വൈസ് ഫുട്ബോൾ അക്കാദമി ഉദ്ഘാടനം ചെയ്തു; എമിൽ ബെന്നി ജേഴ്സി പ്രകാശനം നിർവ്വഹിച്ചു.
കോറോം: വയനാടിന്റെ കായിക സ്വപ്നങ്ങൾക്ക് കരുത്തേകാൻ കോറോം വെസ്റ്റേൺ ഘാട്ട്സ് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സോഷ്യൽ എക്സലൻസ് സ്കൂളിൽ വൈസ് ഫുട്ബോൾ അക്കാദമി (Wise Football Academy) പ്രവർത്തനമാരംഭിച്ചു. ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രമുഖ ഐ.എസ്.എൽ – ഐ ലീഗ് താരം എമിൽ ബെന്നി അക്കാദമിയുടെ ഔദ്യോഗിക ജേഴ്സി പ്രകാശനം ചെയ്തുകൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. വെസ്റ്റേൺ ഘാട്ട്സ് സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് ആഷിഖ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാനന്തവാടി സബ് ഡിസ്ട്രിക്റ്റ് സബ്…
