Headlines

wenewser-user

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഓണാഘോഷം നടത്തി

തലപ്പുഴ: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തലപ്പുഴ യൂണിറ്റ് ഓണാഘോഷം “തിമിർത്തോണം 2026” നടത്തി. തവിഞ്ഞാൽ ഗ്രേസ് ഓഡിറ്റോറിയത്തിൽ ഓണാഘോഷം ജില്ലാ പ്രസിഡണ്ട് പ്രശാന്ത്.എം ഉദ്ഘാടനം ചെയ്തു.ഷൈജു മാധവൻ, ഷോബിൻ സി ജോണി,ജിനു മേന്മ,അനീഷ് പി.ജി,പ്രജീഷ് എംപി,നിമിഷ രജിത്ത്,സനൽകുമാർ,ജോ മിഷ്എം.ജെ എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ മത്സരങ്ങളും കലാപരിപാടികളും നടത്തി.

Read More

പ്രത്യേക നിയമസഭ ചേർന്ന് ഇ.എസ്.എയെ നേരിടണം : പി.കെ.എ അസീസ്

കൽപ്പറ്റ: മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള വയനാട്ടിലെ ഇ.എസ്.എ വില്ലേജുകളുടെ നിർണ്ണയം മലയോര മേഖലയിൽ സൃഷ്ടിച്ച ആശങ്കകളും ആ ആകുലതകളും സംസ്ഥാന സർക്കാർ ഗൗരവമായി കാണണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് മുഖ്യമന്ത്രിക്ക് അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. ജൂലൈ 27ന് പുറപ്പെടുവിച്ച ഇ.എസ്.എ സംബന്ധിച്ച ഏഴാമത് കരട് വിജ്ഞാപനത്തിന്റെ 60 ദിവസത്തെ കാലാവധി സെപ്തം. 24നാണ് അവസാനിക്കുന്നത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം കൃഷി, ജനവാസ കേന്ദ്രങ്ങളെ പ്രതികൂലമായി ബാധിക്കുന്നതിനാൽ പ്രത്യേക…

Read More

ഇന്റര്‍നാഷണല്‍, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ജേതാവ് സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ നയന രാജിനെ ആദരിച്ചു

മാനന്തവാടി: ആരി എംബ്രോയിഡറിയിൽ ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് എന്നിവ കരസ്ഥമാക്കിയ മാനന്തവാടി ബി.ആർ.സി.യിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ നയന രാജിനെ ആദരിച്ചു. അഞ്ചുകുന്ന് ഗാന്ധി മെമോറിയൽ യു.പി. സ്കൂ‌ളിൽ നടന്ന ചടങ്ങിൽ മാനന്തവാടി എം.എൽ.എ. ഉഷ വിജയൻ ഉപഹാരം നൽകി. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമുറ്റം, എസ്.എസ്.കെ. ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ നിസാർ കമ്പ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുനിൽകുമാർ, എസ്.എസ്.കെ. ജില്ലാ പ്രോഗ്രാം ഓഫീസർമാരായ ജൗഹർ പി.എം., ഗിരീഷ്…

Read More

ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് ലഹരിവേട്ട ശക്തം; 10613 പേർ അറസ്റ്റിൽ

തിരുവനന്തപുരം:ലഹരിക്കെതിരെ കേരള പൊലീസിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ തുടരുന്നു. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനകളിൽ ഇതുവരെ 10,613 പേർ അറസ്റ്റിലായി. കഴിഞ്ഞ ദിവസം 31 കേസുകളിലായി 32 പേരെ കൂടി അറസ്റ്റ് ചെയ്തതോടെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 9,839 ആയി. ഓപ്പറേഷന്റെ ഭാഗമായി ഇതുവരെ 21,362.731 ഗ്രാം എംഡിഎംഎ, 1,110.696 കിലോഗ്രാം കഞ്ചാവ്, 523.827 ഗ്രാം ഹെറോയിൻ എന്നിവ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളിൽ സ്മോൾ ക്വാണ്ടിറ്റി കൈവശം വച്ചതിന്…

Read More

വയനാട് ജില്ലയിലെ ഓണം വാരാഘോഷ പരിപാടികൾ സമാപിച്ചു

അമ്പലവയൽ :വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ വയനാട് ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ത്രിതല പഞ്ചായത്തുകൾ സംയുക്തമായി ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് സമാപനമായി. അമ്പലവയൽ ഗ്രാമ പഞ്ചായത്തിൽ നടന്ന സമാപന സമ്മേളനം എം.എൽ.എ ഉഷ വിജയൻ ഉദ്ഘാടനം ചെയ്തു. വൈവിധ്യമാർന്ന സംസ്കാരങ്ങളാൽ സമ്പന്നമായ വയനാട്ടിൽ അനന്തമായ ടൂറിസം സാധ്യതകളാണുള്ളതെന്ന് എം.എൽ.എ പറഞ്ഞു. വിവിധ പ്രതിസന്ധികളെ അതിജീവിച്ച ജില്ലയാണ് വയനാട്. ജില്ല ഇപ്പോഴും പ്രതിസന്ധിയിലാണെന്ന രീതിയിൽ തെറ്റിദ്ധാരണയുണ്ടെന്നും അതിന്…

Read More

കാറിനുനേരെ പാഞ്ഞടുത്ത് കാട്ടാന; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വൈദികനും കുടുംബവും

കൽപറ്റ ∙ ഗുണ്ടൽപേട്ടിൽ നിന്ന് വയനാട്ടിലെ ബത്തേരിയിലേക്കുള്ള യാത്രാമധ്യേ കാട്ടാനയുടെ ആക്രമണത്തിൽനിന്ന് വൈദികനും കുടുംബവും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബന്ദിപ്പൂർ വനപാതയിൽ കഴിഞ്ഞ വെളളിയാഴ്ചയായിരുന്നു സംഭവം. വയനാട് തൃക്കൈപ്പറ്റ സെന്റ് തോമസ് പള്ളിയിലെ ഫാദർ റജി പോൾ ചവർപ്പിനാലും കുടുംബവും കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് കാട്ടാനക്കൂട്ടത്തിലെ ഒരു ആന കാറിനു നേരെ ഓടിയടുത്തത്. ആനയുടെ ശ്രദ്ധ പാളിയ സമയത്ത് വാഹനം ഓടിച്ച് മാറ്റിയതു കൊണ്ടാണ് അത്യാഹിതം ഒഴിവായത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.

Read More

തോൽപെട്ടിയിൽ വൻ കുഴൽപ്പണവേട്ട ; ഒന്നര കോടിയോളം കുഴൽ പണവുമായി 3 പേർ പോലീസിന്റെ പിടിയിൽ.

തിരുനെല്ലി : വാഹനത്തിൽ കടത്തുകയായിരുന്ന ഒരു കോടിയിലധികം രൂപയുടെ കുഴൽപണവുമായി 3 പേരെ തിരുനെല്ലി പോലീസ് പിടികൂടി. കോഴിക്കോട്, വടകര, നട്ട് സ്ട്രീറ്റ്‌ അമീന കൊട്ടേജ്, പ്രഭു രാജ് (20), കണ്ണൂർ പാനൂർ, ഭിമ നിവാസിൽ സ്വപ്‌നിൽ (23), മഹാരാഷ്ട്ര ഭാൽവാണി സ്വദേശിയായ രാഹുൽ (26) എന്നിവരെയാണ് തിരുനെല്ലി പോലീസും ഡാൻസഫ് ടീമും നടത്തിയ പരിശോധയിൽ പിടികൂടിയത്. 30.08.2026 വൈകീട്ട് തോൽപ്പെട്ടിയിൽ നടത്തിയ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും വരികയായിരുന്ന കെ എ 13 Z…

Read More

തൃശ്ശിലേരി പള്ളി പെരുന്നാൾ സ്വാഗത സംഘം രുപികരിച്ചു.

മാനന്തവാടി: സർവ്വമത സംഗമഭൂമിയായതൃശ്ശിലേരി മോർ ബസേലിയോസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയിൽ യൽദോ മോർബസേലിയോസ് ബാവയുടെ ഓർമ്മ പെരുന്നാൾ ഒക്ടോബർ ഒന്നു മുതൽ നാല് വരെ നടത്തും. മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർസ്തേഫാനോസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും. പെരുന്നാളിനോട് അനുബന്ധിച്ച് സാമൂഹ്യ സേവനത്തിനുള്ള ബസേലിയൻ പുരസ്കാരം, വിദ്യാഭ്യാസ മേഖലയിൽ വിവിധ നേട്ടങ്ങൾ കൈവരിച്ച വ്യക്തിക്കുള്ള പ്രതിഭാ പുരസ്കാരം, അഗതികളുടെ ആചാര്യൻ ഫാ.ഗീവർഗീസ് കാട്ടുച്ചിറയുടെ   സ്മരണാർത്ഥം ഓൺലൈൻ സുവിശേഷ ഗാന മത്സരത്തിന്റെ പുരസ്കാരം, ബസേലിൻ…

Read More

ജി.എച്ച്.എസ്.എസ് പനമരം ചാമ്പ്യന്മാർ.

പനമരം: പനമരത്ത് വെച്ച് നടന്ന വയനാട് ജില്ലാ ജൂനിയർ നെറ്റ്‌ബോൾ ഫാസ്റ്റ് ഫൈവ് ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ജി.എച്ച്.എസ്.എസ് പനമരം ജേതാക്കളായി. ആവേശകരമായ ലീഗ് മത്സരത്തിൽ സുൽത്താൻ ബത്തേരി സെന്റ് ജോസഫ് സ്കൂളിനെ കീഴടക്കിയാണ് പനമരം കിരീടം ചൂടിയത് . കൊല്ലത്ത് വെച്ച് നടക്കുന്ന സംസ്ഥാന ജൂനിയർ നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ലയെ പ്രതിനിധീകരിക്കുന്ന ടീമിനെ തിരഞ്ഞെടുക്കുന്നതിനായുള്ള മത്സരങ്ങളായിരുന്നു നടന്നത്. ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ നെറ്റ്‌ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോയ് കെപി നിർവ്വഹിച്ചു. ജില്ലാ…

Read More

റോബോട്ടിക്സിലൂടെ താളിയോല സംരക്ഷണം; ഡബ്ല്യു.ആർ.ഒ ഇന്റർനാഷണൽസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ മലയാളി പെൺകുട്ടികൾ

തിരുവനന്തപുരം: നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോല ഗ്രന്ഥങ്ങൾ സംരക്ഷിക്കാനും ഡിജിറ്റൈസ് ചെയ്യാനും അത്യാധുനിക റോബോട്ടിക് സംവിധാനമൊരുക്കി ദേശീയശ്രദ്ധ നേടി മലയാളി പെൺകുട്ടികൾ. ഓഗസ്റ്റ് 26 മുതൽ 28 വരെ ഹൈദരാബാദിൽ നടന്ന വേൾഡ് റോബോട്ട് ഒളിമ്പ്യാഡ് (ഡബ്ല്യു.ആർ.ഒ) ഇന്ത്യ നാഷണൽസിൽ ഒന്നാം സ്ഥാനം നേടിയാണ് 14 വയസ്സുകാരായ കാത്‌ലിൻ മേരി ജീസൻ, നവിക ഡി നായർ എന്നീ വിദ്യാർഥിനികൾ അന്താരാഷ്ട്ര മത്സരത്തിന് യോഗ്യത നേടിയത്. ഫ്യൂച്ചർ ഇന്നൊവേറ്റേഴ്‌സ് -സീനിയർ വിഭാഗത്തിലാണ് ഇവരുടെ യു.ഡബ്ല്യു.ആർ സിനർജി ടീം ദേശീയ ചാമ്പ്യന്മാരായത്….

Read More