് മഞ്ഞളാത്ത് പ്രസാദ് (55) ആണ് മരണപ്പെട്ടത്. പുൽപ്പള്ളി മൂഴിമലയിലെ കൃഷിയിടത്തിൽ മരം മുറിക്കുന്നതിനിടെ താഴെ നിന്ന പ്രസാദിന്റെ ദേഹത്തേക്ക് മരം വീഴുകയായിരുന്നു.

Read More

നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റു വേണ്ട; പുതിയ നീക്കവുമായി മുസ്ലീംലീഗ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കുന്നതിന് പകരം കൂടുതല്‍ എംഎല്‍എമാരെ സഭയിലെത്തിക്കാനുള്ള നീക്കവുമായി മുസ്ലീംലീഗ്. കഴിഞ്ഞ തവണ മത്സരിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ ചോദിക്കേണ്ടതില്ലെന്നാണ് മുസ്ലീംലീഗിന്റെ തീരുമാനം. പകരം വിജയസാധ്യതയുള്ള കൂടുതല്‍ മണ്ഡലങ്ങള്‍ നേടിയെടുക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. യുഡിഎഫില്‍ ലീഗ് പിടി മുറുക്കുന്നു എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ക്ക്, കൂടുതല്‍ സീറ്റ് ആവശ്യപ്പെടാതിരിക്കുന്നതിലൂടെ തടയിടാനാവുമെന്നും പാര്‍ട്ടി കരുതുന്നു.   2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 25 സീറ്റുകളിലാണ് ലീഗ് മത്സരിച്ചത്. പതിനഞ്ച് എണ്ണത്തില്‍ വിജയിക്കുകയും ചെയ്തു. ഇപ്പോള്‍ വിജയസാധ്യതയില്‍…

Read More