wenewser-user

    വയനാട് ഗവ.മെഡിക്കൽ കോളജ് മടക്കിമലയിൽ വേണം: ജനകീയ കൂട്ടായ്‌മ

    കൽപറ്റ: വയനാട് ജില്ലയ്ക്ക് അനുവദിച്ച ഗവ.മെഡിക്കൽ കോളജ് ചന്ദ്രപ്രഭാ ചാരിറ്റബിൾ ട്രസ്‌റ്റ് മടക്കിമലയിൽ സൗജന്യമായി നൽകിയ 54 ഏക്കർ ഭൂമിയിൽ സ്‌ഥാപി ക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് മെഡിക്കൽ കോളജ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മടക്കിമലയിൽ ജനകീയ കൂട്ടായ്മ‌ സംഘടിപ്പിച്ചു. കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ഹനീഫ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ പി.പി.റനീഷ് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീ നർ സലാം നീലിക്കണ്ടി നയ പ്രഖ്യാപന രേഖ അവതരിപ്പിച്ചു. 2015 ൽ ഭൂമി ഏറ്റെടുത്ത ശേഷം…

    Read More

      റൂസ കോളേജ് നിർമ്മാണം ഉടൻ ആരംഭിക്കണം: കോൺഗ്രസ്

      തൃശ്ശിലേരി: ആശങ്കയിലും, അനിശ്ചിതത്വത്തിലുമായ റൂസ കോളേജ് തൃശ്ശിലേരിയിൽ ഉടൻ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സജീവമാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ മാനന്തവാടി നിയോജക മണ്ഡലം MLAഉഷ വിജയനുമായി ചർച്ച നടത്തി. ഭൂമി ഏറ്റെടുത്ത് 2 വർഷമായിട്ടും പ്രാരംഭ നിർമ്മാണ പ്രവർത്തനം പോലും നടത്താത്തതിനാൽ ഏറ്റെടുത്ത സ്ഥലം റവന്യൂ വകുപ്പിലേക്ക് തിരികെ പോകുമെന്ന ആശങ്കയിലാണ് തൃശ്ശിലേരിയിലെ ജനങ്ങൾ.ഉടൻ പരിഹാരമുണ്ടാക്കുമെന്നും, റൂസ കോളേജ് കെട്ടിടം ഉടൻ തന്നെ നിർമ്മിക്കാനുള്ള തടസ്സങ്ങൾ നീക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും MLA അറിയിച്ചു.

      Read More

        യുവതയുടെ കരുത്തും ജനാധിപത്യത്തിന്റെ കാവലുമാണ് യൂത്ത് കോൺഗ്രസ്

        കൽപ്പറ്റ: ക്വിറ്റ് ഇന്ത്യാ ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് ജന്മദിനാഘോഷവും ക്വിറ്റ് ഇന്ത്യാ സ്മൃതി സംഗമവും സംഘടിപ്പിച്ചു. ക്വിറ്റ് ഇന്ത്യാ സ്മൃതി സംഗമം എ.ഐ.സി.സി അംഗവും മുൻ ഡി.സി.സി പ്രസിഡന്റുമായ എൻ.ഡി. അപ്പച്ചൻ എക്സ്.എം.എൽ.എ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ജനാധിപത്യ മൂല്യങ്ങൾക്കും വേണ്ടി പോരാടിയ ധീരസമരസേനാനികളുടെ ത്യാഗസ്മരണകൾ പുതുക്കുന്ന ദിനമാണ് ക്വിറ്റ് ഇന്ത്യാ ദിനമെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഡിന്റോ ജോസ് അധ്യക്ഷത വഹിച്ചു….

        Read More

          വുമൺസ് വർക്കേഴ്സ് കൗൺസിൽ ഐഎൻടിയുസി താലൂക്ക് കൺവെൻഷൻ നടത്തി

          ബത്തേരി : ഓഗസ്റ്റ് 9 ക്വിറ്റിന്ത്യാദിനത്തോടനുബന്ധിച്ച്,സുൽത്താൻബത്തേരി താലൂക്ക് വുമൺസ് വർക്കേഴ്സ് കൗൺസിൽ ഐ എൻ ടി യൂ സി താലൂക്ക് കൺവെൻഷൻ നടത്തി. സ്ത്രീകൾ ഇന്ന് കുടുംബത്തിന്റെ മാത്രം ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരല്ല സമൂഹത്തിലും സംഘടനാ പ്രവർത്തനത്തിലും ശക്തമായ സാന്നിധ്യമാണ് സ്ത്രീകൾക്ക് ഉള്ളത് എന്നാലും സ്ത്രീകൾക്ക് മുന്നിലുള്ള വെല്ലുവിളികൾ ഇപ്പോഴും ഏറെയാണ് തുല്യ ജോലിക്ക് തുല്യ വേതനം തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷ ഉറപ്പുവരുത്തുക, സാമൂഹ്യ സുരക്ഷ,സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കൽ തുടങ്ങിയ വിഷയങ്ങളിൽ നമ്മൾ കൂടുതൽ ശക്തമാവണമെങ്കിൽ സംഘടന ശക്തിപ്പെടുത്തണമെന്ന്…

          Read More

            ഗോത്ര യുവാവ് വളം ചാക്കുമായി വീണതിനെ തുടർന്ന് മരണപ്പെട്ട സംഭവത്തിൽ അയൽവാസിക്കെതിരെ കേസ്

            നൂൽപുഴ : വളം ചാക്കുമായി വീണ് നട്ടെല്ല് പൊട്ടി ഗോത്രവിഭാഗത്തിൽപ്പെട്ട നൂൽപ്പുഴ, തോട്ടാമൂല, കാരപ്പൂതാടി കാട്ടുനായ്ക്ക ഉന്നതിയിലെ മാധവൻ (45) മരണപ്പെട്ട സംഭവത്തിൽ അയൽവാസിക്കെതിരെ പോലീസ് കേസെടുത്തു. അപകടം പറ്റിയിട്ടും ആശുപത്രിയിൽ കൊണ്ടുപോകാൻ താമസം വന്നതും, വിവരം ബന്ധുക്കളെ ഉടനെ അറിയിക്കാതിരിക്കുകയും ചെയ്‌തതിൽ അനാസ്ഥയുണ്ടായെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ജോലിക്ക് വിളിച്ചു വരുത്തിയ അയൽവാസിയായ ശ്രീധരനെതിരെ കേസെടുത്തത്. മാധവന്റെ മരണവുമായി ബന്ധപ്പെട്ട് അസ്വഭാവിക മരണത്തിന് നൂൽപുഴ പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. സമഗ്ര അന്വേഷണത്തിനായി കേസ് എസ്.എം.എസിന്…

            Read More

              മഴയുത്സവം സംഘടിപ്പിച്ചു

              മാനന്തവാടി: മാനന്തവാടി കുടുംബശ്രി സി.ഡി.എസ്സ് രണ്ടിൻ്റെ നേതൃത്വത്തിൽ ഗോരിമൂലയിൽ വെച്ച് ബാലസഭ മഴയുത്സവം സംഘടിപ്പിച്ചു. പരിപാടി മാനന്തവാടി നഗരസഭ വിദ്യാഭ്യാസ സ്‌ഥിരസമിതി അദ്ധ്യക്ഷൻ പി.വി. എസ്സ് മൂസ ഉദ്ഘാടനം ചെയ്തു. ബാലസഭ റിസോഴ്സ് പേഴ്സൺ സഫ്വാനശുഹാദ് മഴയുത്സവ സന്ദേശം നൽകി. എ.ഡി.എസ്സ് ഭാരവാഹികളായ സലീല, സജ്ന, ശ്രീചിത്ര, സൈഫുന്നിസ, റജീന,കുടുംബശ്രീ അംഗങ്ങൾ നേതൃത്വം നൽകി

              Read More

                ലോക ആദിവാസി ദിനത്തിൽ മുത്തങ്ങ നീതിക്കായി ആദിവാസി ദലിത് സംഗമം നടത്തി

                സുൽത്താൻ ബത്തേരി: ലോക ആദിവാസി ദിനത്തിൽ ആദിവാസി ഗോത്ര മഹാസഭയുടെയും അംബേദ്ക്കറൈറ്റ് ഡെമോക്രാറ്റിക് ഫ്രണ്ടിൻ്റെയും നേതൃത്വത്തിൽ മുത്തങ്ങ നീതി സംഗമവും ആദിവാസി ദലിത് ഐക്യദാർഢ്യ സമ്മേളനവും നടത്തി. സമ്മേളനത്തിൻ്റെ ഭാഗമായി ആദിശക്തി സമ്മർ സ്കൂളിൻ്റെ നേതൃത്വത്തിൽ സാംസ്കാരിക ഘോഷയാത്രയും ഉണ്ടായിരുന്നു.ജോഗിയുടെ മകൻ ശിവൻജോഗിയുടെ അധ്യക്ഷതയിൽ കൂടിയ നീതി സംഗമം മുത്തങ്ങ സമരത്തിൽ പങ്കെടുത്ത ഏറ്റവും പ്രായമായ ബൊമ്മിയമ്മ ഉദ്ഘാടനം നിർവഹിച്ചു. സമരത്തിൽ പങ്കെടുത്തവർ സമ്മേളനത്തിൽ പങ്കുവച്ച മുത്തങ്ങ അനുഭവങ്ങളുടെ നേർസാക്ഷ്യം സദസിനെ കണ്ണീരണിയിക്കുന്നതും ഒപ്പം നീതിക്കായുള്ള തുടർ പോരാട്ടങ്ങൾക്ക്…

                Read More

                  നോ വെഹിക്കിൾ ഡേ ചലഞ്ച് സംഘടിപ്പിച്ചു

                  മാനന്തവാടി: സീറോ കാർബൺ ചലഞ്ചിൻ്റെ ഭാഗമായി മാനന്തവാടി കുടുംബശ്രീ സി.ഡി.എസ്സ് രണ്ടിൻ്റെ നേതൃത്വത്തിൽ പെരുവകയിൽ ബാലസഭ നോ വെഹിക്കിൾ ഡേ സംഘടിപ്പിച്ചു. ഡിവിഷൻ കൗൺസിലർ ശശികുമാർ എം പി ഉൽഘാടനം ചെയ്തു. ബാലസഭ റിസോഴ്സ് പേഴ്സൺ സഫ്‌വാന ശുഹാദ് ബാലസഭസന്ദേശം നൽകി. എ.ഡി.എസ്സ് ഭാരവാഹികളായ ബിനിപ്രസാദ്, സ്മിത കുടുംബശ്രീ അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി.

                  Read More

                    ദ്വാരക സെൻ്റ് അൽഫോൻസ ഫൊറോന ദൈവാലയ തിരുനാൾ കമ്മിറ്റി രൂപീകരണം നടന്നു.

                    ദ്വാരക സെൻ്റ് അൽഫോൻസ ഫൊറോന ദൈവാലയ തിരുനാൾ കമ്മിറ്റി രൂപീകരണം നടന്നു. 2026 ഒക്ടോബർ 1 മുതൽ 12 വരെ നടക്കുന്ന തിരുനാൾ ഉൽസവത്തിന് 101 അംഗ കമ്മിറ്റി രൂപീകരിച്ചു. ഇടവക വികാരി റവ.ഫാ.മാത്യു മലയിൽ, ട്രെസ്റ്റിമാരായ ജോസ് കുഴിക്കൊമ്പിൽ, രാജു ചൊവ്വാറ്റുകുന്നേൽ, പൈലി കല്ലുവെട്ടാംകുഴിയിൽ, രാജു തുടിയംപറമ്പിൽ, സെക്രട്ടറി റെജി കിഴക്കേപറമ്പിൽ എന്നിവർ നേതൃത്വം നൽകി.

                    Read More

                      അങ്കണവാടിക്ക് കൊടിമരം സംഭാവന ചെയ്ത് യുവാക്കൾ മാതൃകയായി.

                      കൽപ്പറ്റ: കോട്ടവയൽ അങ്കണവാടിക്ക് കൊടിമരം സംഭാവന ചെയ്ത് യുവാക്കൾ മാതൃകയായി. കോട്ടവയൽ അങ്കണവാടിക്ക് ദീർഘകാലമായി ഒരു കൊടിമരം നിർമ്മിക്കണമെന്ന് അങ്കണവാടി ടീച്ചറും സഹപ്രവർത്തകരും നിരന്തരമായി ആവശ്യപ്പെട്ടു വരികയായിരുന്നു. സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ദേശീയ പതാക ഉയത്തുന്നതിന് പരസഹായം തേടുകയോ മറ്റുള്ളവരെ ആശ്രയിക്കുയോ ആയിരുന്നു ഇതുവരെ ചെയ്തിരുന്നത്. മുള വെട്ടി കൊണ്ടുവന്ന് താല്ക്കാലിക കൊടിമരം ഉയർത്തുകയായിരുന്നു ഇതുവരെ ചെയ്തിരുന്നത്. സ്ത്രീകളായ അങ്കണവാടി പ്രവർത്തകർക്ക് ഇതു ബുദ്ധിമുട്ടായിരുന്നു. ഈ വിവരം വാർഡ് മെമ്പറും എഡിഎംഎൽപി മെമ്പർമാരും നാട്ടിലെ യുവാക്കളെ…

                      Read More