കുരുമുളക് മോഷണം: സംഘത്തിലെ മൂന്ന് യുവാക്കൾ പിടിയിൽ; കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ
പുൽപ്പള്ളി: ശശിമലയിൽ വീടിനോട് ചേർന്ന സ്റ്റോർ റൂമിൽ നിന്നും മൂന്ന് ക്വിന്റലോളം കുരുമുളക് മോഷ്ടിച്ച് കടത്തിയ കേസിൽ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പുൽപ്പള്ളി വടാനക്കവല ചെമ്പക പുരയിൽ അനൂപ് (22), താന്നി തെരുവ് തെക്കേ പീടികയിൽ നൗഫൽ (22), താന്നി തെരുവ് ചെവിടക്കൽ പാറക്കൽ മുഹമ്മദ് സിനാൻ (18) എന്നിവരാണ് പിടിയിലായത്. പുൽപ്പള്ളി ശശിമല കുഴുപ്പുമാലിയിൽ ബെന്നിയുടെ വീട്ടിലായിരുന്നു മോഷണം നടന്നത്. സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള കുരുമുളക് അതിവിദഗ്ധമായി കടത്തിയ…
