wenewser-user

    കാത്തിരിപ്പിന് വിരാമം; ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കൂട്ടി, ആഴ്ചയിൽ 5 ദിവസവും ടെസ്റ്റ്

    തിരുവനന്തപുരം: കേരളത്തിൽ ഡ്രൈവിങ് ടെസ്റ്റുകൾ വൈകുന്നതിനെത്തുടർന്നുണ്ടായ പരാതികളിൽ സർക്കാർ ഇടപെടൽ. ഇതിന്റെ ഭാഗമായി അടുത്ത മൂന്നു മാസത്തേക്ക് ആഴ്ചയിൽ അഞ്ച് പ്രവർത്തി ദിനങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്താൻ തീരുമാനമായി. നിലവിൽ ഒരു ദിവസം അനുവദിച്ചിരുന്ന സ്ലോട്ടുകളുടെ എണ്ണം 50 ആക്കി ഉയർത്തിയിട്ടുണ്ട്. മുൻപ് കെ.ബി. ഗണേഷ് കുമാർ ഗതാഗത മന്ത്രിയായിരുന്ന സമയത്ത് ഒരു ദിവസം 60 പേർക്കുണ്ടായിരുന്ന സ്ലോട്ടുകൾ 40 ആയി കുറച്ചിരുന്നു, ഇതാണ് ഇപ്പോൾ 50 ആയി വർധിപ്പിച്ചത്.   പുതിയ പരിഷ്കാരം അനുസരിച്ച് 50…

    Read More

      വെങ്ങപ്പള്ളിയിൽ ‘Golden Achievers 2026’ എക്സലൻസ് അവാർഡ് വിതരണം നടത്തി

      വെങ്ങപ്പള്ളി : യൂത്ത് കോൺഗ്രസ് വെങ്ങപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പൊതുപരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള ‘Golden Achievers 2026’ എക്സലൻസ് അവാർഡ് വിതരണം വെങ്ങപ്പള്ളിയിൽ സംഘടിപ്പിച്ചു. കേരള കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ധിഖ് പരിപാടി ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്തു. പ്രശസ്ത എഴുത്തുകാരൻ ആൻഷൈൻ തോമസ് മുഖ്യപ്രഭാഷണം നടത്തി.   യൂത്ത് കോൺഗ്രസ് വെങ്ങപ്പള്ളി മണ്ഡലം പ്രസിഡന്റ്…

      Read More

        തൊഴിലാളി കളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് പോരാട്ടം ശക്തമാക്കും: അഡ്വ.എം.റഹമത്തുള്ള എം.എൽഎ.

        കൽപ്പറ്റ : തൊഴിലാളി കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നഷ്ടപ്പെട്ട ആനുകൂല്യങ്ങൾ വീണ്ടെടുക്കാനുമുള്ളപോരാട്ടം ശക്തമാക്കും എന്ന് എസ് ടിയു സംസ്ഥാന പ്രസിഡന്റും എം എൽ എ യുമായ അഡ്വ എം റഹമത്തുള്ള പ്രസ്താവിച്ചു. എസ് ടിയു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ ത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സി.മൊയ്തീൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേറ്റ് ഭീമൻ മാർക്ക് വേണ്ടി തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുകയും പുതിയ ലേബർ കോഡുകൾ കൊണ്ട് വന്നതിനെതിരെ എസ് ടിയു ശക്തമായ സമരം ഡൽഹിയിൽ സംഘടിപ്പിക്കുമെന്നും തൊഴിലാളി…

        Read More

          ശ്രേയസ് സ്വാശ്രയ സംഘ വാർഷികം നടത്തി.

          പാമ്പള യൂണിറ്റിലെ വിന്നേഴ്‌സ് സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി എഫ്.ഉദ് ഘാടനം ചെയ്തു.സംഘം പ്രസിഡന്റ്‌ ബുഷറ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഷെമീറ വാർഷിക റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു.യൂണിറ്റ് സി ഡി ഒ സുനി ജോബി മുഖ്യസന്ദേശം നൽകി.സുഫൈറ സ്വാഗതവും,ജംഷിദ നന്ദിയും പറഞ്ഞു.വിവിധ കലാപരിപാടികൾക്ക് ശേഷം സ്നേഹവിരുന്നോടെ സമാപിച്ചു.

          Read More

            വെളിച്ചെണ്ണമില്ലില്‍ വന്‍ തീപിടുത്തം, 40 കോടി രൂപയുടെ നഷ്ടം ; എണ്ണടാങ്കും നാലു ലോറികളും കൊപ്രശേഖരവും കത്തിനശിച്ചു

            കോഴിക്കോട് : വെളിച്ചെണ്ണ മില്ലിലുണ്ടായ വന്‍ തീപിടുത്തത്തില്‍ കോടികളുടെ നഷ്ടം. ഇന്നലെ രാത്രി 11 മണിയോടെ ഉണ്ടായ തീപിടുത്തത്തില്‍ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. വെസ്റ്റ് മാഹിയിലെ രേണുക വെളിച്ചെണ്ണ മില്ലിലാണ് തീപിടുത്തമുണ്ടായത്. എണ്ണയും കൊപ്രയും കൊപ്ര കയറ്റിയ ലോറിയും കത്തിനശിച്ചു. ഓണം വിപണി ലക്ഷ്യമിട്ട് തയ്യാറാക്കിയിരുന്ന വലിയ ശേഖരത്തിനാണ് തീപിടുത്തമുണ്ടായത്. 40 കോടിയുടെ നഷ്ടമാണ് പ്രാഥമികമായി വിലയിരുത്തിയിരിക്കുന്നത്. കൊപ്ര ഉണക്കുന്ന ഡ്രയറില്‍ നിന്നും തീ പടര്‍ന്നു വന്‍ അഗ്നിബാധയായി മാറുകയായിരുന്നു. തീ പിന്നീട് നാലു ലോറികളിലേക്കും…

            Read More

              സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

              തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഇന്ന് അഞ്ച് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ടാണ്.   കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

              Read More

                പനമരം കൈതക്കലിൽ കെ.എസ്.ആർ.ടി.സി ബസ്സുകൾ കൂട്ടിയിടിച്ചു; നിരവധി യാത്രക്കാർക്ക് പരിക്ക്

                പനമരം – പനമരം കൈതക്കൽ രണ്ട് കെ.എസ്.ആർ.ടി.സി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. പഴയ വില്ലേജ് ഓഫീസിന് മുൻപിൽ വെച്ച് അല്പം മുൻപാണ് സംഭവം. അപകടത്തിൽ ബസ്സുകളിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.   കൂട്ടിയിടിയുടെ ആഘാതത്തിൽ രണ്ട് ബസ്സുകളുടെയും മുൻഭാഗം തകർന്നിട്ടുണ്ട്. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും പോലീസുകാരും മറ്റ് യാത്രക്കാരും ചേർന്ന് പരിക്കേറ്റവരെ മാനന്തവാടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗൗരവകരമല്ലെന്നാണ് പ്രാഥമിക വിവരം.   അപകടത്തെത്തുടർന്ന് മാനന്തവാടി – കൽപ്പറ്റ റോഡിൽ ഗതാഗതം ഭാഗികമായി…

                Read More

                  വി. അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ചു.

                    മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ വി. അൽഫോൻസാമ്മയുടെ തിരുനാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. തിരുനാൾ പാട്ടുകുർബാനയ്ക്ക് മാനന്തവാടി രൂപത വൊക്കേഷൻ പ്രമോട്ടർ ഫാ. അഭിഷേക് കണ്ടത്തിൻകര മുഖ്യകാർമികനായി. ഇടവക വികാരി ഫാ. ബിനു പൈനുങ്കൽ സഹകാർമികത്വം വഹിച്ചു. വിശുദ്ധ കുർബാനയ്ക്കു ശേഷം നൊവേന, ലദീഞ്ഞ്, തിരുശേഷിപ്പ് വണക്കം എന്നിവ നടന്നു. തുടർന്ന് നേർച്ചഭക്ഷണവും ഒരുക്കി. തിരുനാളിനോടനുബന്ധിച്ച് മുതിരേരി ശാഖ ചെറുപുഷ്പ മിഷൻ ലീഗിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ദൈവവിളി–വ്യക്തിത്വ വികസന സെമിനാറും സംഘടിപ്പിച്ചു. ഫാ. അഭിഷേക് കണ്ടത്തിൻകരയും മാനന്തവാടി…

                  Read More

                    ഐഎൻടിയുസി തൊഴിലാളി സംഗമം നടത്തി

                       കാവുമന്ദം:ഐഎൻടിയുസി തരിയോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊഴിലാളി സംഗമം സംഘടിപ്പിച്ചു.ഐ എൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ജിജോ പൊടിമറ്റത്തിൽ അധ്യക്ഷത വഹിച്ചു ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ് ജ്യോതിഷ് വൈത്തിരി മുഖ്യപ്രഭാഷണം നടത്തി.കർളാട് ചിറയിൽ മാനേജരെയും തൊഴിലാളികളെയും കയ്യേറ്റം ചെയ്ത നടപടിയിൽ പോലീസിന്റെ ഭാഗത്ത് വിട്ടുവീഴ്ചയില്ലാത്ത അന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ ഉടൻ നടപടി വേണമെന്നു യോഗം ആവശ്യപ്പെട്ടു….. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷാജി വട്ടത്തറ,…

                    Read More

                      ടി സിദ്ധിഖിൻ്റെ മന്ത്രിസ്ഥാനം വയനാടിൻ്റെ പുരോഗതിക്ക് വേഗം കൂട്ടും : അഡ്വ ടി.ജെ ഐസക്

                      കൽപ്പറ്റ: ടി സിദ്ധിഖിൻ്റെ മന്ത്രിസ്ഥാനം വയനാടിൻ്റെ വികസനത്തിന് വേഗം കൂട്ടുമെന്ന് ഡിസിസിപ്രസിഡൻ്റ് അഡ്വ ടി.ജെ ഐസക്ക് പറഞ്ഞു. സാംസ്‌കാരിക രംഗത്ത് കെപിസിസി സംസ്‌കാര സാഹിതിയുടെ പ്രവർത്തനം പുതിയമാറ്റങ്ങൾക്ക് തുടക്കം കുറിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കെ പി സി സംസ്‌കാര സാഹിതി കൽപ്പറ്റനിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി ടി സിദ്ധിഖിന് നൽകിയസ്വീകരണവും സാഹിതി സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടിൻ്റെ സാംസ്‌കാരികവും കാർഷികവുമായ പൈതൃകം കാത്തുസൂക്ഷിക്കുന്ന തിനാവശ്യമായ പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ധിഖ്…

                      Read More