ദുരന്തഭൂമിയിൽ തെരച്ചിൽ അവസാനിപ്പിക്കുന്നു
ചൂരല്‍മല: പാറക്കെട്ടുകള്‍ക്കടിയിലും പതഞ്ഞ ചളിയിലും പുഴയിലെ ചുഴികളിലും മറഞ്ഞിരിക്കുന്ന 119 പേരെ പാതിയിലിട്ട് സര്‍ക്കാര്‍ ദുരന്തഭൂമിയിലെ തിരച്ചലവസാനിപ്പിക്കുന്നു. തിരച്ചില്‍ നിര്‍ത്തുന്നതിന്റെ ഭാഗമായി സന്നദ്ധ പ്രവര്‍ത്തകര്‍ക്കടക്കം ഭക്ഷണം വിളമ്പിയിരുന്ന കമ്യൂണിറ്റി കിച്ചന്‍ അടച്ചു. കേന്ദ്ര- സംസ്ഥാന സേനകളിലെ ഭൂരിപക്ഷം പേരെയും മടക്കിവിളിച്ചുകഴിഞ്ഞു. പുന്നപ്പുഴയുടെ സ്വാഭാവിക ഒഴുക്ക് സുഗമമാക്കാന്‍ രണ്ട് ജെ.സി.ബികളുമായി വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ഇനി ദുരന്തഭൂമിയില്‍ ബാക്കി. ജനരോഷം ഭയന്ന് ഔദ്യോഗികമായി തിരച്ചില്‍ നിര്‍ത്തിയതായി പ്രഖ്യാപിക്കുന്നില്ലെങ്കിലും ഫലത്തില്‍ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശങ്ങളുള്‍പ്പെടുന്ന ദുരന്തഭൂമിയില്‍ നിന്ന് പൂര്‍ണമായി മടങ്ങാനൊരുങ്ങുകയാണ്…
