ജില്ലയിൽ ‘ആരോഗ്യം ആനന്ദം’ രണ്ടാംഘട്ടത്തിന് തുടക്കമായി.
കൽപ്പറ്റ: ‘ആരോഗ്യം ആനന്ദം 2.0’ എന്ന പേരിൽ ക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിനിൻ്റെ രണ്ടാം ഘട്ടത്തിന് ജില്ലയിൽ തുടക്കമായി. ആദ്യഘട്ടത്തിൽ സ്ത്രീകളിലെ സ്തനാർബുദം ഗർഭാശയ ഗള ക്യാൻസർ എന്നിവയുടെ സ്ക്രീനിങ്ങും ചികിത്സയും വിജയകരമായി പൂർത്തീകരിച്ചതിൻ്റെ തുടർച്ചയായി രണ്ടാംഘട്ടത്തിൽ പുരുഷന്മാരിലെ അർബുദ പരിശോധനക്ക് പ്രാധാന്യം നൽകിയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. വദനാർബുദം, വൻകുടലിലെ ക്യാൻസർ എന്നിവയുടെ സ്ക്രീനിങ്ങും ചികിത്സയും ക്യാൻസർ പ്രതിരോധ ബോധവൽക്കരണ പരിപാടികളുമാണ് രണ്ടാം ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. പുരുഷന്മാരിലെ അർബുദത്തിന് പ്രധാന കാരണമായ പുകയിലയുടെ ഉപയോഗത്തിനെതിരെ ജനകീയ ക്യാമ്പയിൻ…
