മാനന്തവാടി ഉപജില്ലാതല സ്കൂൾ പ്രവേശനോത്സവം നടത്തി.
കൈതക്കൽ. മാനന്തവാടി ഉപജില്ലാതല സ്കൂൾ പ്രവേശനോത്സവം പനമരം കൈതക്കൽ ജി.എൽ.പി.എസ്സിൽ വെച്ച് അതി വിപുലമായ പരിപാടികളോടുകൂടി സംഘടിപ്പിച്ചു. സൂപ്രണ്ട് എ. ഇ.ഒ. ഇൻചാർജ് ഷീബ എൻ.എസ്. സ്വാഗതം പറഞ്ഞു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മി ആലക്ക മുറ്റം അധ്യക്ഷതവഹിച്ച ചടങ്ങ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി ഉദ്ഘാടനം നിർവഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ കാട്ടി മുഖ്യ പ്രഭാഷണം നടത്തി. നവീകരിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം പനമരം ഗ്രാമപഞ്ചായത്ത് വൈസ്…
