wenewser-user

എം. ജെ ടോമിക്ക് യാത്രയയപ്പ് നൽകി

പുൽപ്പള്ളി :പുൽപ്പള്ളി ബെവ്‌കോ ഔട്ട്‌ ലെറ്റിൽ നിന്ന് 25- വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച പുൽപ്പള്ളി, മരകാവ്, മണ്ഡപത്തിൽ എം. ജെ ടോമിക്ക് സഹപ്രവർത്തക ർ യാത്രയയപ്പ് നൽകി. അനീഷ് വി. ജി ( പുൽപ്പള്ളി ഔട്ട്‌ ലെറ്റ് അസ്സി : ചെയർ പേഴ്സൺ, ) സ്വാഗതം ആശംസിച്ചു. പുൽപ്പള്ളി ബവ്‌കോ ഔട്ട്ലെറ്റ് ഷോപ്പ് – ഇൻ ചാർജ് മിഥിൻ രാജ് അധ്യക്ഷ സ്ഥാനം വഹിച്ചു. ദീപാ ഷാജി (പുൽപ്പള്ളി ഔട്ട്ലെറ്റ് വനിത ചെയർപേഴ്സൺ )…

Read More

എസ്എഫ്ഐ എസ്പി ഓഫീസിലേക്ക് മാർച്ച് നടത്തി.

കൽപറ്റ: കേരള സർവകലാശാലയിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കെഎസ്‌യു – പൊലീസ് അതിക്രമത്തിനെതിരെ എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപറ്റ എസ്പി ഓഫീസിലേക്ക് മാർച്ച് നടത്തി. എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം എസ് ആദർശ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഷിബിലി അധ്യക്ഷനായി. അധീന ഫ്രാൻസിസ് , സച്ചു ഷാജി, കൃഷ്ണ ഭട്ട്, സി ടി അതിത്ത് എന്നിവർ പങ്കെടുത്തു. അബിൻ ബാബു സ്വാഗതവും സി ആർ വിഷ്ണു നന്ദിയും പറഞ്ഞു.

Read More

മീനങ്ങാടിയിൽ കാറുകൾ കൂട്ടിയിടിച്ച് മറിഞ്ഞു; യാത്രികന് പരിക്ക്

മീനങ്ങാടി: മീനങ്ങാടി നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിന്റെ പിൻഭാഗത്തിടിച്ച് മറിച്ച് കാർ യാത്രികന് പരിക്കേറ്റു. മീനങ്ങാടി മൂന്നാനക്കുഴി ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. ഇരുളത്ത് നിന്നും മീനങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.   നിയന്ത്രണം നഷ്ടപ്പെട്ട കാർ മുന്നിലുണ്ടായിരുന്ന കാറിന്റെ പിൻഭാഗത്ത് ശക്തമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ റോഡിലേക്ക് മറിഞ്ഞു. അപകടത്തിൽ പരിക്കേറ്റ യാത്രികനെ ഉടൻ തന്നെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന്…

Read More

എസ്.പി.സി: സെറിമോണിയൽ പരേഡിൽ വയനാട് ജില്ലാ ടീമിന് മൂന്നാം സ്ഥാനം

കൽപ്പറ്റ: തിരുവനന്തപുരത്ത് നടന്ന സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് സംസ്ഥാന സഹവാസ ക്യാമ്പ് ‘ഐക്യ-2026’ ന്റെ ഭാഗമായി നടന്ന സെറിമോണിയൽ പരേഡിൽ വയനാട് ജില്ലാ ടീമിന് മൂന്നാം സ്ഥാനം. സംസ്ഥാനത്തെ 20 പോലീസ് ജില്ലകളിൽ നിന്നും തെരഞ്ഞെടുത്ത 940 കേഡറ്റുകൾ 30 പ്ളറ്റൂണുകളിലായ് പങ്കെടുത്ത പരേഡിലാണ് നേട്ടം. സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പരേഡിൽ അഭിവാദ്യം ഏറ്റുവാങ്ങി സംസാരിച്ചു. സംസ്ഥാന പോലീസ് മേധാവി രവാഡ ആസാദ് ചന്ദ്രശേഖർ ഐ.പി.എസ്, എ.ഡി.ജി.പി മാരായ പി. വിജയൻ ഐ.പി.എസ്,…

Read More

യുവാവിന് കരടിയുടെ ആക്രമണത്തിൽ പരിക്ക്

നൂൽപ്പുഴ: വയനാട് നൂൽപ്പുഴയിൽ തേൻ ശേഖരിക്കാൻ കാട്ടിലേക്ക് പോയ യുവാവിന് കരടിയുടെ ആക്രമണത്തിൽ പരിക്ക്. പൊൻകുഴി കാട്ടുനായിക്ക ഉന്നതിയിലെ പി.വി. ധനീഷിനാണ് (19) പരിക്കേറ്റത്. ചൊവ്വാഴ്ച‌ വൈകിട്ട് നാല് മണിയോ ടെയായിരുന്നു സംഭവം. കാലിനുപരിക്കേറ്റ ധനീഷ് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Read More

അക്രമകാരികളായ വന്യമൃഗങ്ങളെ നേരിടാന്‍ ജനങ്ങള്‍ക്ക് അനുമതി നല്‍കണം: കേരള കോണ്‍ഗ്രസ്-എം

കല്‍പ്പറ്റ: വന്യജീവി സംരക്ഷണനിയമങ്ങള്‍ എന്തുതന്നെയായാലും നാട്ടിലിറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ നേരിടാന്‍ ജനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് കേരള കോണ്‍ഗ്രസ്-എം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ദിനംപ്രതി കാട്ടുമൃഗങ്ങള്‍ ജനങ്ങളെ കൊല്ലുമ്പോള്‍ അനുശോചനമല്ല, കൃത്യമായ നടപടികളാണ് വേണ്ടതെന്ന് യോഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജോസഫ് മുണ്ടശേരി അധ്യക്ഷത വഹിച്ചു. കെ.ജെ. ദേവസ്യ, കെ.കെ. ബേബി, മാത്യു എടയക്കാട്ട്, റെജി ഓലിക്കരോട്ട്, ടി.ഡി. മാത്യു, ബില്ലി ഗ്രഹാം, സണ്ണി ജോര്‍ജ്, കെ.വി. മാത്യു, സി.പി. ലൂക്കോസ്, ടോം ജോസ്, പി.എം. ജയശ്രീ, വി.പി….

Read More

കാലാവസ്ഥ മാറ്റത്തെ പ്രതിരോധിക്കാൻ ശിൽപശാലയുമായി ഹ്യൂം സെന്റർ

കൽപറ്റ: വയനാട് ജില്ലയുടെ കാലാവസ്ഥാ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രാദേശിക കാലാവസ്ഥാ കർമ്മപദ്ധതികൾ ആവിഷ്കരിക്കുന്നതിനുള്ള ഏകദിന ശിൽപശാല ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കാലാവസ്ഥ കർമ്മ പദ്ധതി തയ്യാറാക്കാൻ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമാർ, സെക്രട്ടറിമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ നൂറിലധികം പ്രതിനിധികൾ ശിൽപശാലയിൽ സജീവമായി…

Read More

സാമ്പത്തിക സാക്ഷരത ക്ലാസ്സും കെ എസ് ഡി സിഡിഎസ് ലോൺ പദ്ധതി അവതരണവും സംഘടിപ്പിച്ചു.

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷനും, നാഷണൽ എസ് ടി ഫിനാൻസ് ആൻഡ് ഡെവലപ്മെൻറ് കോർപ്പറേഷനും (NSTFDC), മീനങ്ങാടി CDS സും സംയുക്തമായി 27/05/26 ബുധനാഴ്ച രാവിലെ 10 മണിക്ക് മീനങ്ങാടി പഞ്ചായത്ത് ഹാളിൽ വച്ച് ST വിഭാഗക്കാർക്ക് സാമ്പത്തിക സാക്ഷരത ക്ലാസ്സും കെ എസ് ഡി സി CDS ലോൺ പദ്ധതി അവതരണവും സംഘടിപ്പിച്ചു. മീനങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ സജീവൻ അധ്യക്ഷത വഹിച്ച ചടങ്ങ് മീനങ്ങാടി പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി…

Read More

പുകയില വിരുദ്ധ ദിനം; പരിശോധനകളും, ബോധവൽക്കരണവും നടത്തും

കൽപറ്റ:ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലയിൽ വ്യാപകമായ ബോധവൽക്കരണ പരിപാടികളും നിയമലംഘനങ്ങൾ തടയാൻ ശക്തമായ പരിശോധനയും നടത്തും. ജില്ലയിലെ പുകയില നിയന്ത്രണ പരിപാടികളുടെ പുരോഗതി വിലയിരുത്താൻ ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീയുടെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ യോഗം ചേർന്നു. ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ ഭാഗമായി പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനൊപ്പം പുകയില കാരണമായുണ്ടാകുന്ന രോഗങ്ങളും മരണങ്ങളും കുറയ്ക്കാനും കുട്ടികളെയും യുവാക്കളെയും പുകയില ഉപയോഗത്തിൽ നിന്ന് തടയാനും ലക്ഷ്യമിട്ട് വിവിധ പരിപാടികൾ ജില്ലയിൽ സംഘടിപ്പിക്കും.   ലോകാരോഗ്യ സംഘടനയുടെ…

Read More

പെട്രോൾ,ഡീസൽ,ഗ്യാസ് വില വർധിപ്പിച്ചതിനെതിരെ എസ്ഡിപിഐ പ്രതിഷേധിച്ചു.

തലപ്പുഴ : രാജ്യത്ത് തുടരുന്ന ഇന്ധനവില വര്‍ദ്ധനവിനെതിരേ എസ്ഡിപിഐ തലപ്പുഴ ടൗണില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ജനങ്ങളുടെ ജീവിതച്ചെലവ് വര്‍ദ്ധിപ്പിക്കുന്നതും സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതുമായ ഇന്ധനവില വര്‍ദ്ധനവിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രകടനത്തില്‍ ഉയര്‍ന്നത്. പ്രകടനത്തിന് എസ്ഡിപിഐ തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദലി വി.കെ, സെക്രട്ടറി കബീർ വി, പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി മജീദ് കെ, തലപ്പുഴ ബ്രാഞ്ച് പ്രസിഡന്റ് ഷൗക്കത്തലി, പുതിയിടം ബ്രാഞ്ച് സെക്രട്ടറി അൻസാർ പി പി തുടങ്ങിയവർ നേതൃത്വം നൽകി. കേന്ദ്ര…

Read More