Headlines

wenewser-user

116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്

വെള്ളമുണ്ട: ക്രോഷെറ്റ് ചെയിൻ സ്റ്റിച്ചിങ്ങിൽ അതിവേഗ പ്രകടനം കാഴ്ചവെച്ച് വയനാട് വെള്ളമുണ്ട സ്വദേശിനിയായ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് അംഗീകാരം. ഒരു മിനിറ്റിൽ 116 ക്രോഷെറ്റ് ചെയിൻ സ്റ്റിച്ചുകൾ പൂർത്തിയാക്കിയതിനാണ് ശിവന്യ റെക്കോർഡ് സ്വന്തമാക്കിയത്.   ഈ വിഭാഗത്തിലെ നിലവിലെ റെക്കോർഡ് 82 സ്റ്റിച്ചുകൾ ആയിരുന്നു. അതിനെ മറികടന്ന് ഒരു മിനിറ്റിൽ 116 സ്റ്റിച്ചുകൾ പൂർത്തിയാക്കിയാണ് ശിവന്യ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.   വയനാട് സ്വദേശിയായ രാജിത്ത് വെള്ളമുണ്ടയുടെയും മഞ്ചുവിന്റെയും ഏക മകളാണ് ശിവന്യ. ഡിപോൾ…

Read More

കുടുംബ സംഗമം നടത്തി

കൽപ്പറ്റ:വയനാട് ജില്ലയിൽ എയർഫോഴ്സിൽ നിന്നും വിരമിച്ചവരുടെയും കുടുംബാംഗങ്ങളുടെയും കുടുംബസംഗമം കൽപ്പറ്റയിലെ ജോർജോയ്സ് ഹോട്ടലിൽ നടന്നു. 75 ഓളം കുടുംബാംഗങ്ങൾ സംഗമത്തിൽ പങ്കെടുത്തു . എയർഫോഴ്സിൽ സേവനമനുഷ്ഠിച്ച ശേഷം 80 വയസ്സ് പിന്നിട്ട അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു . വയനാട് എയർ ഫോഴ്സ് വെറ്ററൻസ് അസോസിയേഷൻ പ്രസിഡൻറ് ഗ്ലിസൺ ജോർജ് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ക്രിക്കറ്റ് താരം സജന സജീവൻ മുഖ്യാതിഥിയായി പങ്കെടുത്തു . പി.പി അബ്ദുൽ അസീസ് , കെ.പി അനിൽകുമാർ , എം. രാമകൃഷ്ണൻ ,…

Read More

സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്; വയനാട് ജില്ലാ ടീം സെലക്ഷൻ ട്രയൽസ് നടത്തി; കെഎഫ്ഐ പുരസ്കാര ജേതാവ് ഷഫീഖ് ഹസ്സനെ ആദരിച്ചു

കൽപ്പറ്റ: ഒക്ടോബർ മാസത്തിൽ വയനാട് ജില്ലയിൽ വച്ച് നടക്കുന്ന സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലേക്കുള്ള വയനാട് ജില്ലാ ടീമിന്റെ സെലക്ഷൻ ട്രയൽസ് കൽപ്പറ്റ മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടത്തിജില്ലയിലെ 66 ഓളം കളിക്കാർ ട്രയൽസിൽ പങ്കെടുത്തു ട്രയൽസിൽ നിന്നും 36 പേരെ ജില്ലാ ക്യാമ്പിലേക്ക് പരിഗണിച്ചു.ട്രയൽസിന് മുന്നോടിയായി നടന്ന ഉദ്ഘാടന സെഷനിൽ കേരള ഫുട്ബോൾ അസോസിയേഷൻ 2025-26 വർഷത്തെ മികച്ച കോച്ചായി തിരഞ്ഞെടുത്ത ഷഫീഖ് ഹസ്സൻ മഠത്തിലിനെ ആദരിച്ചു.ഡിഎഫ്എ സെക്രട്ടറി ബിനു തോമസ് സ്വാഗതം ആശംസിച്ചു…

Read More

റേഷൻ കാർഡിൽ ആധാർ, മൊബൈൽ നമ്പറുകൾ രേഖപ്പെടുത്തണം

സ്‌മാർട്ട് പി.ഡി.എസ്സ് പദ്ധതി നടപ്പിലാക്കുന്നതിൻറെ ഭാഗമായി റേഷൻ ഭക്ഷ്യധാന്യങ്ങളുടെ വിതരണം തടസ്സമില്ലാതെ തുടർന്നും ലഭിക്കുന്നതിന് റേഷൻ കാർഡിൽ ഇതുവരെ ആധാർ, മൊബൈൽ നമ്പറുകൾ രേഖ പ്പെടുത്താത്ത ഗുണഭോക്താക്കൾ സെപ്റ്റംബർ അഞ്ചിനകം അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ താലൂക്ക് സപ്ലൈ ഓഫീസിൽ നേരിട്ടെത്തിയോ നടപടികൾ പൂർത്തീകരിക്കണം.   ആധാർ, മൊബൈൽ നമ്പറുകൾ എന്നിവ റേഷൻ കാർഡിൽ ഉൾപ്പെ ടുത്താത്ത ഗുണഭോക്താക്കളുടെ ലിസ്റ്റ് താലൂക്കിലെ എല്ലാ റേഷൻ കടകളിലും ലഭ്യമാക്കിയിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.   ഫോൺ ജില്ലാ സപ്ലൈ…

Read More

പരിസ്ഥിതി ലോല വിജ്ഞാപനം: കേന്ദ്ര നടപടി തിരുത്തിക്കാൻ സംസ്ഥാന സർക്കാർ ശക്തമായി ഇടപെടണം: സി പി ഐ എം

കൽപ്പറ്റ : ജില്ലയിലെ 13 വില്ലേജുകൾ പരിസ്ഥിതി ലോല പ്രദേശമായി(ഇഎസ്‌എ) കരട്‌ വിജ്ഞാപനം ചെയ്‌ത കേന്ദ്ര സർക്കാർ നടപടി തിരുത്തിക്കാൻ സംസ്ഥാന സർക്കാർ ശക്തമായ ഇടപെടലുകൾ നടത്തണമെന്ന്‌ സിപിഐ എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജൂലൈ 27ന്‌ കേന്ദ്ര സർക്കാർ പുറത്തിറക്കിയ കരട്‌ വിജ്ഞാപനത്തിന്റെ 60 ദിവസത്തെ കാലാവധി പൂർത്തിയാക്കാൻ ഇനി മൂന്നാഴ്‌ചയാണുള്ളത്‌. കേന്ദ്ര വിജ്ഞാപന പ്രകാരം ജില്ലയിലെ പേര്യ, തിരുനെല്ലി, തൊണ്ടർനാട്‌, തൃശ്ശിലേരി, കിടങ്ങനാട്‌, ന‍ൂൽപ്പുഴ, അച്ചൂരാനം, ചുണ്ടേൽ, കോട്ടപ്പടി, കുന്നത്തിടവക, പൊഴുതന, തരിയോട്‌, വെള്ളാർമല…

Read More

ദുരന്ത ബാധിതരുടെ കാപ്പിത്തോട്ടം വെട്ടിനശിപ്പിച്ച സംഭവം: സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.കെ ബൈജുവിനെ സസ്പെൻഡ് ചെയ്തു

വയനാട് സൗത്ത് ഡിവിഷനിലെ മേപ്പാടി റേഞ്ചിലെ ചൂരൽമല ഭാഗത്ത് കാപ്പിത്തോട്ടം വെട്ടിനശിപ്പിച്ച സംഭവത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.കെ ബൈജുവിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ചൂരൽമല ഭാഗത്ത് പുലിയിറങ്ങിയതിനെ തുടർന്ന് തിരച്ചിലിനായും പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി മേപ്പാടിയിൽ കെ.കെ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചിരുന്നു. തുടർന്ന്, മേപ്പാടി റേഞ്ച് ഓഫീസറുടെയോ സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെയോ മുൻകൂർ അനുമതിയോ ഉത്തരവോ ഇല്ലാതെയും നോട്ടീസും നൽകാതെയും ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം ഒരേക്കറോളം വരുന്ന കാപ്പിത്തോട്ടം വെട്ടിമാറ്റുകയായിരുന്നു. ചൂരൽമല…

Read More

അതിരുകളില്ലാത്ത സ്നേഹവുമായി കാക്കിക്കൂട്ടം

അതിരുകളില്ലാത്ത സ്നേഹവുമായി കാക്കിക്കൂട്ടം; ‘സ്നേഹതീര’ത്ത് ആഹ്ലാദത്തിരമാലകള്‍   – വയനാട് ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ പൊഴുതന ലവ് ഷോര്‍ സ്‌പെഷ്യല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച സ്‌നേഹസംഗമമാണ് വേറിട്ട അനുഭവമായത്   പൊഴുതന: അതിരുകളില്ലാത്ത സ്‌നേഹത്തിന്റെയും കരുതലിന്റെയും സന്തോഷത്തിന്റെയും തിരമാലകളുമായി കാക്കിക്കൂട്ടം ‘സ്‌നേഹതീര’ത്തേക്ക് ഇരമ്പിയെത്തി. ആവേശത്തിലും ആഹ്ലാദത്തിലും ആടിയും പാടിയും, കൈയടിച്ചും ആ സ്‌നേഹതിരമാലകളില്‍ പൊഴുതന ലവ് ഷോര്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ ആടിയുലഞ്ഞു. ‘കൂടെയുണ്ട് കൂട്ടായി’ എന്ന പേരില്‍ വയനാട് ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ വൈത്തിരി പോലീസ് ജനമൈത്രി സമിതിയുടെ…

Read More

സൗമ്യ മാത്യുവിന് മികച്ച സയൻസ് ടീച്ചർ പുരസ്കാരം

ഖത്തറിലെ ദോഹ ശന്തിനികേതൻ ഇന്ത്യൻ സ്കൂളിലെ ഫിസിക്സ് അധ്യാപികയും സീനിയർ ആക്ടിവിറ്റി കോർഡിനേറ്ററുമായ സൗമ്യ മാത്യുവിന് 2026-ലെ ശിക്ഷാ ടൈംസ് ഗ്ലോബൽ എഡ്യൂക്കേറ്റേഴ്സ് അവാർഡിൽ മികച്ച സയൻസ് ടീച്ചർ പുരസ്കാരം ലഭിച്ചു. ശാസ്ത്രവിദ്യാഭ്യാസരംഗത്തെ മികവിനും സമർപ്പണത്തിനുമുള്ള അംഗീകാരമായാണ് പുരസ്കാരം.   പയ്യമ്പള്ളി കാരക്കാട്ട് മത്തായി–എൽസി ദമ്പതികളുടെ ഇളയ മകളായ സൗമ്യ, ചമ്പക്കുളം പള്ളത്തുശ്ശേരി ടിജോമോൻ തോമസിന്റെ ഭാര്യയാണ്. നൂതനവും അനുഭവാധിഷ്ഠിതവുമായ പഠനരീതികളിലൂടെ വിദ്യാർത്ഥികളിൽ ശാസ്ത്രീയ ചിന്തയും സർഗാത്മകതയും വളർത്തുന്നതിൽ സൗമ്യ സജീവമായി പ്രവർത്തിച്ചുവരുന്നു.   ഫിസിക്സിന്റെ അടിസ്ഥാന…

Read More

വെങ്ങപ്പള്ളി ടൗൺ കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.

വെങ്ങപ്പള്ളി: വെങ്ങപ്പള്ളി ടൗൺ കോൺഗ്രസ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി.ജെ. ഐസക് നിർവഹിച്ചു. ചടങ്ങിൽ എ.ഐ.സി.സി അംഗവും മുൻ എം.എൽ.എയുമായ എൻ.ഡി. അപ്പച്ചൻ, കെ.പി.സി.സി അംഗം പി.പി. ആലി, ഡി.സി.സി സെക്രട്ടറി വിജയമ്മ ടീച്ചർ, വി.എ. മജീദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ബ്ലോക്ക് ഡിവിഷൻ മെമ്പർ എം.പി. അഞ്ജലി തുടങ്ങിയവർ പങ്കെടുത്തു. വെങ്ങപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കളും പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.

Read More

സെപ്റ്റംബറിൽ ഇന്ധന സർചാർജ് ഈടാക്കാൻ കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ മാസം കെഎസ്ഇബി ഇന്ധന സർചാർജ് ഈടാക്കും. ജൂലൈ മാസത്തിൽ വൈദ്യുതി വാങ്ങിയ വകയിലുണ്ടായ 6.29 കോടി രൂപയുടെ അധികച്ചെലവ് നികത്തുന്നതിനാണ് സർചാർജ് ഏർപ്പെടുത്തുന്നത്. ഇതനുസരിച്ച് പ്രതിമാസ ബില്ലുകാർക്ക് യൂണിറ്റിന് മൂന്ന് പൈസയും, ദ്വൈമാസ ബില്ലുകാർക്ക് യൂണിറ്റിന് രണ്ട് പൈസയുമാണ് അധികമായി നൽകേണ്ടി വരിക. നിലവിൽ ഈ മാസം ഉപഭോക്താക്കൾക്ക് ഇന്ധന സർചാർജ് ഈടാക്കിയിരുന്നില്ല.

Read More