വന്യമൃഗ പ്രതിരോധത്തിന് 60 കി.മീറ്റര്‍ സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കും: മന്ത്രി ഷിബു ബേബി ജോൺ
കൽപ്പറ്റ: വന്യമൃഗ ശല്യം പ്രതിരോധിക്കുന്നതിന് ജില്ലയിലെ വന മേഖലയില്‍ 60 കിലോ മീറ്റര്‍ ദൂരത്തില്‍ സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കുമെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. സര്‍ക്കാറിന്റെ നൂറു ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കുന്നതെന്നും നിലവിലുള്ള 25 കിലോ മീറ്ററിലുള്ള സോളാര്‍ ഫെന്‍സിങ്ങിന്റെ അറ്റകുറ്റപ്രവൃത്തികള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. കല്‍പ്പറ്റ പി.ഡബ്ല്യൂ. ഡി റസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് മനുഷ്യ- വന്യജീവി സംഘര്‍ഷം രൂക്ഷമായ മേഖല വയനാടാണെന്നും…
