എടഗുനി ഗ്രന്ഥശാലയില്‍ പുതിയ വായനാമുറി തുറന്നു
കല്‍പ്പറ്റ: എടഗുനി ടി.ആര്‍.വി സ്മാരക ഗ്രന്ഥശാലയില്‍ പുതിയ വായനാമുറി മുനിസിപ്പല്‍ ചെയര്‍മാന്‍ പി. വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് എന്‍. രാമാനുജന്റെ അധ്യക്ഷത വഹിച്ചു. മുന്‍ സെക്രട്ടറി കെ.വി. ബിജു പി.അമ്മദ് അനുസ്മരണം നടത്തി. പ്രദേശത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷാവിജയികള്‍ക്ക് സന്ധ്യ അരുണ്‍ എസ്. അയ്യരുടെ സ്മരണാര്‍ഥം എര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച സംസ്ഥാന മീറ്റിലും സംസ്ഥാന വനിതാ മീറ്റിലും ജേതാവായ ഇ.ആര്‍. ലതിക, അഖിലേന്ത്യ അന്തര്‍…
