wenewser-user

    വയനാടിന്റെ യാത്രാദുരിതം: ബദൽ പാതകൾ അടിയന്തരമായി നടപ്പിലാക്കണം; കെ.സി.വൈ.എം. രൂപത സെനറ്റ് സമ്മേളനത്തിൽ പ്രമേയം

    മാനന്തവാടി: കടുത്ത യാത്രാദുരിതത്തിൽ വലയുന്ന വയനാട് ജില്ലയ്ക്ക് ആശ്വാസമേകാൻ പൂഴിത്തോട്-പടിഞ്ഞാറത്തറ, തലപ്പുഴ-അമ്പായത്തോട് ബദൽ പാതകൾ അടിയന്തരമായി യാഥാർത്ഥ്യമാക്കണമെന്ന് കെ.സി.വൈ.എം. മാനന്തവാടി രൂപത അർദ്ധവാർഷിക സെനറ്റ് സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന സിൻഡിക്കേറ്റ് അംഗം വിമൽ കൊച്ചുപുരയ്ക്കൽ ആണ് സമ്മേളനത്തിൽ ഈ സുപ്രധാന പ്രമേയം അവതരിപ്പിച്ചത്. കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ 32ാമത് അർദ്ധവാർഷിക സെനറ്റ് സമ്മേളനം ദ്വാരക കോ-ഓപ്പറേറ്റ് ഓഡിറ്റോറിയത്തിൽ പ്രൗഢഗംഭീരമായി നടന്നു. സമ്മേളനം കെ.സി.വൈ.എം. മുൻ രൂപത ഡയറക്ടറും കോ-ഓപ്പറേറ്റ് അസോസിയേറ്റ് മാനേജരുമായ ഫാ. റോബിൻ…

    Read More

      താമരശ്ശേരിയിലെ ലോഡ്ജ് മുറിയിൽ വയനാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

      താമരശ്ശേരി: പോസ്റ്റ് ഓഫീസിന് സമീപത്തെ ലോഡ്ജ് മുറിയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് മേപ്പാടി, മേലെ നെല്ലിമുണ്ട സ്വദേശി പാറമ്മൽ പി. കെ. റഹീം (49) ആണ് മരിച്ചത്. ഏതാനും ദിവസങ്ങളായി അദ്ദേഹം ഈ ലോഡ്ജിൽ താമസിച്ചുവരികയായിരുന്നു. മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് താമരശ്ശേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

      Read More

        അകത്തും പുറത്തും പരസ്യം നൽകാം; സ്വകാര്യ ബസ്സുകൾക്ക് ടിക്കറ്റിതര വരുമാനത്തിന് വഴിയൊരുങ്ങി

        തിരുവനന്തപുരം: സ്വകാര്യ ബസ്സുകൾക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനുള്ള വഴിയൊരുക്കി ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ. സ്വകാര്യ ബസ്സുകളിൽ പരസ്യം നൽകാനുള്ള അനുമതി നൽകുന്നുവെന്ന് മന്ത്രി അറിയിച്ചു. സ്വകാര്യ ബസ്സുടമകൾ ഉന്നയിച്ചിരിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേരള സർക്കാർ ഗതാഗത നയം നടപ്പാക്കുമെന്നും മന്ത്രി സി.പി ജോൺ ഉറപ്പു നൽകി സ്വകാര്യ ബസ്സുകളുടെ പുറത്തും അകത്തുമെല്ലാം പരസ്യങ്ങൾ പതിപ്പിക്കാൻ അനുമതി നൽകുന്നതായി മന്ത്രി പ്രഖ്യാപിച്ചു. ഈ തീരുമാനത്തെ സ്വകാര്യ ബസ്സുടമകൾ സ്വാഗതം ചെയ്‌തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസിയിൽ…

        Read More

          പൊള്ളുന്ന വില; സംസ്ഥാനത്ത് ഇറച്ചിക്കോഴി വില 300ലേക്ക്

          കോഴിക്കോട്: കോഴിത്തീറ്റയുടെ വില വർധിച്ചതോടെ കോഴി വിലയും കുത്തനെ കൂടി. ഒരാഴ്ച‌ കൊണ്ട് 80 രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരു കിലോ കോഴി ഇറച്ചിക്ക് 300നടുത്തെത്തി. കോഴിമുട്ടയുടെ വിലയും ഉയർന്നു. മുട്ടയ്ക്ക് 8.50 ആയി. ബീഫിന്റെ വിലയും കൂടിയിട്ടുണ്ട്. വിവിധ ജില്ലകളിൽ 450 മുതൽ 500 രൂപവരെയെത്തി പോത്തിറച്ചി വില. ചിലയിടങ്ങളിൽ 510 രൂപയാണ് കിലോയ്ക്ക് വില. മലയാളികളുടെ പ്രിയപ്പെട്ട മീനായ മത്തിയുടെ വിലയും വർധിച്ചിട്ടുണ്ട്. ട്രോളിങ് നിരോധവും മത്സ്യലഭ്യതയിലെ കുറവുമാണ് മത്തി ഉൾപ്പെടെയുള്ള മത്സ്യങ്ങളുടെ വില…

          Read More

            കാട്ടാനയുടെ ആക്രമണം; മാധ്യമപ്രവർത്തകൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

            കൽപ്പറ്റ : ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കാട്ടാനയുടെ മുന്നിൽപ്പെട്ട മാധ്യമപ്രവർത്തകൻ അത്ഭുതകരമായി രക്ഷപ്പെട്ടു. അമൃത ന്യൂസ് വയനാട് ലേഖകൻ രതീഷ് കുഞ്ചത്തൂരാണ് കാട്ടാനയുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. കഴിഞ്ഞ രാത്രി എട്ടരയോടെ ചുണ്ടേൽ – ഒലിവുമല റോഡിലെ ചുണ്ടവയൽ അയനിമട്ടം ഭാഗത്തുവെച്ചായിരുന്നു സംഭവം. ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക്.മടങ്ങുകയായിരുന്നു രതീഷ്. വഴിയരികിൽ നിലയുറപ്പിച്ചിരുന്ന കാട്ടാന പെട്ടെന്ന് സ്കൂട്ടറിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. ആന പാഞ്ഞുവരുന്നത് കണ്ടയുടൻ രതീഷ് സ്കൂട്ടർ റോഡിൽ ഉപേക്ഷിച്ച് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയതാണ് രക്ഷയായത്….

            Read More

              സംസ്ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകും; കെഎസ്ഇബി

              സംസ്ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്.   സംസ്ഥാനത്ത് മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 300 മുതൽ 400 മെഗാവാട്ട് വരെ വർധിക്കാൻ…

              Read More

                30 ശതമാനം സ്വകാര്യ ബസുകളും വെന്റിലേറ്ററില്‍; സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തിയില്ലെന്ന് സ്വകാര്യ ബസുടമകൾ

                കൊച്ചി: സംസ്ഥാനത്തെ 30 ശതമാനം ബസുകളും വെന്റിലേറ്ററിലാണെന്ന് സ്വകാര്യ ബസ് ഉടമകള്‍. ഇന്നത്തെ ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തിയില്ല. ആവശ്യങ്ങളെല്ലാം മന്ത്രി കേട്ടു എന്ന് മാത്രം. കൃത്യമായ മറുപടി മന്ത്രി നല്‍കിയിട്ടില്ല. രണ്ടു മണിക്കൂറോളം ചര്‍ച്ച ചെയ്തു. ആറാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷനെ നിയോഗിച്ചു. ഓണത്തിന് മുമ്പ് പകുതിയിലധികം ബസുകളും നിര്‍ത്തേണ്ടി വരും. പണിമുടക്ക് സമരവുമായി തല്‍ക്കാലം മുന്നോട്ടുപോകില്ലെന്നും ബസുടമകള്‍ പറഞ്ഞു.   പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ ഉടലെടുത്ത സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സ്വകാര്യ ബസ്…

                Read More

                  ടൂറിസം കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കണം കളക്ടർക്ക് നിവേദനം നൽകി

                  കൽപറ്റ: ജില്ലയിൽ റെഡ് അലർട്ട് ഒഴികെയുള്ള മറ്റ് സുരക്ഷിത അലർട്ടുകൾ വരുന്ന സമയങ്ങളിൽ ടൂറിസം കേന്ദ്രങ്ങൾ, ഹോം സ്‌റ്റേകൾ തുടങ്ങിയവ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള അനുമതി നൽകണമെന്നാവശ്യപ്പെട്ട് കേരള ടൂറിസം വർക്കേഴ്‌സ് കോൺഗ്രസ് ( ഐ എൻ. ടി യു സി ) ജില്ലാ കളക്ടർക്ക് നിവേദനം നൽകി. ജില്ലാ പ്രസിഡണ്ട് പി.പി ആലി, വർക്കിംഗ് പ്രസിഡണ്ട് പി.കെ. മുരളി, ജനറൽ സെക്രട്ടറി സുബൈർ ഇളകുളം എന്നിവർ പങ്കെടുത്തു

                  Read More

                    അന്തർദേശീയ ആദിവാസി ദിനാചരണം : സംഘാടക സമിതി രൂപീകരിച്ചു

                    സുൽത്താൻ ബത്തേരി : 2026 ലെ അന്തർദേശീയ ആദിവാസി ദിനാചരണത്തോടനുബന്ധിച്ച് സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയുടെയും നീതിവേദിയുടെയും ജില്ലയിലെ വിവിധ സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. 2026 ആഗസ്റ്റ് 7,8 തിയതികളിലായി സുൽത്താൻ ബത്തേരി മുനിസിപ്പൽ ടൗൺ ഹാളിൽ വെച്ച് ജില്ലാ തലത്തിൽ വിവിധ പരിപാടികൾ നടത്താൻ തീരുമാനിച്ചു. സംഘാടക സമിതി രക്ഷാധികാരിയായി സുൽത്താൻ ബത്തേരി എം എൽ എ ശ്രീ ഐ സി ബാലകൃഷ്ണനെയും, ചെയർപേഴ്സണായി സുൽത്താൻ ബത്തേരി മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി…

                    Read More

                      എസ്. എൻ. ഡി.പി യോഗ നേതൃത്വത്തിനെതിരെയുള്ള വ്യാജ പ്രചാരണങ്ങൾക്കെതിരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

                      കൽപ്പറ്റ: എസ്. എൻ ഡി.പി യോഗം കൽപ്പറ്റ യൂണിയൻ പരിധിയിൽപ്പെട്ട ശാഖായോഗ പ്രവർത്തക കൺവെൻഷനും എസ്. എസ് എൽ സി , പ്ലസ്സ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള അനുമോദന സദസ്സും അവാർഡ് വിതരണവും നടത്തി. അനുമോദന സദസ്സിൻ്റെയും പ്രതിഷേധ സംഗമത്തിൻ്റെയും ഉദ്ഘാടനം എസ് എൻ.ഡി പി യോഗം അസിസ്റ്റൻ്റ് സെക്രട്ടറി അഡ്വ: രാജൻ മഞ്ചേരി ഉദ്ഘാടനം ചെയ്തു. ലോക നൻമക്കായി അവതരിച്ച ശ്രീ നാരായണ ഗുരുദേവൻ്റെ ആത്മീയതയെക്കുറിച്ചുള്ള പഠനം ശാഖാ യോഗങ്ങളിൽ നിർബന്ധമാക്കണമെന്ന് ഉദ്ഘാടകൻ…

                      Read More