wenewser-user

സുൽത്താൻ ബത്തേരിയിൽ ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് 16-കാരന് പരിക്ക്

സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി മൂലംകാവ് 64-ൽ ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് കൗമാരക്കാരന് സാരമായി പരിക്കേറ്റു. കല്ലൂർ പുത്തൻചിറ വീട്ടിൽ മുഹമ്മദ് അഫർ (16) എന്ന വിദ്യാർത്ഥിക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഞായറാഴ്ച രാവിലെ 10.30-ഓടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ അഫറിനെ നാട്ടുകാരും യാത്രക്കാരും ചേർന്ന് ഉടൻതന്നെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Read More

ലോട്ടറിക്ക് സമ്മാനം ലഭിച്ചില്ല; കടയുടമയായ യുവതിയെ കത്തി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു

ചീരാൽ :നെൻമേനി പഞ്ചായത്തിലെ നമ്പ്യാർകുന്ന് പൂങ്കാവനം ലോട്ടറി ഉടമ വിനീത രജീഷ് (32) നാണ് കുത്തേറ്റത്. ലോട്ടറി ടിക്കറ്റ് സമ്മാനം ലഭിക്കാത്തതിൽ പ്രകോപിതനായ വ്യക്തിയാണ് വിനീതയെ കുത്തി പരിക്കേൽപ്പിച്ചത്. സംഭവത്തിൻ തമിഴ്നാട് പാട്ടവയൽ സ്വദേശിയായ ശിവകുമാർ (44) നെ നൂൽപ്പുഴ പോലിസ് കസ്റ്റഡിയിൽ എടുത്തു. വിനീതയുടെ തലയ്ക്കും കഴുത്തിനുമാണ് കുത്തേറ്റത്. ഇവരെ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.

Read More

പുൽപ്പള്ളി ടൂറിസം കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനം നടത്തി

പുൽപ്പള്ളി: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചുള്ള ‘സ്വച്ഛതാ ഹി സേവ -2026’ കൈയോട് കൈ ക്യാമ്പയിന്റെയും ലോക ടൂറിസം ദിനത്തിന്റെയും ഭാഗമായി പുൽപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ കുറുവാദ്വീപ്, മാവിലാംതോട് പ്രദേശങ്ങളിലാണ് ശുചീകരണം നടത്തിയത്. രാവിലെ കുറവാദ്വീപിൽ ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങൾ ഉച്ചയ്ക്ക് ശേഷം മാവിലാംതോട് പഴശ്ശി മ്യൂസിയം പരിസരത്ത് അവസാനിച്ചു. ശുചീകരണ പരിപാടി പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോഷി…

Read More

പുൽപ്പള്ളി തിരുഹൃദയ ദേവാലയത്തിൽ മിഷൻമാസാചരണത്തിന് തുടക്കമായി

പുൽപ്പള്ളി: ചെറുപുഷ്പം മിഷൻ ലീഗിൻ്റെ ആഭിമുഖ്യത്തിൽ പുൽപ്പള്ളി തിരുഹൃദയ ദേവാലയത്തിൽ മിഷൻമാസാചരണത്തിന് തുടക്കമായി. 27-ന് ഞായറാഴ്ച രാവിലെ 9 മണിക്ക് നടന്ന ദീപശിഖ റാലിയോടെ ദേവാലയങ്കണത്തിൽ വികാരി ഫാ. ജോഷി പുൽപ്പയിൽ മിഷൻ പതാക ഉയർത്തി. മിഷൻ ലീഗ് ശാഖ പ്രസിഡൻ്റ് ജ്യോഷ്വാ മുഴിച്ചാലിൽ, സെക്രട്ടറി അനറ്റ് കണ്ടത്തിൽ, ജോയിൻ ഡയറക്ടർ സിസ്റ്റർ ടെസീന, ജിൻസി ചിറയത്ത്, ഷിബു കാരുവേലിൽ, കൈക്കാരന്മാർ, മതാധ്യാപകർ, സിസ്റ്റേഴ്സ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Read More

സംസ്ഥാന സ്‌കൂള്‍ കായികമേള: സബ് ജൂനിയര്‍ ഹോക്കിയില്‍ വയനാടിന് വെള്ളി

കൽപ്പറ്റ: തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ നല്ലൂര്‍നാട് എ.എം.എം.ആര്‍.ജി.എച്ച്.എസ്.എസിലെ മിടുക്കന്മാരുടെ കളിമിടുക്കില്‍ സംസ്ഥാന ഹോക്കിയില്‍ വയനാടിന് വെള്ളി തിളക്കം. ആവേശകരമായ മത്സരങ്ങള്‍ക്കൊടുവിലാണ് സബ് ജൂനിയര്‍ ഹോക്കി വിഭാഗത്തില്‍ വയനാട് മിന്നും വിജയം നേടിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ആലപ്പുഴയെ പരാജയപ്പെടുത്തിയ ടീം സെമിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ ജേതാക്കളായ കണ്ണൂരിനെ അട്ടിമറിച്ചാണ് ഫൈനലിലേക്ക് മുന്നേറിയത്. ഫൈനല്‍ പോരാട്ടത്തില്‍ മലപ്പുറത്തോട് ഏറ്റുമുട്ടി വെള്ളി മെഡല്‍ സ്വന്തമാക്കുകയായിരുന്നു. നല്ലൂര്‍നാട് എ.എം.എം.ആര്‍.ജി.എച്ച്.എസ് സ്‌കൂളിലെ 17 വിദ്യാര്‍ത്ഥികളും വെള്ളമുണ്ട എ.യു.പി സ്‌കൂളിലെ…

Read More

വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ഗ്രാന്‍ഡ് സ്‌കോളര്‍ഷിപ്പ് ഉറപ്പാക്കണം: ജില്ലാ വികസന സമിതി യോഗം

കൽപ്പറ്റ: പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ഗ്രാന്‍ഡ് സ്‌കോളര്‍ഷിപ്പ് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജില്ലാ കളക്ടര്‍ വി ചെല്‍സസിനി ജില്ലാ വികസന സമിതി യോഗത്തില്‍ നിര്‍ദ്ദേശിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ആധാര്‍ രജിസ്‌ട്രേഷനില്ലാത്ത സാഹചര്യത്തില്‍ ഇ-ഗ്രാന്റ്‌സ് സ്‌കോളര്‍ഷിപ്പ് ആനുകൂല്യം ലഭികാത്ത വിദ്യാര്‍ത്ഥികള്‍ ജില്ലയില്‍ ഉണ്ടോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അധികൃതരോട് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. മുള്ളന്‍ക്കൊല്ലി-പുല്‍പ്പള്ളി പ്രദേശങ്ങളിലെ വരള്‍ച്ചാ മുന്‍കരുതല്‍ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കാരാപ്പുഴ ഡാമില്‍ നിന്നും പൈപ്പ് ലൈന്‍ മുഖേന വെള്ളം എത്തിക്കുന്ന പ്രവര്‍ത്തി യുദ്ധകാലടിസ്ഥാനത്തില്‍…

Read More

കർമ്മസൂര്യന് മാതൃനാടിന്റെ ആദരം; വി. മൂസക്കോയ മുസ്‌ലിയാർക്ക് പനമരം റൈഞ്ചിൽ പ്രൗഢോജ്ജ്വല സ്വീകരണം

പനമരം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദരണീയനായ പണ്ഡിതശ്രേഷ്ഠൻ വി. മൂസക്കോയ മുസ്‌ലിയാർക്ക് സ്വദേശമായ പനമരം റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സ്നേഹാദരങ്ങളോടെ പ്രൗഢോജ്ജ്വല സ്വീകരണമൊരുക്കി. ദീനീ പ്രബോധന രംഗത്തും സന്മാർഗ അധ്യാപനത്തിലും ദീർഘകാലമായി സമർപ്പിത സേവനം അനുഷ്ഠിക്കുന്ന ആദരണീയനായ ഉസ്താദിനെ സ്വന്തം മണ്ണിൽ വച്ച് ആദരിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലും ആവേശത്തിലുമായിരുന്നു സംഘാടകരും നാട്ടുകാരും. റൈഞ്ച് പ്രസിഡന്റ്‌ അഷ്‌റഫ്‌ ഫൈസിയുടെ അധ്യക്ഷതയിൽ ചേർന്ന അനുമോദന സമ്മേളനം മുബഷിർ ഫൈസി ഉദ്ഘാടനം ചെയ്തു. സമസ്തയുടെ വളർച്ചയിലും…

Read More

നാഷണൽ അവാർഡ് ജേതാവിനെ ആദരിച്ചു

കൽപ്പറ്റ : നാഷണൽ അവാർഡ് ജേതാവ് ശ്രീ. മനോജ്‌കുമാറിനെ ജിഎച്ച്എസ്എസ് കണിയാമ്പറ്റ പ്രിൻസിപ്പാൾ ശ്രീ.അജേഷ് പി ആർഉം അധ്യാപകരും ചേർന്ന് നിലമ്പൂരിലുള്ള വീട്ടിൽ എത്തി പൊന്നാട അണിയിച്ചു. കണിയാമ്പറ്റ ഹയർ സെക്കന്ററി സ്കൂൾ ഇക്കണോമിക്സ് അദ്ധ്യാപകനായിരുന്ന ശ്രീ.മനോജ്‌ കുമാർ ഇപ്പോൾ കാസർഗോഡ് മൊഗ്രാൽ ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകനാണ്.

Read More

ലഹരി വിരുദ്ധ ജനകീയ പ്രചാരണത്തിനൊരുങ്ങി തദ്ദേശ സ്ഥാപനങ്ങൾ

കൽപറ്റ:ലഹരിവസ്തുക്കളുടെ വ്യാപനം, ഉപയോഗം പൂർണമായി തടയുന്നതിന് കേരള പോലീസും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ 2.0’ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിപുലമായ ജനകീയ പരിപാടികൾ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 28 ന് ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും തൂഫാൻ ഫ്ലാഗ് ഉയർത്തൽ, തൂഫാൻ പ്രതിജ്ഞ, ബോധവൽക്കരണ ക്ലാസുകൾ എന്നിവ നടത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.സി മജീദ് അറിയിച്ചു. ഓരോ വാർഡിലും കുറഞ്ഞത് പത്ത് സന്നദ്ധ പ്രവർത്തകരെ…

Read More

പുതിയ പാചകവാതക കണക്ഷൻ പോക്കറ്റ് കീറും; പുതിയ കണക്ഷൻ കിട്ടാൻ 4840 രൂപ, 10 കിലോ സിലിണ്ടര്‍ റീഫില്ലിംഗിന് 1650 രൂപ

തിരുവനന്തപുരം: പുതിയ പാചകവാതക കണക്ഷൻ രീതി മുന്നറിയിപ്പില്ലാതെ മാറ്റി കമ്പനികള്‍. മാസങ്ങളായി പുതിയ അപേക്ഷകർക്ക് നല്‍കുന്നത് സബ്‌സിഡി ഇല്ലാത്ത 10 കിലോ സിലിണ്ടർ മാത്രം ആണ്. കണക്ഷന്‍റെയും റീഫില്ലിങ്ങിന്‍റെയും നിരക്കുകളില്‍ പുതിയ സിലിണ്ടറിന് വൻ വർധന ആണ്. 10 കിലോയുടെ ഒരു സിലിണ്ടറിന്റെ കണക്ഷൻ ലഭിക്കാൻ 4840 രൂപയും ഓരോ തവണയും നിറയ്ക്കാൻ 1650 രൂപ വീതവുമാണ് മിക്ക കമ്പനികളും ഈടാക്കുന്നത്. സാധാരണ 14 കിലോ എല്‍പിജി സിലിണ്ടർ ഒരു തവണ നിറയ്ക്കാൻ 930 രൂപ വരുന്നിടത്താണ്…

Read More