wenewser-user

ടി കെ മമ്മൂട്ടി, പി മൊയ്തു, ഡോ. നൈന ഫാത്തിമ എന്നിവരെ ആദരിച്ചു.

ഗ്ലോബൽ കെഎംസിസി വാരാമ്പറ്റ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ JJB അംഗമായി തെരെഞ്ഞെടുക്കപ്പെട്ട ടി കെ മമ്മൂട്ടി, 28 വർഷ സേവനത്തിനുശേഷം പോസ്റ്റൽ സർവീസിൽ നിന്നും വിരമിച്ച പി മൊയ്തു, ഡോ. നൈന ഫാത്തിമ MBBS എന്നിവരെ ആദരിച്ചു. എ. സി മായൻഹാജി ഉത്ഘാടനം ചെയ്തു. മമ്മൂട്ടി കമ്പ അധ്യക്ഷത വഹിച്ചു. പി. എ. ഗഫൂർ, എ. മോയി, സി. കെ. മായൻഹാജി, പി. ഉസ്മാൻ, എ. അസീസ്, സി. എച്ച്. മമ്മു എ. സി. ജിൻഷാദ്, സി….

Read More

കത്തോലിക്ക കോൺഗ്രസ് പതാക പ്രയാണത്തിന് സ്വീകരണം നൽകി

കൽപറ്റ: ഇറ്റലിയിലെ റേമിൽ ഒക്ടോബർ 19 മുതൽ 23 വരെ നടക്കുന്ന കത്തോലിക്കാ കോൺഗ്രസ് അന്തർദേശീയ നേതൃസംഗമത്തിൻ്റെ സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാകയുടെ പ്രയാണത്തിന് മാനന്തവാടി രൂപതയുടെ സ്വീകരണം ചെന്ദലോട് സെൻ്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ നൽകി. കത്തോലിക്ക കോൺഗ്രസ് മാനന്തവാടി രൂപത ഡയറക്ടർ ഫാ. ജോബി മുക്കാട്ടു കാവുങ്കൽ ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയിൽ നിന്ന് പതാക ഏറ്റുവാങ്ങി. രൂപത പ്രസിഡൻ്റ് ജോൺസൺ തൊഴുത്തുങ്കൽ അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോൺഗ്രസ് പ്രവർത്തിക്കുന്ന 52 രാജ്യങ്ങളിലൂടെ…

Read More

വയനാട് മെഡിക്കൽ കോളേജ് മടക്കിമലയിൽ തന്നെ സ്ഥാപിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് റെസിഡന്റ്സ് അസോസിയേഷൻ

കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജ് കൽപ്പറ്റ മടക്കിമലയിൽ തന്നെ സ്ഥാപിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് കോൺഫെഡറേഷൻ ഓഫ് റെസിഡന്റ്സ് അസോസിയേഷൻ വൈത്തിരി താലൂക്ക് സമിതി രൂപീകരണ ജനറൽ ബോഡി യോഗം തീരുമാനിച്ചു. ജില്ലയിലെ റെസിഡന്റ്സ് അസോസിയേഷനുകളുടെ പ്രവർത്തനം ഏകോപിപ്പിച്ചു നടപ്പിലാക്കുന്നതിനാണ് താലൂക്ക് തല കമ്മിറ്റികൾ രൂപീകരിച്ചത്. കൽപ്പറ്റ അഫാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗത്തിൽ അഡ്വ. കിഷോർ ലാൽ പ്രസിഡന്റായും വിനോദ് എം. എസ് സെക്രട്ടറിയായും ഷിബു ട്രഷററായും 24 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. യോഗത്തിൽ സംസ്ഥാന വനിതാ…

Read More

ലഹരിക്കെതിരെ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ സോക്കർ സ്റ്റാർ വള്ളിയൂർക്കാവ് ജേതാക്കൾ

മാനന്തവാടി : സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ്മപരിപാടിയോടനുബന്ധിച്ച് ‘മയങ്ങില്ല കേരളം’ പദ്ധതിയുടെ ഭാഗമായി ‘ലഹരിക്കെതിരെ കായിക ലഹരി’ എന്ന ആപ്തവാക്യം മുൻനിർത്തി മാനന്തവാടി താലൂക്കിലെ 12 ഓളം ഉന്നതി നിവാസികളെ ഉൾപ്പെടുത്തി വള്ളിയൂർക്കാവ് ഗ്രൗണ്ടിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. മാനന്തവാടി മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വാർഡ് കൗൺസിലർ ശരണ്യ ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. 12 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിന്റെ ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ യങ് ബോയ്സ് എഫ് സി തിരുനെല്ലിയെ കീഴടക്കി…

Read More

കർഷകരെയും കർഷകത്തൊഴിലാളികളെയും സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം: ടി. സിദ്ധിഖ്

കൽപ്പറ്റ: കർഷകരെയും കർഷകത്തൊഴിലാളികളെയും സംരക്ഷിക്കുന്ന നിലപാടുകളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നും അവരെ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കേരള കൃഷി വകുപ്പ് മന്ത്രി ടി. സിദ്ധിഖ് പറഞ്ഞു. കഴിഞ്ഞ ബജറ്റിൽ 150 കോടി രൂപ കർഷകത്തൊഴിലാളികൾക്കുള്ള അതിവർഷ ആനുകൂല്യമായി നൽകിത്തീർത്തതും കാർഷിക വികസന സമിതികളിലും കർഷക സമിതികളിലും കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി മുന്നോട്ടുപോകുന്നതും ഇതിന് തെളിവാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഡി.കെ.ടി.എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ സ്വീകരണം ഏറ്റുവാങ്ങി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.   ഡി.കെ.ടി.എഫ് സംസ്ഥാന…

Read More

ഇ.കെ മുഹമ്മദ് ഷരീഫിന് കെ.എ.ടി.എഫ് സ്വീകരണം നൽകി

കൽപ്പറ്റ: ബത്തേരി ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്ററായി ചുമതലയേറ്റ ഇ.കെ മുഹമ്മദ് ഷരീഫ് കാക്കവയലിന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) വയനാട് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. കെ.എ.ടി.എഫിൻ്റെ സീനിയർ ജില്ലാ വൈസ് പ്രസിഡൻ്റാണ് ഷരീഫ് കാക്കവയൽ. ജില്ലാ പ്രസിഡൻ്റ് ഖലീൽ റഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങ് മുസ്ലിം ലീഗ് ജില്ലാ ട്രഷറർ പി.കെ അബൂബക്കർ ഉദ്ഘാടനം ചെയ്തു. ഡി.പി.സി നിസാർ കമ്പ, എസ്.ടി.യു ജില്ലാ പ്രസിഡൻ്റ് സി. മൊയ്തീൻ കുട്ടി കൽപ്പറ്റ, കെ.എ.ടി.എഫ് ജില്ലാ സെക്രട്ടറി…

Read More

പൊതുപ്രവർത്തനത്തിൽ വ്യത്യസ്ഥത പുലർത്തി കുറച്ച് പേർ.

പൊതുപ്രവർത്ത രംഗത്ത് മാതൃകയായി നാട്ടിലെ അവശത അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി അബൂബക്കർ റ്റി.എച്ച്,സി.കൃഷ്ണൻ, പി.റ്റി ഉസ്മാൻ, സൗജ, ജോസ്, ജയപ്രകാശ്, ദിവാകരൻ എന്നിവർ. കാൻസർ രോഗികൾ, ഓട്ടിസം ബാധിച്ച കുട്ടികളുടെ കുടുംബം, ഡയാലിസിസ് രോഗി, മറ്റ് സഹായമില്ലാതെ പെൻഷൻ മാത്രം ആശ്രയിച്ച് ജീവിക്കുന്ന വയോജന ദമ്പതികൾ, ഇത്തരക്കാർക്ക് സമാനമസ്ക്കരിൽ നിന്ന് ചെറിയ, ചെറിയ ഫണ്ടുകൾ കളക്റ്റ് ചെയ്ത് ഭക്ഷണ കിറ്റിലൂടേയും, വസ്ത്രങ്ങൾ നൽകിയും 3000 കുടുംബങ്ങളിൽ നിന്ന് അവശത അനുഭവിക്കുന്ന27 പേർക്ക് ആശ്വാസത്തിന് വക നൽകുന്ന സഹായങ്ങൾ ഗാന്ധി…

Read More

കുടുംബസംഗമവും വാർഷികാഘോഷവും നടത്തി.

  ഒണ്ടയങ്ങാടി: കൂട്ടുങ്കൽ ഫാമിലി ട്രസ്റ്റിന്റെ 20-മത് വാർഷികവും കുടുംബ സംഗമവും ഒണ്ടയങ്ങാടി st. മാർട്ടിൻ ഗോൾഡൻ ജൂബിലി സ്മാരക ഹാളിൽ വച്ചു നടത്തി. ബഹുമാനപ്പെട്ട മാനന്തവാടി MLA ശ്രീമതി ഉഷ വിജയൻ ഉദ്ഘാടനം നടത്തി. ട്രസ്റ്റ്‌ പ്രസിഡന്റ്‌ ശ്രീ KD ആന്റു അദ്ധ്യക്ഷൻ ആയിരുന്നു. സെക്രട്ടറി ശ്രീ KS ജോർജ് റിപ്പോർട്ട്‌ അവതരിപ്പിച്ചു. സഹ രക്ഷാധികാരി റവ. Fr. വർഗീസ് കൂട്ടുങ്കൽ അനുഗ്രഹ പ്രഭാഷണവും കുടുംബാംഗവും മാനന്തവാടി മുൻസിപ്പാലിറ്റി ചെയർപേഴ്സനുമായ ശ്രീ ജേക്കബ് സെബാസ്റ്റ്യൻ കൂട്ടുങ്കൽ…

Read More

ആംബുലൻസിലെ ആന്റിവെനം; വാര്‍ത്ത വ്യാജം

പാമ്പുകടിയേറ്റാൽ നൽകുന്ന ആന്റിവെനം 108 ആംബുലൻസുകളിലും ലഭ്യമാണ് എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജം. പാമ്പുകടിയേറ്റാൽ ഉടൻ 108‑ലേക്ക് വിളിക്കാം, ആംബുലൻസ് രോഗിയുടെ വീട്ടിനടുത്തേക്ക് എത്തി ആവശ്യമായ ഇഞ്ചക്ഷനും പ്രാഥമിക ചികിത്സയും നൽകുന്നതാണ് എന്ന തരത്തിലാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാട്സ്ആപ്പ് വഴിയും മറ്റ് സമൂഹമാധ്യമങ്ങൾ വഴിയും വ്യാപകമായി വ്യാജപ്രചരണം നടക്കുന്നത്. ഈ സന്ദേശം നിരവധി പേരിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കുകയാണെന്നും ഇതിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ടെന്നും 108 ആംബുലന്‍സ് കേരളം അധികൃതര്‍ അറിയിച്ചു….

Read More

ആസാദി സംസ്ഥാനതല ക്വിസ് സംഘടിപ്പിച്ചു

കൂനഞ്ചേരി: കൂനഞ്ചേരി ദാറുന്നജാത്ത് അറബിക് കോളേജ് വിദ്യാർത്ഥി സംഘടന ദിശയും പ്രമുഖ ഓൺലൈൻ വിദ്യാഭ്യാസ സ്ഥാപനമായ എജ്യൂഫെയ്സും സംയുക്തമായി അഖില കേരള സ്വാതന്ത്ര്യദിന ക്വിസ് മത്സരം ‘ആസാദി’ സംഘടിപ്പിച്ചു. ദാനിഷ് മുഹമ്മദ് കണ്ണൂർ, റസീൻ ബഹ്ജ മലപ്പുറം, മുഹമ്മദ് റസാൻ കോഴിക്കോട് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ദിശ സെക്രട്ടറി മുഹമ്മദ് ഹുദൈഫ് സ്വാഗതം പറഞ്ഞു. കോളേജ് കമ്മിറ്റി പ്രസിഡണ്ട് ഹമീദ് ഹാജി ഉദ്ഘാടനവും വാർഡ് മെമ്പർ അസീസ് മാസ്റ്റർ സമ്മാനദാനവും നിർവഹിച്ചു….

Read More