wenewser-user

സുവർണ ജൂബിലി വർഷം ഉദ്ഘാടനം ചെയ്തു

കമ്മന ലിറ്റിൽഫ്ലവർ ദേവാലയത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ ജൂബിലി ആഘോഷം മാനന്തവാടി രൂപതാ സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം ജൂബിലി തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനു ബന്ധിച്ച് രാവിലെ 7.30 ന് അഭിവന്ദ്യ മെത്രാൻ ജൂബിലി പതാക ഉയർത്തുകയും വിശുദ്ധ ബലിയർപ്പിച്ച് സന്ദേശം നല്കുകയും ചെയ്തു. തുടർന്നു നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ജൂബിലിയോടനുബന്ധിച്ച് നടത്തപ്പെട്ട ലോഗോ നിർമാണം, ജൂബിലി ഗാന രചന എന്നീ മത്സരങ്ങളിൽ വിജയിച്ചവരെ അനുമോദിക്കുകയും ജൂബിലി ഗാനം ആലപിക്കുകയും ചെയ്തു. പൊതുവിദ്യാഭ്യാസം,…

Read More

എവറസ്റ്റ് കീഴടക്കിയ സുഹ്റ സിറാജിന് അഭിനന്ദനം

പനമരം: എവറസ്റ്റ് കീഴടക്കിയ പനമരത്തിന്റെ മരുമകൾ സുഹ്റ സിറാജിനെ പനമരം സഹൃദ വേദി അഭിനന്ദിച്ചു. സാധാരണക്കാരായ മനുഷ്യർക്ക് ഭാവനയിൽ പോലും കാണാൻ കഴിയാത്ത ഒരു മഹാ ദൗത്യത്തിന്റെ വിജയമാണ് സുഹ്റ കൈവരിച്ചതെന്ന് യോഗം അഭിപ്രായപ്പെട്ടു.  മൈനസ് ഡിഗ്രി തണുപ്പും, ഓക്സിജന്റെ കുറവും . ഏത് നിമിഷവും ജീവനെടുത്തേക്കാവുന്ന മഞ്ഞിടിച്ചിലുകളും, ശാരീരികവും മാനസികവുമായ കഠിനമായ വെല്ലുവിളികളും അതിജീവിച്ചാണ് സുഹ്റ സിറാജ് ലോകത്തിന്റെ നെറുകയിലെത്തിയത്. അസാധാരണമായ ധീരതയും, കരുത്തും ആത്മവിശ്വാസവും, നിശ്ചയദാർഢ്യവുംഈ ദൗത്യത്തിന് ആവശ്യമാണ്.  ലോകത്തിന്റെ നെറുകയിൽ കാൽവെച്ച സുഹറ കേരളത്തിന്റെയും…

Read More

തോൽപ്പെട്ടിയിൽ താർ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു

മാനന്തവാടി: വയനാട് തോൽപ്പെട്ടിയിൽ താർ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കോഴിക്കോട് മൊകേരി സ്വദേശി മിഥുലാപുരിയിൽ വിനോദൻ കെ.എസ് (37) ആണ് മരണപ്പെട്ടത്.   ഇന്ന് ഉച്ചയ്ക്ക് 12.15-ഓടെ തോൽപ്പെട്ടി പമ്പിന് സമീപമായിരുന്നു അപകടം നടന്നത്. കുട്ട ഭാഗത്തുനിന്ന് വരികയായിരുന്ന വിനോദൻ്റെ ബൈക്ക് എതിർദിശയിൽ നിന്നെത്തിയ താർ ജീപ്പുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.   അപകടം നടന്ന ഉടൻ തന്നെ വിനോദനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ…

Read More

കെ സി ബി സി മദ്യവിരുദ്ധ സമിതി മാനന്തവാടി രൂപത ഡയറക്ടറായി ചുമതലയേറ്റ ഫാദർ ബിജു തൊണ്ടിപ്പറമ്പിന് സ്വീകരണം നൽകി

കെ സിബിസി മദ്യവിരുദ്ധ സമിതിയുടെ രൂപത ഡയറക്ടർ ആയി ചുമതലയേറ്റ ബിജു തൊണ്ടിപ്പറമ്പിൽ അച്ഛന് മാനന്തവാടി രൂപത മദ്യവിരുദ്ധ സമിതി സ്വീകരണം നൽകി. രൂപത പ്രസിഡൻറ് രാജു വലിയാറ അധ്യക്ഷനായിരുന്നു . ലഹരിവസ്തുക്കൾക്കും മദ്യത്തിനും എതിരായ ശക്തമായ പ്രവർത്തനങ്ങൾ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുമെന്നും മദ്യലഹരി വസ്തുക്കളുടെ ഉപയോഗം സമൂഹത്തിൽ ഇന്ന് ആശങ്ക സൃഷ്ടിക്കുന്ന വിധം വർദ്ധിച്ചിട്ടുണ്ട് എന്നും സ്വീകരണ യോഗത്തിൽ ഫാദർ ബിജു തൊണ്ടി പറമ്പിൽ പറഞ്ഞു. രൂപതാ സെക്രട്ടറി മാത്യു ആര്യ പള്ളിൽ, ബേബി പേടപ്പാട്ട്,…

Read More

മാലി ദ്വീപിൽ ദിവേഹിയിലും, ഇസ്ലാമിലും എ പ്ലസ് നേടി കേരളത്തിന്റെ അഭിമാന തരമായി മിൻഷാവി

മാലിദ്വീപ് :മാലി ദ്വീപിലെ ദാരുമവന്ത സ്കൂളിൽ നിന്ന് ഒ-ലെവൽ പൂർത്തിയാക്കി ഇടുക്കി, കുടയത്തൂർ ചെറിയ കാലായിൽ മുഹമ്മദ് ഷാ നിസ മുഹമ്മദ് ഷാ ദ മ്പതികളുടെ മകനായ അഹമ്മദ് സിദ്ദീഖ് മിൻഷാവി. ദിവേഹിയും, ഇസ്ലാമും വിഷയങ്ങളിൽ എ പ്ലസ് നേടി ശ്രദ്ധേയമായ വിജയം ഇന്ത്യൻ വംശജൻ നേടിയെന്ന അംഗീകാരവും ലഭിച്ചിരിക്കുന്നു. മിൻഷാവിയുടെ മികച്ച നേട്ടങ്ങൾക്ക് അന്തർദേശീയ തലത്തിൽ വ്യാപകമായ പ്രശംസയും, അംഗീകാരവും ലഭിച്ചു. മിൻഷാവിയുടെ അമ്മ നിസാ മിസ് ദാരുമവന്ത സ്കൂൾ ലെ ഒരു ഇക്കണോമിക്സ് അധ്യാപികയാണ്….

Read More

കർഷകരും, മരം വ്യാപാരികളും നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാൻ സർക്കാർ ഇടപെടണമെന്ന് കേരള സ്റ്റേറ്റ് ടിംബർ മർച്ചന്റ്സ് അസോസിയേഷൻ

കൽപ്പറ്റ: ജില്ലയിലെ കർഷകരും മരം വ്യാപാരികളും നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാൻ സർക്കാർ ഇടപെടണമെന്ന് കേരള സ്റ്റേറ്റ് ടിംബർ മർച്ചന്റ്സ് അസോസിയേഷൻ (KSTMA) വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പട്ടു. സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ജില്ലയിലെത്തിയ മന്ത്രി അഡ്വ: ടി സിദ്ധീഖുമായി കൂടികാഴ്ച്ച നടത്തിയ ശേഷമാണ് നിവേദനം നൽകിയത്. ജനങ്ങളുടെ പരാതികൾ കേൾക്കുമെന്നും  വ്യാപാരമേഖലയിലെ പുരോഗതിക്കും കർഷകരുടെയും തൊഴിലാളികളുടെയും ഉന്നമനത്തിനും ആവശ്യമായ ഇടപെടൽ നടത്തുമെന്നും മന്ത്രി പറഞ്ഞു. കാർഷിക മേഖല അഭിവൃദ്ധിപ്പെടുത്തുന്നതിന്  ബന്ധപ്പെട്ട…

Read More

ഇരുനില വീടിന് മുകളിൽ നിന്ന് കാൽ തെറ്റി താഴേക്ക്; ചന്ദ്രിയുടെ ജീവൻ കാത്തത് അയൽവാസിയുടെ കൈകൾ

കണ്ണൂർ: പാനൂരിലെ തൂവക്കുന്നിൽ നിർമാണത്തിലിരുന്ന വീടിന്റെ വീടിന്റെ മുകളിൽ നിന്ന് താഴേക്ക് വീണ നിർമാണത്തൊഴിലാളിയെ അദ്ഭുതകരമായി രക്ഷപ്പെടുത്തി ഒപ്പം ജോലിചെയ്തിരുന്ന അയൽവാസി. വീടിന്റെ മേൽക്കൂരയിൽ നിന്ന് കാൽ തെറ്റി താഴേക്ക് വീണ ചന്ദ്രിക്ക് രക്ഷയായത് താഴെ വാഹനത്തിൽ നിന്നും ഓട് ഇറക്കുകയായിരുന്ന രഞ്ജിഷിന്റെ സമയോചിതമായ ഇടപെടലായിരുന്നു. ഇത്രയും ഉയരത്തിൽ നിന്നുള്ള വീഴ്ചയായിരുന്നിട്ടും രഞ്ജിഷിന്റെ സമയബന്ധിതമായ ഇടപെടൽ കാരണം ചന്ദ്രി ഗുരുതരമായ പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു. കണ്ണൂർ പാനൂരിനടുത്തുള്ള തൂവക്കുന്നിലെ കല്ലുമ്മക്കൽ പള്ളിക്ക് സമീപമുള്ള ഒരു വീടിന്റെ നിർമാണ…

Read More

കര്‍ണാടകയില്‍ മലയാളിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് വഴിയില്‍ ഉപേക്ഷിച്ചു

കര്‍ണാടകയില്‍ മലയാളിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് വഴിയില്‍ ഉപേക്ഷിച്ചു . ബത്തേരി കാരക്കണ്ടി പാലത്തിവീട്ടില്‍ ആസിഫിനാണ്(42)ദുരനുഭവം. കഴിഞ്ഞ വ്യാഴാഴ്ച സന്ധ്യയോടെ മൈസൂരുവില്‍നിന്ന് കാറില്‍ ബത്തേരിക്ക് യാത്രചെയ്യുന്നതിനിടെ നഞ്ചന്‍ഗോഗ് പരിസരത്തുനിന്നാണ് മറ്റൊരു കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതെന്ന് ആസിഫ് കര്‍ണാടകയിലെ ബേഗൂര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. മൈസൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ് ആസിഫ്. അക്രമിസംഘം പണം ആവശ്യപ്പെട്ട് പലയിടങ്ങളില്‍ എത്തിച്ചാണ് മര്‍ദിച്ചതെന്ന് ആസിഫ് പറയുന്നു. കൈവശത്തിലും കാറിലും പണം ഇല്ലെന്നു മനസിലാക്കിയ സംഘം ആസിഫിനെ ഉള്‍പ്രദേശത്താണ് മോചിപ്പിച്ചത്….

Read More

ലഹരിവിമുക്തരുടെ കുടുംബസംഗമം സംഘടിപ്പിച്ചു

മാനന്തവാടി: ലഹരിയുടെ ഇരുളില്‍നിന്നു മോചിതരായി പുതുജീവിതത്തിലേക്ക് കടന്നവരുടെ കുടുംബസംഗമം വിമുക്തി മിഷന്‍ ഡി അഡിക്ഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. മെഡിക്കല്‍ കോളജിലെ സ്‌കില്‍ ലാബില്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ സജിത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ലഹരിമുക്തരായ വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിലും അവര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിലും കുടുംബങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് അദ്ദേഹം പറഞ്ഞു. വിമുക്തി മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എന്‍.സി. സജിത്ത്കുമാര്‍ അധ്യക്ഷത വഹിച്ചു. ലഹരിമുക്തിക്കുശേഷമുള്ള തുടര്‍ച്ചയായ പരിചരണവും ആത്മവിശ്വാസം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയും…

Read More

പോക്സോ; പ്രതിക്ക് തടവും പിഴയും 

വെള്ളമുണ്ട : പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും. കോഴിക്കോട്, കൊടുവള്ളി, പാലക്കുറ്റി, കയ്യോടിയിൽ വീട്ടിൽ അബു സൂഫിയാൻ (34)നെയാണ് 9 വർഷം തടവിനും 52000 രൂപ പിഴയടക്കാനും കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ് കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്. 2022 ജൂൺ മുതൽ ഓഗസ്റ്റ് വരെ ഇയാൾ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ വെള്ളമുണ്ട സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ആയിരുന്ന കെ. ഷറഫുദ്ദീനാണ് കേസിൽ അന്വേഷണം നടത്തി കോടതി…

Read More