ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി വയനാടിന്റെ സ്കേറ്റിംഗ് താരങ്ങൾ
കൽപ്പറ്റ: സംസ്ഥാന റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ 3,000 മീറ്റർ റിലേ മത്സരത്തിൽ സിൽവർ മെഡൽ നേടി ദേശീയ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയ വയനാടിന്റെ താരങ്ങൾ. ബത്തേരി സ്വദേശിയും ഗ്രീൻ ഹിൽ സ്കൂൾ വിദ്യാർത്ഥിയുമായ എൽവിൻ അഗസ്റ്റിൻ ജോസഫ്, മീനങ്ങാടി സ്വദേശിയും ഗ്രീൻ ഹിൽ സ്കൂൾ വിദ്യാർത്ഥിയുമായ ശ്രാവൺ എച്ച് , മീനങ്ങാടി സ്വദേശിയും ബത്തേരി ഭാരതീയ വിദ്യാ ഭവൻ വിദ്യാർത്ഥിയുമായ കാശിനാഥ് എം ഡി എന്നിവരാണ് വയനാടിന് വേണ്ടി മെഡൽ കരസ്ഥമാക്കിയത്. താരങ്ങൾ സ്കേറ്റിംഗ് പരിശീലനത്തിന് ആവശ്യമായ…
