ടൗൺഷിപ്പ്: രണ്ടാംഘട്ട വീടുകളുടെ നിർമ്മാണം ഒക്ടോബർ 31 നകം പൂർത്തിയാക്കും; മന്ത്രി ടി സിദ്ദീഖ്
കൽപ്പറ്റ: ടൗൺഷിപ്പിൽ നിർമ്മിക്കുന്ന രണ്ടാംഘട്ട വീടുകളുടെ നിർമ്മാണം ഒക്ടോബർ 31 നകം പൂർത്തിയാക്കി നറുക്കെടുപ്പ് നവംബർ ഒന്നിനകം നടത്തുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ്. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ചൂരൽമല മുണ്ടക്കൈ ദുരന്ത നിവാരണ പ്രവത്തനങ്ങളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 149 വീടുകളുടെ നിർമ്മാണം പ്ലാസ്റ്ററിംഗ്, പെയിന്റിംഗ് ഉൾപ്പെടെയുള്ള അന്തിമ ഘട്ടത്തിലാണ്. ടൗൺഷിപ്പിൽ നിർമ്മിക്കുന്ന അങ്കണവാടി, മാർക്കറ്റ്, പബ്ലിക് ടോയ്ലറ്റ്, കളിസ്ഥലം, ഹെൽത്ത് സെന്റർ തുടങ്ങിയ പൊതു…
