ജനവാസ മേഖലകളെ റവന്യു വില്ലേജായും വനമേഖലകളെ ഫോറസ്റ്റ് വില്ലേജായും വേർതിരിക്കണം : കേരളാ കോൺ ഗ്രസ്
ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങളെ റവന്യു വില്ലേജായും വനമേഖലകളെ ഫോറസ്റ്റ് വില്ലേജായും പ്രത്യേകം തരം തിരിച്ച് ഫോറസ്റ്റ് വില്ലേജുകളെ മാത്രം പരിസ്ഥിതിലോല മേഖലയായി നിശ്ചയിക്കണമെന്ന് കേരളാ കോൺഗ്രസ്സ് കല്ലറ്റ നിയോജകമണ്ഡലം കമ്മിറ്റി കേന്ദ്ര സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു. പരിസ്ഥിതി സംരക്ഷണത്തോടപ്പം മലയോര മേഖലയിലെ കർഷകരുടെയും ജനങ്ങളുടെയും ആശങ്കകൾ പരിഹരിക്കുവാൻ ഇനിയെങ്കിലും കേന്ദ്ര ഗവണമെൻ്റ് തയ്യാറാകണം. ജനവാസ മേഖലകൾ, കൃഷിയിടങ്ങൾ, തോട്ടം മേഖലകൾ എന്നിവയെ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കുന്നതിൽ നിന്ന് പൂർണമായി ഒഴിവാക്കി ഇ പ്രശനത്തിനു ശാശ്വത പരിഹാരം…
