wenewser-user

പശ്ചിമേഷ്യൻ സംഘർഷം! പെട്രോകെമിക്കൽ ഉത്പന്നങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി കേന്ദ്രം ഒഴിവാക്കി

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ വ്യവസായ മേഖലയെ സംരക്ഷിക്കുന്നതിനായി പ്രധാനപ്പെട്ട പെട്രോകെമിക്കൽ ഉത്പന്നങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ജൂൺ 30 വരെയാണ് ഈ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. വിതരണ ശൃംഖലയിലെ തടസ്സങ്ങൾ നീക്കാനും അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കാനും ഈ നടപടി സഹായിക്കും. പ്ലാസ്റ്റിക്, ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമോട്ടീവ് തുടങ്ങിയ ഉത്പാദന മേഖലകൾക്ക് കേന്ദ്രത്തിന്റെ ഈ നീക്കം വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.   അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 149 രൂപ എന്ന നിരക്കിലേക്ക് കുതിച്ചുയരുന്ന…

Read More

മരത്തിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

മാനന്തവാടി: മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന വയോധികൻ മരിച്ചു.ഒണ്ടയങ്ങാടി മുദ്രമൂല മൈക്കിള്‍ ആലപ്പാട്ട് (73) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ആടിന് ചപ്പ് വെട്ടുന്നതിനിടെ മരത്തിൽ നിന്നും വീഴുകയായിരുന്നു. മാനന്തവാടി മെഡിക്കല്‍ കോളേജിലും, പിന്നിട് വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ഇന്ന് രാവിലെ 9 മണിയോടെ മരണപ്പെടുകയായിരുന്നു. ഭാര്യ: സൂസമ്മ. മക്കള്‍: ജയിംസ്, ഷിനോയ് , ഷിനി. മരുമക്കള്‍: വിജി മോള്‍, കൊച്ചുറാണി, പ്രതീഷ്. സംസ്‌ക്കാരം പിന്നീട്.

Read More

സി-വിജില്‍: 310 പരാതികള്‍ ലഭിച്ചു

സി-വിജില്‍ ആപ്പ് മുഖേന ജില്ലയില്‍ ചൊവ്വാഴ്ച 310 പരാതികള്‍ ലഭിച്ചു. മുഴുവന്‍ പരാതികളും പരിഹരിച്ചു. ജില്ലയില്‍ ഇതുവരെ 2610 പരാതികളാണ് സി-വിജില്‍ ആപ്പ് വഴി ലഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ട് സി- വിജില്‍ ആപ്ല് മുഖേന പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാം.

Read More

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കൊച്ചി: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത.നാളെ മുതല്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്.ആയതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Read More

അണ്ടർ-11 ചെസ് ചാമ്പ്യൻഷിപ്പ്; അമ്മാർ ബിൻ തൻസീറും, പി.പൗർണമിയും ചാമ്പ്യന്മാർ

കൽപറ്റ:സ്റ്റേറ്റ് ചെസ് ടെക്നിക്കൽ കമ്മിറ്റിയും ഇന്ത്യൻ ചെസ് അക്കാദമിയും സംയുക്തമായി ബീനാച്ചി ഗവൺമെൻ്റ് ഹൈസ്കൂളിൽ നടത്തിയ അണ്ടർ – 11 സെലക്ഷൻ ചെസ് ചാമ്പ്യൻഷിപ്പിൽ ഓപ്പൺ വിഭാഗത്തിൽ അമ്മാർ ബിൻ തൻസീറും പെൺകുട്ടികളുടെ വിഭാഗത്തിൽ പി.പൗർണമിയും ചാമ്പ്യന്മാരായി . ആഷ്ലിൻ ജയിൻ , ദുർഗ. കെ. വി എന്നിവർ യഥാക്രമം രണ്ടാം സ്ഥാനം കരസ്ഥമാക്കി. നാലു പേരും സംസ്ഥാന അണ്ടർ-11 ചെസ് ചാമ്പ്യൻഷിപ്പിലേക്ക് വയനാട് ജില്ലയിൽ നിന്നു യോഗ്യത നേടി. സന്തോഷ് വി ആർ , രമേശ്…

Read More

വയനാട്ടിൽ ലഹരി വേട്ട, മെത്തഫിറ്റാമിനുമായി യുവാവ് അറസ്റ്റിൽ

വയനാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് അന്റീ നാർകോട്ടിക്സ് സ്പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ സജിൻ എം ജെ യുടെ നേതൃത്വത്തിൽ വൈത്തിരി താലൂക്കിൽ മുട്ടിൽ ഭാഗത്തു നടത്തിയ പരിശോധനയിൽ വയനാട് എക്‌സൈസ് സൈബർസെല്ലിന്റെ സഹായത്തോടെ വൈത്തിരി താലൂക്കിൽ മുട്ടിൽ സൗത്ത് വില്ലേജിൽ ആനപ്പാറവയൽ ഭാഗത്തു കൊട്ടാരം വീട്ടിൽ ഹംസ മകൻ അജ്മൽ പി വി  എന്നയാളുടെ കൈവശത്തുനിന്നും 90.725 ഗ്രാം മെത്തംഫിറ്റാമിൻ പിടികൂടി.. പാർട്ടിയിൽ പ്രിവെന്റീവ് ഓഫീസർമാരായ വിജിത്ത് കെ ജി, രഘു വി, സിവിൽ എക്‌സൈസ്…

Read More

വില്പനക്കായി സൂക്ഷിച്ച മദ്യം പിടികൂടി

ഡ്രൈഡേ മുന്നിൽകണ്ടു വില്പനക്കായി മദ്യം സൂക്ഷിച്ചു വെച്ചിട്ടുള്ളതായി വയനാട് എക്‌സൈസ് ഇന്റലിജിൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ യുടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വയനാട് എക്‌സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് അന്റീ നാർകോട്ടിക്സ് സ്പെഷ്യൽ സ്‌ക്വാഡ് പ്രിവെന്റീവ് ഓഫീസർ വിജിത്ത് കെ ജി യും പാർട്ടിയും വൈത്തിരി താലൂക്കിൽ അച്ചൂരാനം വില്ലേജിൽ പന്നിയൊര ഭാഗത്തു കാടംകോട്ടിൽ വീട്ടിൽ ചന്ദ്രൻ മകൻ സുനിൽലാൽ കെ സി  എന്നയാളെ 10 ലിറ്റർ വിദേശ മദ്യം വില്പനക്ക് സൂക്ഷിച്ചു വെച്ച കുറ്റത്തിന് അറസ്റ്റ് ചെയ്തു.. ഇയാൾ…

Read More

അഭിഷേകിന് സ്ഥാനാര്‍ഥിയെ കാണണം; നിറചിരിയോടെ അരികിലെത്തി ടി സിദ്ദിഖ്

പടിഞ്ഞാറത്തറ: കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ദിഖിന്റെ പടിഞ്ഞാറത്തറയിലെ പ്രചരണ പരിപാടിക്കിടെയാണ് അഭിഷേക് കാണണമെന്ന് അഗ്രഹം പ്രകടിപ്പിച്ചതായി സിദ്ദിഖ് അറിയുന്നത്. തുടര്‍ന്ന് സ്ഥാനാര്‍ഥി കുറുമണി കൊച്ചുകുളത്തെത്തുകയായിരുന്നു. വീടിന് സമീപത്തെ വഴിയില്‍ കുടുംബത്തോടൊപ്പമെത്തിയ അഭിഷേകിനെ ഷാളണിയിച്ച് വിശേഷങ്ങളെല്ലാം ചോദിച്ച ശേഷമായിരുന്നു സിദ്ദിഖ് മടങ്ങിയത്. കുപ്പാടിത്തറ മുണ്ടകുറ്റി പുലിക്കാട്ടുകുന്നില്‍ തങ്കപ്പന്റെ മകന്‍ അഭിഷേകിന്റെ ജീവിതം ചെറുപ്പം മുതല്‍ വീല്‍ചെയറിയിലായിരുന്നു. കല്‍പ്പറ്റയുടെ എം എല്‍ എ എന്ന നിലയില്‍ സുപരിചിതനായ സ്ഥാനാര്‍ഥിയെ കാണാനുള്ള അവന്റെ ആഗ്രഹത്തിനൊപ്പം…

Read More

‘എന്റെ വോട്ട് എന്റെ അവകാശം’: സമാധാന സന്ദേശമുയർത്തി മിസ്റ്റി ലൈറ്റ്സ് വനിതാ ഇൻഫ്ളുവൻസർ മീറ്റ് സമാപിച്ചു.

കൽപ്പറ്റ: വയനാടിന്റെ ടൂറിസം സാധ്യതകൾ ലോകത്തിന് മുന്നിലെത്തിച്ചും ജനാധിപത്യ ബോധവും സമാധാന സന്ദേശവും ഉയർത്തിപ്പിടിച്ചും ആറാമത് ‘മിസ്റ്റി ലൈറ്റ്സ്’ (Misty Lights) വനിതാ ഇൻഫ്ളുവൻസർ മീറ്റ് സമാപിച്ചു. കൽപ്പറ്റ ബൈപ്പാസിൽ നടക്കുന്ന മലബാർ ഗ്രാൻഡ് ഫെസ്റ്റിന്റെ ഭാഗമായി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ‘മീഡിയ വിംഗ്സ്’ ആണ് പരിപാടി സംഘടിപ്പിച്ചത്. 2020 മുതൽ വനിതാ ദിനത്തോടനുബന്ധിച്ച് നടന്നുവരുന്ന ഈ സംഗമത്തിന്റെ ആറാമത് എഡിഷനായിരുന്നു ഇത്തവണത്തേത്.   തിരഞ്ഞെടുപ്പ് ബോധവൽക്കരണവുമായി ‘ടീ ചാറ്റ് വിത്ത് കളക്ടർ’ വയനാടിന്റെ ഗോത്ര പൈതൃക ഗ്രാമമായ…

Read More

ഇന്ദിരാ ഗ്യാരണ്ടി സാധാരണക്കാരുടെ ജീവിതത്തിന്റെ അനിവാര്യത: മറിയാ ഉമ്മന്‍

പടിഞ്ഞാറത്തറ: കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ദിഖിന്റെ പര്യടനപരിപാടികള്‍ക്ക് ആവേശം പകര്‍ന്ന് ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയാ ഉമ്മന്‍. ബുധനാഴ്ച രാവിലെ പടിഞ്ഞാറത്തറ പതിനാറാം മൈലില്‍ നിന്നും ആരംഭിച്ച പര്യടനപരിപാടികളുടെ ഉദ്ഘാടനം മറിയ ഉമ്മന്‍ നിര്‍വഹിച്ചു. കഴിഞ്ഞ പത്തുവര്‍ഷക്കാലം വികസനവും കരുതലുമില്ലാത്ത നാളുകളായിരുന്നുവെന്ന് അവര്‍ പറഞ്ഞു. ജനങ്ങള്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന യു ഡി എഫ് ഭരണകൂടം തിരികെ കൊണ്ടുവരണം. യു ഡി എഫ് മുന്നോട്ടുവെക്കുന്ന അഞ്ചു ഗ്യാരണ്ടികളും സാധാരണക്കാരുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരുന്നതാണ്….

Read More