wenewser-user

    എടപ്പെട്ടി സ്‌കൂളിൽ റെഡ് ഡേ ആഘോഷിച്ചു

    എടപ്പെട്ടി: എടപ്പെട്ടി ഗവ. എൽ പി സ്കൂളിലെ എൽ കെ ജി , യു കെ ജി ക്ലാസ്സുകളിൽ റെഡ് ഡേ ആഘോഷിച്ചു. വിദ്യാർത്ഥികളും അധ്യാപകരും ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചു. വിദ്യാർത്ഥികൾ ചുവന്ന നിറത്തിലുള്ള പഴങ്ങൾ, പച്ചക്കറികൾ, കളിപ്പാടങ്ങൾ എന്നിവ കൊണ്ടുവന്നു. റെഡ് ഡേയുമായി ബന്ധപ്പെട്ട ആർഷകമായ പഠനപ്രവർത്തനങ്ങൾ നടത്തി. അധ്യാപികമാരായ അനുപമ സജിത്ത്, വി എം ആഷിമ, ശ്രീജ സതീശൻ എന്നിവർ നേതൃത്വം നൽകി.

    Read More

      കുടുംബശ്രീ പ്രവർത്തകരും ഹരിത കർമ്മസേന പ്രവർത്തകരും മന്ത്രിമാർ പങ്കെടുക്കുന്ന വേദി നിറക്കാൻ ഉള്ളവരല്ല: മന്ത്രി കെ.എം.ഷാജി

      മുട്ടിൽ: കുടുംബശ്രീ പ്രവർത്തകരും ഹരിത കർമ്മസേന പ്രവർത്തകരും  മന്ത്രിമാർ പങ്കെടുക്കുന്ന വേദി നിറക്കാൻ ഉള്ളവരാകരുതെന്ന് ആർജ്ജവത്തോടെ തീരുമാനമെടുക്കണമെന്ന് മന്ത്രി കെ.എം ഷാജി പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്റെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള ഏക ദിന ശില്പശാല, മുട്ടിൽ എം.ആർ. ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്ത്രീ വരുമാനം ഉണ്ടാക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്, ദാരിദ്യ നിർമ്മാർജ്ജനത്തിൽ നിന്നും അഭിവൃദിയിലേക്ക് നാം ചുവട് വെക്കേണ്ടത്. പഞ്ചായത്തുകളും കുടുംബശ്രീയും ഇഴ പിരിയാത്ത കണ്ണികളായി പ്രവർത്തിക്കണം, നല്ല രീതിയിൽ…

      Read More

        മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സി.കെ. നളിനാക്ഷന്റെ ശതാഭിഷേകം ആഘോഷിച്ചു

        മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സി.കെ. നളിനാക്ഷന്റെ ശതാഭിഷേകം ആഘോഷിച്ചു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ 84-ാം പിറന്നാളാഘോഷിച്ച്് സുഹൃത്തുക്കളും കുടുംബവും. അഞ്ചു പതിറ്റാണ്ടിലേറെക്കാലം മാതൃഭൂമിയുടെ മാനന്തവാടി ലേഖകനായി പ്രവര്‍ത്തിച്ച ചെറുകാട്ടൂരിലെ സി.കെ. നളിനാക്ഷന്റെ പിറന്നാളാണ് ആഘോഷിച്ചത്. സി.കെ. നളിനാക്ഷന്‍ ജോലി ചെയ്തിരുന്ന കാലത്ത് മറ്റു മാധ്യമസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി നടത്തി കുടുംബം നടത്തിയ ചടങ്ങ് പഴയകാലങ്ങളുടെ ഓര്‍മ്മ പുതുക്കല്‍ കൂടിയായി. സാമൂഹ്യമാധ്യമങ്ങളുടെ കടന്നുകയറ്റം ഇല്ലാതിരുന്നകാലത്തുള്ള ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലത്തെ് പത്രപ്രവര്‍ത്തനം സി.കെ. നളിനാക്ഷന്‍ ഓര്‍ത്തെടുത്തു. അടിയോരുടെ പെരുമനായ നക്‌സല്‍നേതാവ് എ….

        Read More

          കെഎസ്ആർടിസിയിലെ ‘ഫ്രീ’ യാത്ര; തേങ്ങയും വെളിച്ചെണ്ണയും വാങ്ങാൻ വയനാട്ടിൽ നിന്നും കുറ്റിയാടിയിലേക്ക് വണ്ടി കയറി വീട്ടമ്മമാർ

          വെള്ളമുണ്ട: സ്ത്രീകൾക്കായുള്ള കെഎസ്ആർടിസിയുടെ സൗജന്യയാത്ര കേവലം ഒരു യാത്രയ്ക്കപ്പുറം ഒരു അടിപൊളി ബിസിനസ്സ് അവസരമാക്കി മാറ്റിയിരിക്കുകയാണ് വയനാട്ടിലെ വീട്ടമ്മമാർ. യാത്ര തികച്ചും സൗജന്യമായതോടെ, നിത്യോപയോഗ സാധനങ്ങളായ തേങ്ങയും വെളിച്ചെണ്ണയും വിലക്കുറവിൽ വാങ്ങാൻ ഇവർ കൂട്ടത്തോടെ വയനാടൻ ചുരമിറങ്ങി കോഴിക്കോട്ടെ കുറ്റിയാടിയിലേക്ക് വണ്ടി കയറുകയാണ്.   വെള്ളമുണ്ട, എട്ടേനാൽ, ഏഴേനാല്, പത്താംമൈൽ, നിരവിൽപുഴ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള നിരവധി വനിതകളാണ് ഇപ്പോൾ സാധനങ്ങൾ വാങ്ങാനായി കുറ്റിയാടി, തൊട്ടിൽപാലം ടൗണുകളിലേക്ക് ദിവസേന യാത്ര ചെയ്യുന്നത്. വയനാടും കുറ്റിയാടിയും തമ്മിൽ വെളിച്ചെണ്ണയ്ക്ക്…

          Read More

            ഓണവിപണി കീഴടക്കാൻ കുടുംബശ്രീ ഓണക്കനി പദ്ധതിക്ക് തുടക്കമായി

            വയനാട്: വിഷരഹിത പച്ചക്കറികൾ വിപണിയിൽ എത്തിക്കുന്നതിനുള്ള കുടുംബശ്രീയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകും: മന്ത്രി ടി.സിദ്ദിഖ്. തദ്ദേശീയമായി ഉത്പാദിപ്പിച്ച പച്ചക്കറികൾ വിപണിയിൽ എത്തിക്കുന്നതിലൂടെ കുടുംബശ്രീ മാതൃകപരമായ പ്രവർത്തനമാണ് നടത്തുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ്. വരുന്ന ഓണക്കാലത്ത് ജില്ലയിൽ വിഷരഹിത പച്ചക്കറികൾ എല്ലായിടങ്ങളിലും എത്തിക്കുന്നതിനുള്ള കുടുംബശ്രീയുടെ പ്രവർത്തനങ്ങൾക്ക് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് മന്ത്രി പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ഓണക്കനി, നിറപ്പൊലിമ , ജീവനം 2.0 പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം വൈത്തിരിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു…

            Read More

              വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

              സുൽത്താൻ ബത്തേരി പാളാക്കരവയലിൽ താമസിക്കുന്ന സഫിയ (73) നെയാണ് വീട്ടിലെ ശുചി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ സെൻസസ് ഡ്യൂട്ടിക്കായി എത്തിയ ഉദ്യോഗസ്ഥയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. വാതിൽ തുറന്ന് കിടക്കുന്നതിനാൽ സംശയം തോന്നി വീടിനുള്ളിൽ കയറിയപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് സുൽത്താൻ ബത്തേരി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

              Read More

                കൃഷിയിടത്തിൽ വിളഞ്ഞ ഭീമൻ ചക്ക ശ്രദ്ധനേടുന്നു

                പനമരം: പനമരം പുഞ്ചവയലിലെ കൃഷിയിടത്തിൽ വിളഞ്ഞ ഭീമൻ ചക്ക ശ്രദ്ധ നേടുന്നു. പൂത്തങ്ങാടി പവൻ കുമാറിൻ്റെ പുരയിടത്തോട് ചേർന്ന കൃഷിയിടത്തിലുണ്ടായ 44.250 കിലോ ഗ്രാം തൂക്കം വരുന്ന ചക്കയാണ് നാട്ടുകാർക്ക് കൗതുകമാകുന്നത്.കൃഷി ഉപജീവനമായ പവൻ കുമാറിന്റെ തോട്ടത്തിൽ ധാരാളം പ്ലാവുകൾ ഉണ്ട്. എന്നാൽ 20 വർഷം പ്രായമുള്ള പ്ലാവിലാണ് ഭീമൻ ചക്ക വിളഞ്ഞത്. മരച്ചുവട്ടിൽനിന്ന് നാലടിയോളം ഉയരത്തിലാണ് ചക്ക കായ്ച്ചത്‌. അതിനാൽ ചക്കയിടാനും വലിയ ബുദ്ധിമുട്ടുണ്ടായില്ല. കഴിഞ്ഞ വർഷം മൂടക്കൊല്ലിയ്ക്ക് സമീപത്തെ ചേമ്പുംകൊല്ലിയിലെ അനീഷ് ഉദയന്റെ പ്ലാവിൽ…

                Read More

                  എസ് കെ ജെ എം കാംപയിന് പ്രൗഢ സമാപനം; മുഹറം: വിശ്വാസിയുടെ ഊർജ്ജമാവണം: സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ

                  പൊഴുതന : മുഹറ മാസം കേവലം കലണ്ടർ മാറ്റമല്ല വിശ്വാസിക്ക്ശിഷ്ട ജീവിതത്തിന്വേണ്ടിയുള്ള ഊർജ്ജസംഭരണമാണെന്നും പാരത്രികമായ യഥാർഥ ജീവിതത്തിനുവേണ്ടിയുള്ളപാഥേയമൊരുക്കാനുള്ളഓർമപ്പെടുത്തലാണ് ഓരോപുതുവർഷമെന്നുംകോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയജമലുല്ലൈലിതങ്ങൾപറഞ്ഞു. എസ് കെ ജെ എം ജില്ലാ കമ്മിറ്റി ആചരിച്ച മുഹറം കാംപയിൻ്റെ സമാപനം പൊഴുതനയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം, പ്രസിഡണ്ട് കെ വി എസ്ഇമ്പിച്ചിക്കോയതങ്ങൾഅദ്ധ്യക്ഷനായിപ്രത്യാശയുടെ പുതു വർഷം എന്ന പ്രമേയത്തെ ആസ്പദമാക്കി ശൗഖത്തലി മൗലവിവെള്ളമുണ്ടമുഖ്യപ്രഭാഷണം നടത്തി പി അബ്ദുള്ളക്കുട്ടി ദാരിമി, മുസ്തഫ ൽ ഫൈസി, മഹല്ല് ട്രഷറർ വി .പി സൈതലവി…

                  Read More

                    കള്ളാടിയില്‍ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ ഐ.പി.എസ് സന്ദര്‍ശിച്ചു

                    മേപ്പാടി: കള്ളാടിയില്‍ മണ്ണിടിഞ്ഞ പ്രദേശത്ത് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ ഐ.പി.എസ് സന്ദര്‍ശിച്ചു. സന്ദർശനത്തിനിടെ ബഹു:കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖുമായി ചേർന്ന് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. ഉത്തര മേഖല ഐ.ജി പുട്ട വിമലാദിത്യ ഐ.പി.എസ്, കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. കാർത്തിക് ഐ.പി.എസ്, ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ്, ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരുമുണ്ടായിരുന്നു.

                    Read More

                      ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

                      കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൽപ്പറ്റ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ തലങ്ങളിൽ കഴിവ് തെളിയിച്ചവരേയും,SSLC +2 ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കൽ ചടങ്ങും നടത്തി. 11/07/26 ന് ശനിയാഴ്ച 3 30 pm.ന് കൽപ്പറ്റ ഹോളിഡേയ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച മക്കൾക്കുള്ള മെമെൻ്റൊ നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. SSLC +2 വിദ്യാർത്ഥികൾക്കുളള മെമൊൻ്റൊകൾ ജില്ലാ പ്രസിഡണ്ട് ജോജിൻ ടി ജോയ്, ജനറൽ സെക്രട്ടറി…

                      Read More