wenewser-user

ബത്തേരി ദോട്ടപ്പൻ കുളത്ത് ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

ബത്തേരി: വാഹനാപകടം ഒരാൾ മരിച്ചു. ദേശീയപാത 766ൽ സുൽത്താൻ ബത്തേരി ദൊട്ടപ്പൻകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം. പാട്ടവയൽ വെള്ളരി സ്വദേശി ആദിത്യൻ (22) മരിച്ചത്. മൃതദേഹം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Read More

ജനപ്രതിനിധികളെ ആദരിച്ചു.

മീനങ്ങാടി: യാക്കോബായ സഭ മലബാർ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ആദരിച്ചു. സഭാംഗങ്ങളായ ജനപ്രതിനിധികളെക്കൂടാതെ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ, ബിഷപ്പ് ഹൗസ് വാർഡംഗം തുടങ്ങിയവരെയുമാണ് ആദരിച്ചത്. മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മോർ സ്‌തേഫാനോസ് പിതാവിന്റെ നേതൃത്വത്തിൽ മീനങ്ങാടി ബിഷപ്പ് ഹൗസിൽ നടന്ന ഭദ്രാസന കൗൺസിൽ യോഗത്തിലായിരുന്നു ആദരം. ഭദ്രാസന സെക്രട്ടറി ഫാ. ബേസിൽ പോൾ കരനിലത്ത്, വൈദിക സെക്രട്ടറി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി, ജോയിന്റ് സെക്രട്ടറി ബേബി വാളങ്കോട്ട്…

Read More

ഇന്ത്യയിലെ ആദ്യ വനിതാ ഓഫ്-റോഡ് ഇവന്റിന് വയനാട് വേദിയാകുന്നു

മാനന്തവാടി : കേരള ടൂറിസം വകുപ്പ്, വയനാട് ഇക്കോ ടൂറിസം അസോസിയേഷൻ, ഉത്തരവാദിത്ത ടൂറിസം മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലയിൽ ഇന്ത്യയിലെ ആദ്യ വനിതാ ഓഫ്-റോഡ് ഇവന്റായ ഹെർ ട്രെയിൽസ് ഒരുക്കുന്നു. വനിതകളുടെ ശക്തിയും സാഹസികതയും ഒരുമിക്കുന്ന അപൂർവ സംരംഭത്തിന് വേദിയാകുകയാണ് ജില്ല. ജനുവരി 18 ന് മാനന്തവാടി പാരിസൺ ടീ എസ്റ്റേറ്റിൽ നടത്തുന്ന ഓഫ്-റോഡ് ചലഞ്ച്, പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഫ്ലാഗ് ഓഫ് ചെയ്യും. സാഹസികതയെ സാമൂഹിക- പരിസ്ഥിതി സംരക്ഷണവുമായി കൂട്ടിച്ചേർത്ത് സ്ത്രീ…

Read More

സന്തോഷ് ട്രോഫി ഫുട്ബോൾ, ഷാജി പാറക്കണ്ടി കേരള ടീം മാനേജർ

കൽപ്പറ്റ: ആസാമിൽ വെച്ച് നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിലെ കേരള ടീം മാനേജർ ആയി വയനാട് കാവുംമന്ദം സ്വദേശി ഷാജി പാറക്കണ്ടിയെ നിയമിച്ചു. കേരള ഫുട്ബോൾ അസോസിയേഷൻ ജോയിൻറ് സെക്രട്ടറി കൂടിയായ ഷാജി, 2008 മുതൽ സിവിൽ സർവീസ് ഫുട്ബോൾ കേരള ടീം അംഗമാണ്. സബ് ജൂനിയർ മുതൽ എല്ലാതലങ്ങളിലും ജില്ലയുടെ താരമായും ക്യാപ്റ്റനായും കളിച്ചിട്ടുണ്ട്. ജിഎച്ച്എസ്എസ് മൂലങ്കാവിലെ കായിക അധ്യാപകനായ ഷാജി, കാവുംമന്ദം പരേതനായ പാറക്കണ്ടി മൊയ്തുഹാജിയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ ഷാനിദ. മക്കൾ…

Read More

പാലിയേറ്റീവ് കെയർ ദിനം ആചരിച്ചു

തരുവണ : ജനുവരി 15 പാലിയേറ്റീവ് കെയർ ദിനം ആചരിച്ചു.വെള്ളമുണ്ട പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ പാലിയേറ്റീവ് പ്രവർത്തകർ പാലിയേറ്റീവ് സന്ദേശ റാലി നടത്തി.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സലാം.പി.കെ. ഉദ്ഘാടനം ചെയ്തു.സാബു പി ആൻറണി, എകരത്ത്മൊയ്തുഹാജി,സി.ബി.മജീദ് ഇബ്രാഹിംവെട്ടൻ,കെ.കെ.ചന്ദ്രശേഖരൻ,ജയരാജൻ തുടങ്ങിയവർ സംസാരിച്ചു

Read More

ജീവനക്കാരുടെ കവര്‍ന്നെടുത്ത ആനുകൂല്യം പുനസ്ഥാപിക്കണം. അഡ്വ. ടി സിദ്ദിഖ്.

കല്‍പ്പറ്റ:- തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ കവര്‍ന്നെടുത്ത ആനുകൂല്യങ്ങള്‍ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞു നീട്ടുകയും തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അവയെല്ലാം തിരികെ കവര്‍ന്നെടുക്കുകയും ചെയ്യുന്ന സമീപനമാണ് ഇടതുപക്ഷ സര്‍ക്കാര്‍ അവലംബിക്കുന്നതെന്ന് അഡ്വ ടി സിദ്ദിഖ് എം എല്‍ എ. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ (കെ ജി ഒ യു) വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ജില്ലാ പ്രസിഡണ്ട് പി സഫ് വാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ ടി ജെ ഐസക് മുഖ്യപ്രഭാഷണം നടത്തി….

Read More

വനം വകുപ്പ് നടപ്പാക്കുന്നസ്വയം സന്നദ്ധ പുനരധിവാസ പദ്ധതി ജനങ്ങളുടെ ആശങ്ക പരിഹരിക്കണം: കോൺഗ്രസ്

മാനന്തവാടി: വനം വകുപ്പ് നടപ്പാക്കുന്ന സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ടു കൊണ്ട് പദ്ധതി പ്രദേശത്തിൽ പഞ്ചാര കൊല്ലി പ്രിയദർശിനി ടീ എസ്റ്റേറ്റ് ഗേറ്റ് മുതൽ ജെസ്സി താഴെ അമ്പലത്തിന്റെ ഭാഗത്തുനിന്നു തുടങ്ങി തൃശ്ലിലേരിയിലെ ഫോറസ്റ്റ് ബൗണ്ടറി വരെ ഉള്ള പ്രദേശങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഏകദേശം 500 ലേറെ കുടുംബങ്ങളെ നേരിട്ട് ബാധിക്കുന്ന രീതിയിൽ പദ്ധതി നടപ്പിലാക്കാൻ നീക്കം നടത്തുന്ന വനം വകുപ്പിൻ്റെ നടപടി പ്രതിഷേധാർഹമാണെന്ന് പഞ്ചാരക്കൊല്ലി കോൺഗ്രസ് കമ്മറ്റി യോഗം , പദ്ധതിയുമായി ബന്ധപ്പെട്ടുകൊണ്ട് നഗരസഭയേയൊ പ്രദേശത്തുള്ള…

Read More

എം. ആർ. പൊതയനെ അനുസ്മരിച്ചു

മീനങ്ങാടി : തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകളിൽ നിന്ന് ആദിവാസി സമുദായ സംഘടനകൾ പിൻമാറണമെന്ന് ആദിവാസി നേതാവും തമ്പായി അയൽക്കൂട്ടം പ്രസിഡൻ്റുമായ സി.വാസു ആവശ്യപ്പെട്ടു. എം. ആർ. പൊതയൻ കൾച്ചറൽ ഫോറത്തിൻ്റെ നേതൃത്വത്തിൽ മീനങ്ങാടി വേങ്ങൂരിലെ തമ്പായി അയൽക്കൂട്ടം ഹാളിൽ സംഘടിപ്പിച്ച വയനാട് ആദിവാസി ഫെഡറേഷൻ സ്ഥാപക പ്രസിഡൻ്റായിരുന്ന എം. ആർ. പൊതയൻ്റെ 26-ാം ചരമവാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായം നോക്കാതെ ആദിവാസി സമൂഹത്തിന് ഗുണം ചെയ്യുന്ന കഴിവും…

Read More

കവിതയിൽ എൻ ഫിദ മറിയം വയനാടിനെ അടയാളപ്പെടുത്തി.

ചുണ്ടേൽ: തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചുണ്ടേൽ ആർ.സി എച്ച് എസ് എസിലെ പ്ലസ് വൺ വിദ്യാർത്ഥിനി എൻ ഫിദ മറിയം, മലയാളം കവിതാരചന എച്ച് എസ് എസ് വിഭാഗത്തിൽ എ ഗ്രേഡ് നേടി. “എനിക്ക് ഞാൻ അപരിചിതനായി ” എന്നതായിരുന്നു വിഷയം. സമകാലിക യാഥാർത്ഥ്യങ്ങളെ വരച്ചിടുന്നതായിരുന്നു കവിത പൊഴുതന ആറാം മൈൽ എൻ സിദ്ദിഖ് – ജുനൈന ദമ്പതികളുടെ മകളാണ് ഫിദ.

Read More

വിജയികൾക്ക് സ്വതന്ത്ര കർഷക സംഘം സ്വീകരണം നൽകി.

കൽപ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പിൽ വിളയിച്ച സ്വതന്ത്ര കർഷക സംഘം, ജില്ലാ മുസ് ലിം ലീഗ് നിരീക്ഷകൻ സി.കുഞ്ഞബ്ദുല്ല, സ്വതന്ത്ര കർഷക സംഘം വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് സൗജത്ത് ഉസ്മാൻ, മാനന്തവാടി നിയോജക മണ്ഡലം വനിതാവിംഗ് പ്രസിഡന്റ് ജമീല ഷറഫുദ്ദീൻ, കൽപ്പറ്റ നിയോജക മണ്ഡലം വനിതാ വിംഗ് ഓർഗനൈസിംഗ് കൺവീനർ അസ്മ ഹമീദ് എന്നിവർക്ക് സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. എസ്.കെ.എസ് പ്ലാന്റേഷൻ വിഭാഗം സംസ്ഥാന ചെയർമാർ അഡ്വ. എൻ. ഖാലിദ് രാജ…

Read More