Headlines

wenewser-user

    മൂപ്പൈനാട് ആയുർവേദ ഡിസ്പെന്സറിയിൽ ഫിസിയോതെറാപ്പി യുണിറ്റ് ആരംഭിച്ചു 

    കല്പറ്റ : മൂപ്പൈനാട് ആയുർവേദ ഡിസ്പെന്സറിയിൽ ഫിസിയോതെറാപ്പി യുണിറ്റ് ആരംഭിച്ചു ആയുഷ് മേഖലയിൽ സർക്കാർ മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് മൂപ്പൈനാട് ആയുർവേദ ഡിസ്പെന്സറിയിൽ ഫിസിയോതെറാപ്പി യുണിറ്റ് ആരംഭിച്ചത് . വിവിധ ഫിസിയോതെറാപ്പി യൂണിറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഒക്ടോബർ 22 ബുധനാഴ്ച ഓണ്‍ലൈൻ ആയി നിർവഹിച്ചു .ഭാരതീയ ചികിത്സാവകുപ്പിലെ 25 ചികിത്സാകേന്ദ്രങ്ങളിലും ഹോമിയോപ്പതി വകുപ്പിലെ 21 ചികിത്സാകേന്ദ്രങ്ങളിലും ആണ് 2 കോടി രൂപ ചിലവിൽ നാഷണൽ ആയുഷ്‌ മിഷന്റെ സഹായത്തോടെ സർക്കാർ…

    Read More

      തോണിച്ചാലിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

      തോണിച്ചാലിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്   തോണിച്ചാൽ: മാനന്തവാടി തോണിച്ചാൽ ഇരുമ്പുപാലത്തിന് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവിന് പരിക്കേറ്റു. വാളാട് കരിയാടൻ വീട്ടിൽ ഷാദിലിനാണ് (18) പരിക്കേറ്റത്.   പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. കാറുമായി കൂട്ടിയിടിച്ച ശേഷം സ്കൂട്ടർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞെങ്കിലും ഷാദിൽ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

      Read More

        എൻ.എം. വിജയന്റെയും മകന്റെയും ആത്മഹത്യ; ഐ.സി. ബാലകൃഷ്ണൻ ഒന്നാം പ്രതി, കുറ്റപത്രം സമർപ്പിച്ചു

        ബത്തേരി: വയനാട് ഡി.സി.സി. ട്രഷററായിരുന്ന എൻ.എം. വിജയന്റെയും മകൻ ജിജേഷിന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയ കേസിൽ സുൽത്താൻ ബത്തേരി എം.എൽ.എ. ഐ.സി. ബാലകൃഷ്ണനാണ് ഒന്നാം പ്രതി.   വയനാട് ഡി.സി.സി. മുൻ പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ രണ്ടാം പ്രതിയും, കോൺഗ്രസ് നേതാവ് കെ.കെ. ഗോപിനാഥൻ മൂന്നാം പ്രതിയുമാണ്. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം തലവൻ ബത്തേരി ഡി.വൈ.എസ്.പി. കെ.കെ. അബ്ദുൾ ഷെരീഫ് കുറ്റപത്രം…

        Read More

          അൽകറാമ ഡയാലിസിസ് സെൻ്റെറിനെ ച്ചേർത്ത് പിടിച്ച് സി എഫ് സി.ക്ലബ് വെള്ളമുണ്ട

          വെള്ളമുണ്ട:അൽകറാമ ഡയാലിസിസ് സെൻ്റെറിനെ ച്ചേർത്ത് പിടിച്ച് സി എഫ് സി. ക്ലബ് വെള്ളമുണ്ട.ക്ലബിലെ വിവാഹിതരാക്കുന്ന യുവാക്കൾ ഡയാലിസിസ് സ്റ്റെറിന് അവരുടെ വിവാഹദിനത്തിൽ ഒരു വിഹിതം നൽകുന്നതാണ് ക്ലബിൻ്റെ പുതിയ പദ്ധതി. പരിപാടിയുടെ ആദ്യ സംഭാവന ഫായിസ് സഫീന ദമ്പദികളിൽ നിന്ന് ക്ലബ് സെക്രട്ടറി ടി അസീന് ഏറ്റുവാങ്ങി.പ്രസിഡൻ്റ് അഷ്കർ ടി ബി.സാലിം ടി. റാഷിദ് എ.ഷഹീർ വി.റഹ്മാൻ പി.തൻസീർ.താജുദ്ധീൻ പി കെ.ഹാരിസ് പി.റഷീദ് കെ തുടങ്ങിയവർ സംബന്ധിച്ചു.

          Read More

            നിരന്തരമായ ഗാർഹീക പീഡനം മൂലം ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിന് തടവും പിഴയും 

            മീനങ്ങാടി : മീനങ്ങാടി ചൂതുപാറ സോസൈറ്റിക്കവല മുണ്ടിയാനിൽ വീട്ടിൽ ബൈജു (50) വിനെയാണ് 10 വർഷത്തെ തടവിനും 60000 രൂപ പിഴയടക്കാനും കൽപ്പറ്റ അഡീഷണൽ ഡിസ്ട്രിക്ട് & സെഷൻസ് കോടതി (1) ജഡ്ജ് എ വി. മൃദുല ശിക്ഷിച്ചത്. 2021 ജൂലൈ നാലിന് പ്രതിയുടെ ഭാര്യയായ അംബിക (45) ഇയാൾക്കെതിരെ ആത്മഹത്യാ കുറിപ്പ് എഴുതി വച്ച് വീട്ടിൽ തൂങ്ങി മരണപ്പെട്ട സംഭവത്തിലാണ് മീനങ്ങാടി പോലീസ് കേസെടുത്തത്. 1997 ഏപ്രിൽ മാസം മതാചാര പ്രകാരം വിവാഹം കഴിഞ്ഞ് രണ്ടാം…

            Read More

              മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം; തിരുനെല്ലി ഓവറോൾ ചാമ്പ്യന്മാരായി.

              മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് തല കേരളോത്സവം 2025 മത്സരങ്ങൾ സമാപിച്ചു. 202 പോയിന്റോടുകൂടി തിരുനെല്ലി ഗ്രാമപഞ്ചായത്ത് ഓവറോൾ ചാമ്പ്യന്മാരായി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബിയിൽ നിന്നും ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫി തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പിവി ബാലകൃഷ്ണനും ടീമും ഏറ്റുവാങ്ങി.          137 പോയിന്റ് കരസ്ഥമാക്കി തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് റണ്ണറപ്പായി. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന് 127 പോയിന്റും, എടവക ഗ്രാമപഞ്ചായത്തിന് 119 പോയിന്റും, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് 68 പോയിന്റും കരസ്ഥമാക്കി….

              Read More

                വയനാട്ടിലെ ആദ്യത്തെ പുകയില വിമുക്തി കേന്ദ്രം അമ്പലവയലില്‍

                വയനാട്ടിലെ ആദ്യത്തെ പുകയില വിമുക്തി കേന്ദ്രം അമ്പലവയലില്‍ തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. പുകയിലയുടെ വിവിധ രൂപത്തിലുള്ള ഉപയോഗ ശീലങ്ങള്‍ തടയുക എന്നതാണ് സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം. ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ഈ വിഷയത്തില്‍ പരിശീലനം നല്‍കുന്നതിനുള്ള നോഡല്‍ കേന്ദ്രമായും ഈ സ്ഥാപനം പ്രവര്‍ത്തിക്കും. നീതി അയോഗിന്റെ ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി 55 ലക്ഷം രൂപ ചിലവില്‍ 1930 സ്‌ക്വയര്‍ ഫീറ്റിലായി ജില്ലാ നിര്‍മിതി കേന്ദ്രമാണ് സ്ഥാപനം…

                Read More

                  വായനക്കൂട് ലൈബ്രറി ഉദ്ഘാടനം ചെയ്തു

                  കാക്കവയൽ : കാക്കവയൽ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്കുവേണ്ടി തയ്യാറാക്കിയ വായനക്കൂട് ലൈബ്രറി പി ടി എ പ്രസിഡൻ്റ് വിശ്വേശ്വരൻ ഉദ്ഘാടനം ചെയ്തു. മുൻ അധ്യാപകരായ വനജ ടീച്ചറും റെൻസി ടീച്ചറുമാണ് വായനക്കൂട് സ്കൂളിന് സമർപ്പിച്ചത്. വായനക്കൂട്ടിലേക്ക് വിശ്വേശ്വരൻ, മണി കെ എം എന്നിവർ പുസ്തകങ്ങൾ നൽകി. പ്രിൻസിപ്പാൾ ബിജു ടി എം അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റർ മണി കെ എം , സോളി ടീച്ചർ , റിയ ടീച്ചർ, ഹേമ മാലിനി എന്നിവർ…

                  Read More

                    ‘നങ്കമക്ക’ഗോത്ര ഫെസ്റ്റ് ഒക്ടോബർ 24 ന്

                    മാനന്തവാടി: പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ചേർത്ത് പിടിക്കുന്നതിന് മാനന്തവാടി നഗരസഭ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്ന ‘നങ്കമക്ക’ ഗോത്ര ഫെസ്റ്റ് ഒക്ടോബർ 24 ന് മാനന്തവാടി ഗവ.യു.പി സ്‌ക്കൂളിൽ വിപുലമായ പരിപാടികളൊടെ നടത്തുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.നഗരസഭ പരിധിയിലെ 13 വിദ്യാലയങ്ങളിലെയും ഗോത്ര വിദ്യാർത്ഥികൾ കലാ മത്സരങ്ങളിൽ പങ്കെടുക്കും.രാവിലെ 10 മണി മുതൽ പരിപാടികൾ ആരംഭിക്കും.വൈകുന്നേരം 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനം ചെയർപേഴ്സൻ സി കെ രത്നവല്ലി ഉദ്ഘാടനം ചെയ്യും.വാർത്താ സമ്മേളനത്തിൽ ഡെപ്യൂട്ടി ചെയർപേഴ്സൻ ജേക്കബ് സെബാസ്റ്റ്യൻ,…

                    Read More

                      റെഡ് അലേര്‍ട്ടുകള്‍ പിൻവലിച്ചു, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്; ഇന്ന് സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ സാധ്യത

                      റെഡ് അലേര്‍ട്ടുകള്‍ പിൻവലിച്ചു, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്; ഇന്ന് സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ സാധ്യത   സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ തുടരാൻ സാധ്യത. 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കി. മലയോര മേഖലകളില്‍ കനത്ത മഴയ്ക്ക് സാധ്യത.   പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി തൃശ്ശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളില്‍ ഓറഞ്ച് അലേർട്ട്. നാല് ജില്ലകളില്‍ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.   നാളെ 9 ജില്ലകളില്‍ യെല്ലോ അലേർട്ട്….

                      Read More