wenewser-user

വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പതിനഞ്ചാം പഞ്ചവത്സര പദ്ധതി നയരൂപീകരണ ശിൽപശാല സംഘടിപ്പിച്ചു

വെങ്ങപ്പള്ളി: വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ (2027-32) ഭാഗമായുള്ള നയരൂപീകരണ ശിൽപശാല ഒക്ടോബർ 26-ന് സംഘടിപ്പിച്ചു. ശിൽപശാലയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസർ പാലക്കൽ നിർവ്വഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ എൻ അധ്യക്ഷത വഹിച്ചു. നയരൂപീകരണം സംബന്ധിച്ച് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ശ്രീ സുകുമാരൻ വിശദമായ വിഷയാവതരണം നടത്തുകയും സംസാരിക്കുകയും ചെയ്തു. വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, വാർഡ് മെമ്പർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. പഞ്ചായത്തിന്റെ വരുംവർഷങ്ങളിലെ സമഗ്ര വികസനം…

Read More

കോട്ടൂരില്‍ എം.ഡി.എം.എ പിടികൂടിയ കേസില്‍ അഞ്ചാമനും പിടിയില്‍

കോട്ടൂരില്‍ എം.ഡി.എം.എ പിടികൂടിയ കേസില്‍ അഞ്ചാമനും പിടിയില്‍ – പിടിയിലായത് ലഹരി നൽകിയയാൾ അമ്പലവയൽ: ജൂലൈയില്‍ ജില്ലാതിര്‍ത്തിയായ കോട്ടൂരില്‍ എം.ഡി.എം.എയുമായി സ്ഥിരം ലഹരി വില്പനക്കാരനെ പിടികൂടിയ കേസിൽ അഞ്ചാമനും പിടിയില്‍. ബാംഗ്ലൂരിൽ നിന്ന് എം.ഡി.എം.എ കൈമാറിയ മേപ്പാടി, നത്തംകുനി, ചുണ്ടേൽ തൊടിയിൽ വീട്ടിൽ സി.ആർ. അമൽ(26)നെയാണ് 25/10/2026 ന് കോട്ടയം, മാടപ്പള്ളിയിൽ നിന്ന് തൃക്കൊടിത്താനം പോലീസിന്റെ സഹായത്തോടെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് കസ്റ്റഡിയിലെടുത്തത്. ഇയാൾ 2023, 2025 വർഷങ്ങളിൽ മീനങ്ങാടി സ്റ്റേഷനിലെ ലഹരി കേസുകളിൽ ജാമ്യത്തിലിറങ്ങിയയാളാണ്….

Read More

നിർമ്മാണ തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ ക്ഷേമനിധി ഓഫീസ് മാർച്ചും ധർണ്ണയും നടത്തി

കൽപ്പറ്റ: നിർമ്മാണ തൊഴിലാളി യൂണിയൻ സിഐടിയു നേതൃത്വത്തിൽ ക്ഷേമനിധി ഓഫീസ് മാർച്ച് ധർണ്ണയും നടത്തി. ക്ഷേമനിധി ആനുകൂല്യങ്ങൾ വിതരണം ചെയ്യുക, ക്ഷേമനിധി യുടെ സാമ്പത്തിക ബാധ്യത കേന്ദ്ര-സംസ്ഥാന സർക്കാർ ഏറ്റെടുക്കുക,സെസ്സ് പിരിച്ചെടുക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് മാർച്ചുo ധർണ്ണയും നടത്തിയത്. മാർച്ച് സിഐടിയു ജനറൽ സെക്രട്ടറി വി. വി ബേബി ഉദ്ഘാടനം ചെയ്തു. കെ സി ജബ്ബാർ കെ വി ഹൈദ്രു, ഡി. ഷാജി, കെ വി ജുബൈർ, പ്രതീഷ് കെ, നാസർ, കുര്യാച്ചൻ എന്നിവർ സംസാരിച്ചു….

Read More

നിസാർ വയനാട് മെഗാ ഷോ നവംബർ 20-ന് കൽപ്പറ്റയിൽ; ഷോയുടെ വരുമാനം കുടുംബത്തിന് കൈമാറും

കൽപ്പറ്റ: അന്തരിച്ച മാപ്പിളപ്പാട്ട് ഗായകൻ നിസാർ വയനാടിന്റെ കുടുംബത്തിന് കൈത്താങ്ങാകാൻ സംഘടിപ്പിക്കുന്ന ‘നിസാർ വയനാട് മെഗാ ഷോ’ നവംബർ 20-ന് വൈകിട്ട് ആറിന് കൽപ്പറ്റ എസ്.കെ.എം.ജെ. സ്കൂൾ ഗ്രൗണ്ടിൽ നടക്കും. കേരളത്തിലെ പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന മെഗാ ഷോയിലൂടെ ലഭിക്കുന്ന വരുമാനം നിസാർ വയനാടിന്റെ കുടുംബത്തിന് കൈമാറുമെന്ന് സംഘാടകസമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു.   സംഗീതലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നിസാർ വയനാടിന്റെ അകാലവിയോഗം കലാലോകത്തിനും അദ്ദേഹത്തെ സ്നേഹിച്ചവർക്കും വലിയ നഷ്ടമാണ്. കുടുംബത്തിന്റെ തുടർന്നുള്ള ജീവിതത്തിന് താങ്ങാകുന്നതിനും കുട്ടികളുടെ…

Read More

രണ്ടുവർഷത്തെ പരിശീലനം പൂർത്തിയാക്കി 128 എസ്.പി.സി കേഡറ്റുകൾ; പാസിങ് ഔട്ട് പരേഡ് നടത്തി

പുൽപ്പള്ളി: രണ്ടുവർഷത്തെ പരിശീലനം പൂർത്തിയാക്കിയ മൂന്ന് സ്കൂളുകളിലെ 128 സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളുടെ സംയുക്ത പാസിങ് ഔട്ട് പരേഡ് നടന്നു. വേലിയമ്പം ദേവിവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരേഡിൽ ബത്തേരി സബ് ഡിവിഷൻ ഡിവൈ.എസ്.പി എം.എം. അബ്ദുൾ കരീം സല്യൂട്ട് സ്വീകരിച്ച് കേഡറ്റുകളെ അഭിവാദ്യം ചെയ്തു. ദേവിവിലാസം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വേലിയമ്പം, ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ കല്ലുവയൽ, എം.എം. ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ കാപ്പിസെറ്റ് എന്നീ സ്കൂളുകളിലെ 2024–2026 ബാച്ച്…

Read More

ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് പേർക്ക് പരിക്ക്

ബത്തേരി: ഗസ്റ്റ് ഹൗസിനു സമീപം ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 6.30-ഓടെയാണ് അപകടം നടന്നത്. ബൈക്ക് യാത്രികനായ പുത്തൻകുന്ന് സ്വദേശി ഗോകുൽ, ഓട്ടോറിക്ഷ ഡ്രൈവർ കൈപ്പഞ്ചേരി സ്വദേശി ജോസ് എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇരുവരെയും സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

വോട്ട് ബജാവോ-ദേശ് ബജാവോ ക്യാമ്പയിനിലൂടെ ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടം തുടരും: കോൺഗ്രസ്

കൽപ്പറ്റ: ‘വോട്ട് ബജാവോ-ദേശ് ബജാവോ’ ക്യാമ്പയിനിലൂടെ രാജ്യത്തെ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടം കോൺഗ്രസ് തുടരുമെന്ന് എ ഐ സി സി നിരീക്ഷകനും എം പിയുമായ ശ്രേയസ് എം പട്ടേൽ കൽപ്പറ്റയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ പോരാട്ടം കേവലം തെരഞ്ഞെടുപ്പുകളെയോ രാഷ്ട്രീയപാർട്ടികളെയോ സംബന്ധിച്ചുള്ളതല്ലെന്നും മറിച്ച് രാജ്യത്തെ ഓരോ പൗരന്റെയും ഭരണഘടനാപരമായ അവകാശം സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.   വോട്ടു ചെയ്യാൻ അർഹതയുള്ള ഓരോ വോട്ടർക്കും അതിനുള്ള അവസരം ഉറപ്പാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്രവും നിഷ്പക്ഷവും ഉത്തരവാദിത്വബോധവുമുള്ളവരായിരിക്കണമെന്നും…

Read More

സ്വകാര്യ ആശുപത്രികളിലെ ചികിത്സാക്കൊള്ള അവസാനിപ്പിക്കണം, മെഡിക്കൽ കോളേജ് പരിപൂർണ സജ്ജമാക്കണം; കലക്ടറേറ്റ് മാർച്ചും ധർണയും നടത്തും:- എസ്ഡിപിഐ

കൽപ്പറ്റ : സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാച്ചെലവ് നിയന്ത്രിക്കണമെന്നും വയനാട് സർക്കാർ മെഡിക്കൽ കോളേജിനെ സമ്പൂർണ ചികിത്സാ സൗകര്യങ്ങളുള്ള കേന്ദ്രമായി വികസിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മിറ്റി ഒക്ടോബർ 28 ബുധനാഴ്ച രാവിലെ 10.30ന് കലക്ടറേറ്റ് മാർച്ചും ധർണയും സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ വയനാട് ജില്ലാ നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ധർണ എസ്.ഡി.പി.ഐ സംസ്ഥാന പ്രവർത്തക സമിതി അംഗം ടി. നാസർ ധർണ ഉദ്ഘാടനം ചെയ്യും.   സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാച്ചെലവ് സാധാരണക്കാരായ രോഗികളെയും…

Read More

കേരളാ ആരോഗ്യ സർവ്വകലാശാല നോർത്ത് സോൺ കലോത്സവത്തിൽ ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിക്ക് നേട്ടം

മേപ്പാടി: പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നടന്ന കേരള ആരോഗ്യ സർവകലാശാലയുടെ (KUHS) നോർത്ത് സോൺ കലോത്സവത്തിൽ മേപ്പാടി ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിലെ വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ മികച്ച നേട്ടം കൈവരിച്ചു. ജോയൽ ജോയ് എസ് വെസ്റ്റേൺ പെർക്യൂഷൻ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. ഫാത്തിമ റോസ് ഇംഗ്ലീഷ് ഉപന്യാസ മത്സരത്തിൽ മൂന്നാം സ്ഥാനവും, നിവിൻ പോൾ ജോസ്, അസ്ജിത്ത് റഹീം എന്നിവർ ഫേസ് പെയിന്റിംഗ് മത്സരത്തിൽ മൂന്നാം സ്ഥാനവും, ഷാജോൺ ഷാജി കീബോർഡ്…

Read More

വയനാട്ടുകാർ മലീമസ രാഷ്ട്രീയത്തിന്റെ ഇരകളായി മാറുന്നു: മെഡിക്കൽ കോളേജ് ജനകീയ ആക്ഷൻ കൗൺസിൽ

വയനാട്ടുകാർ മലീമസ രാഷ്ട്രീയത്തിന്റെ ഇരകളായി മാറുന്നു: മെഡിക്കൽ കോളേജ് ജനകീയ ആക്ഷൻ കൗൺസിൽ വെള്ളിയാഴ്ച(30-ാം തീയതി) ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയുടെ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും, കൽപ്പറ്റ: വയനാട്ടുകാർ മലീമസ രാഷ്ട്രീയത്തിന്റെ ഇരകളായി മാറുകയാണെന്നും, ജില്ലയ്ക്ക് അടിയന്തര പ്രാധാന്യമുള്ള മെഡിക്കൽ കോളേജിന്റെ പുനഃസ്ഥാപനത്തിനും നാടിന്റെ വികസനത്തിനും തടസ്സമാകുന്നത് നിലപാടുകളും മൂല്യങ്ങളും നഷ്ടപ്പെട്ട ജനപ്രതിനിധികളും അവരെ നയിക്കുന്ന രാഷ്ട്രീയ നേതൃത്വവുമാണെന്നും വയനാട് മെഡിക്കൽ കോളേജ് ജനകീയ ആക്ഷൻ കൗൺസിൽ കുറ്റപ്പെടുത്തി. ഇടതു-വലതു രാഷ്ട്രീയ പാർട്ടികൾ നിലനിൽപ്പിനായി രാഷ്ട്രീയ അടിമകളെ വളർത്തുകയും…

Read More