wenewser-user

    ഉന്നതികളിൽ സന്ദർശനം നടത്തി

    കമ്പളക്കാട്: സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ നടപ്പിലാക്കുന്ന എസ്.ഇ.പി. (Special Enrichment Programme) യുടെ ഭാഗമായി കമ്പളക്കാ ട് ഗവ. യു.പി. സ്കൂളിലെ അധ്യാപകർ, പി.ടി.എ., എം.പി.ടി.എ., എസ്.എം.സി. അംഗങ്ങൾ എന്നിവർ ചേർന്ന് ചിറ്റൂർ, പുളിക്കൽകുന്ന്, കൊഴിഞ്ഞങ്ങാട് എന്നിവിടങ്ങളിലെ ഉന്നതികളിൽ സൗഹൃദ സന്ദർശനം നടത്തി. വിദ്യാർത്ഥികളുടെ പഠനപുരോഗതി വിലയിരുത്തുന്നതിനും രക്ഷിതാക്കളുമായി ആശയവിനിമയം നടത്തുന്നതിനും വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമാണ് സന്ദർശനം സംഘടിപ്പിച്ചത്. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പുരോഗതി, പഠനസാഹചര്യങ്ങൾ, ആവശ്യമായ പിന്തുണ എന്നിവയെക്കുറിച്ച് രക്ഷിതാക്കളുമായി വിശദമായി…

    Read More

      ട്രോളിങ് നിരോധനം നാളെ അവസാനിക്കും

      കൊച്ചി: സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും. 52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനമാണ് വെള്ളിയാഴ്ച അർധരാത്രിയോടെ അവസാനിക്കുന്നത്. മത്സ്യബന്ധന ഹാർബറുകളിൽ പ്രതീക്ഷയോടെ ഒരുക്കങ്ങൾ ആരംഭിച്ചു. ശനിയാഴ്ചപുലർച്ചെ ബോട്ടുകൾ കടലിൽ ഇറങ്ങും.   ട്രോളിങ് നിരോധനം അവസാനിക്കാനിരിക്കെ, നാട്ടിലേക്കുപോയ ഇതര സംസ്ഥാന തൊഴിലാളികൾ തിരിച്ചെത്തി. ബോട്ടുകൾ എൻജിൻ പണിയും മറ്റും കഴിച്ച് പെയിന്റടിച്ച് ഒരുങ്ങി. പുതിയ വലകളും തയ്യാറായി. ഐസും വെള്ളവും മറ്റ് അവശ്യസാധനങ്ങളും ഒരുക്കുന്ന തിരക്കിലാണ് തൊഴിലാളികൾ. ട്രോളിങ് നിരോധന സമയത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മത്തിയും…

      Read More

        എസ്എസ്എൽസി, പ്ലസ് ടു വിജയികളെ ഗ്രാമസഭയിൽ ആദരിച്ചു

        പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് കാപുണ്ടിക്കൽ ഗ്രാമസഭ യോഗത്തിൽ വച്ച് ഈ വർഷത്തെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് സിഡിഎസ് എക്സിക്യൂട്ടീവ് ആയി തെരഞ്ഞെടുത്ത റഹ്മത് ഗഫൂറിന് ഗ്രാമസഭയിൽ വെച്ച് ഉപഹാരം നൽകി. 2026- 27 വർഷത്തെ പദ്ധതി അവലോകനവും. വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനും. തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിംഗ് അവതരിപ്പിക്കുന്നതിനും വേണ്ടി നടന്ന ഗ്രാമസഭയിൽ വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഹാരിസ് കണ്ടിയൻ വിദ്യാർത്ഥികളെ ഉപഹാരം…

        Read More

          തദ്ദേശ വകുപ്പിലെ ഡ്രൈവർ നിയമന ക്രമക്കേട്: പ്രത്യേക അന്വേഷണ സംഘം വയനാട്ടിൽ മൊഴിയെടുത്തു

          കമ്പളക്കാട്: തദ്ദേശ സ്വയംഭരണ വകുപ്പിലെ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (കാറ്റഗറി നമ്പർ 621/2024) നിയമനങ്ങളിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ തിരുവനന്തപുരത്തുനിന്നെത്തിയ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഉദ്യോഗാർത്ഥികളിൽ നിന്ന് മൊഴിയെടുത്തു. ബുധനാഴ്ച രാവിലെ കമ്പളക്കാട് ക്രൈംബ്രാഞ്ച് ഓഫീസിൽ വെച്ചായിരുന്നു ഹിയറിംഗ്. ഐ.ജി. അജിതാ ബീഗം ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായ എസ്.ഐ. മുനീർ, എസ്.ഐ. രതീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സനൂജ് എന്നിവരാണ് പരാതിക്കാരായ ഉദ്യോഗാർത്ഥികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്. പി.എസ്.സി. വഴിയുള്ള നിയമനം…

          Read More

            മലപ്പുറത്തു ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് വയനാട് സ്വദേശി മരിച്ചു

            മലപ്പുറത്തു ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് വയനാട് സ്വദേശി മരിച്ചു.സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വയനാട് സ്വദേശി നരോത്ര സന്തോഷിൻ്റെ മകൻ സെൽബിൻ(24)ആണ് മരിച്ചത്.കൂടെയുണ്ടായിരുന്ന പടിഞ്ഞാറെത്തറ ദാസന്റെ മകൻ അമൽ(29)ന് ഗുരുതരമായി പരിക്കേറ്റു.കുറ്റിപ്പുറംതൃശ്ശൂർ സംസ്ഥാന പാതയിൽ ചങ്ങരംകുളം സൺറൈസ് ആശുപത്രിക്ക് മുൻവശം പുലർച്ചെ 12 മണിയോടെ ആണ് അപകടം.വയനാട് സ്വദേശികളായായ സെൽബിനും അമലും സഞ്ചരിച്ച ബൈക്ക് എതിരെവന്ന ഇന്നോവയിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ ഇരുവരെയും നാട്ടുകാർ ചേർന്ന് സമീപത്ത് സൺറൈസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സെൽബിന്റെ ജീവൻ രക്ഷിക്കാനായില്ല.ഗുരുതരമായി…

            Read More

              വന്ദേമാതരം പാടി തുടങ്ങിയ സതീശൻ സംഘപരിവാർ അജണ്ടകൾ കേരളത്തിൽ നടപ്പിൽ വരുത്തി കൊണ്ടിരിക്കുന്നു: കൃഷ്ണൻ എരഞ്ഞിക്കൽ.

              മാനന്തവാടി : വന്ദേമാതരം പാടിത്തുടങ്ങിയ മുഖ്യമന്ത്രി സതീശൻ സംഘപരിവാർ ആശയങ്ങൾ കേരളത്തിൽ നടപ്പിലാക്കി കൊണ്ടിരിക്കുകയാണെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ സ്വീകരിച്ച നിലപാടിന് ദിനംപ്രതി തെളിച്ചം കൂടിക്കൊണ്ടിരിക്കുകയാണെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ. പാർട്ടി വയനാട് ജില്ലാ ഇടക്കാല പ്രതിനിസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുമ്പായി മംഗലാപുരത്തേക്ക് ഫ്ലൈറ്റിൽ യാത്ര നടത്തിയതിന് ഇതുവരെ ഉത്തരം പറഞ്ഞിട്ടില്ല. ഓരോ നിയമനങ്ങളിലും സംഘപരിവാറുകാർ കടന്നുവരുന്നത് ഈ യാത്രയുടെ ഭാഗമായുള്ള ഡീലിന്റെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു….

              Read More

                റിലേഷൻഷിപ്പ് നിർത്തിയതിലുള്ള വൈരാഗ്യം ; പ്രായപൂർത്തി ആവാത്ത കുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്ത യുവാവ് പിടിയിൽ

                മാനന്തവാടി : റിലേഷൻഷിപ്പ് നിർത്തിയതിലുള്ള വൈരാഗ്യത്തിൽ പ്രായപൂർത്തിയാവാത്ത കുട്ടിയെ പൊതു ഇടങ്ങളിൽ ശല്യം ചെയ്ത യുവാവ് പിടിയിൽ. മാനന്തവാടി ചെറുപുഴ മഠത്തി മണ്ണിൽ വീട്ടിൽ ക്രിസ്റ്റി ഷിബു (20)വിനെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. കുട്ടിക്കെതിരെ ഇയാൾ ലൈംഗീക ഉദ്ദേശത്തോടു കൂടി പെരുമാറുകയും പൊതുസ്ഥലത്തു വച്ച് മാനഹാനി വരുത്തുകയും സ്ഥിരമായി പിന്തുടർന്ന് ശല്യം ചെയ്യുകയുമായിരുന്നു. കുട്ടിയുടെ പരാതിയിൽ ബി.എൻ.എസ്, പോക്സോ ആക്ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഇൻസ്പെക്ടർ റഫീക്ക്, നിർദ്ദേശപ്രകാരം സബ് ഇൻസ്‌പെക്ടർമാരായ കെ സോബിൻ, സുനിൽകുമാർ,…

                Read More

                  അര്‍ദ്ധരാത്രി പതിനാറുകാരിയെ കൂട്ടികൊണ്ടു പോയ കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

                  മാനന്തവാടി: രക്ഷിതാക്കളറിയാതെ അര്‍ദ്ധരാത്രി പതിനാറുകാരിയെ കൂട്ടികൊണ്ടു പോയി ലഹരി നല്‍കിയ കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി അഞ്ചുകുന്ന് കല്ലിട്ടാംകുഴി ജെനീലിയ (19), കണിയാരം പാലാക്കുളി പോത്തനാട്ടില്‍ എ.വി അജിത്ത് (23) എന്നിവരാണ് ഇന്ന് അറസ്റ്റിലായത്.ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.ഇന്നലെ തൃശിലേരി മുത്തുമാരി കണ്ണഞ്ചിറ വീട്ടില്‍, റോബിന്‍ കെ. ജോയ്(20), മാനന്തവാടി സ്വദേശികളായ കല്ലിയോട്ടുകുന്ന് ലിജുനിവാസ്, അമല്‍ കൃഷ്ണ(20), കുറ്റിമൂല, കള്ളമ്പറമ്പില്‍, കെ.വി. ജിതിന്‍(22), എടവക, ചാമാടിപൊയില്‍, ചിറക്കല്‍ സി. അജിത്കുമാര്‍(23) എന്നിവര്‍ അറസ്റ്റിലായിരുന്നു….

                  Read More

                    ഈ വർഷം കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പുനൽകി: കെ. മുരളീധരൻ

                    തിരുവനന്തപുരം: ഡൽഹിയിൽ കേന്ദ്ര ആരോഗ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്‌ ഫലപ്രദമായിരുന്നുവെന്നും, ഈ വർഷം തന്നെ കേരളത്തിന് എയിംസ് അനുവദിക്കുമെന്ന ഉറപ്പ് ലഭിച്ചതായും കെ. മുരളീധരൻ അറിയിച്ചു. എയിംസ് കേരളത്തിൽ എവിടെയായാലും പ്രശ്‌നമില്ലെന്നും, ആവശ്യമായ ഭൂമി ഏറ്റെടുത്ത് നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.   സംസ്ഥാനത്തെ തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നിലവാരം ഉയർത്തുന്നതിനാവശ്യമായ കേന്ദ്രസഹായം നൽകുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പുനൽകിയതായി അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്തെ കെ. കരുണാകരൻ സ്‌മാരക ഗവൺമെന്റ് മെഡിക്കൽ കോളേജിന് അടുത്ത…

                    Read More

                      പത്തില പ്രദർശനം സംഘടിപ്പിച്ചു

                      കണിയാമ്പറ്റ ഗവ യുപി സ്‌കൂളിൽ ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്‍റെ ഭാഗമായി സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പത്തില പ്രദർശനം സംഘടിപ്പിച്ചു. രാജേഷ് വൈദ്യർ പ്രദർശനം ഉദ്ഘാടനം ചെയ്തു . “ആരോഗ്യം ആയുർവേദത്തിലൂടെ” എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്ക് ക്ലാസ് നൽകി. പ്രധാനാധ്യാപിക കെ.യു. സിനി, അധ്യാപകരായ പി.ജെ റൈചൽ, സാലി മാത്യു, കെ.ടി സാബിത, കെ.എം സാജിത എന്നിവർ സംസാരിച്ചു.

                      Read More