ശക്തമായ കാറ്റിലും മഴയിലും ബത്തേരിയിൽ വീടിന് മുകളിൽ മരം വീണ് ഒരാൾക്ക് പരിക്ക്

സുൽത്താൻ ബത്തേരി : വീടിന് മുകളിൽ മരം വീണ് ഒരാൾക്ക് പരിക്ക്. ഇന്നലെ പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ബത്തേരി പൂമല, ചെട്ടിമൂല ചേന്നാത്ത് വീട്ടിൽ ജോർജിൻ്റെ വീടിന് മുകളിൽ മരം വീണ് മേൽക്കൂര ഭാഗികമായി തകർന്നു. അപകടത്തിൽ വീടിനുള്ളിൽ ഉണ്ടായിരുന്ന തസ്ലീന എന്നയാൾക്ക് പരിക്കേറ്റു. ഇവരെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കന്പരിക്ക്.

കാട്ടിക്കുളം: കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്ക്കന് പരിക്ക്കാട്ടിക്കുളം പനവല്ലി ആദണ്ടയിലെ ലക്ഷ്‌മണ(54)നാണ് പരിക്കേറ്റത്.ഇന്നലെ രാത്രി 11 മണിയോടെ പനവല്ലി പള്ളിക്ക് സമീപത്ത് വെച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായതെന്ന് ലക്ഷ്‌മണൻ പറയുന്നു. പരിക്കേറ്റ് ബോധരഹിതനായ ലക്ഷ്മണൻ രാവിലെ വരെ റോഡരികിൽ കിടക്കുകയും ബോധം വന്നപ്പോൾ വീട്ടിലേക്ക് എത്തുകയും വിവരം പറയുകയുമായിരുന്നു. മുഖത്തും കാലിനും പരിക്കേറ്റ ഇയാളെ വീട്ടുകാരാണ് മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചത്

Read More

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

 മാനന്തവാടി:  വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാനന്തവാടി അമ്പുകുത്തി സഫാ മൻസിലിൽ സബാഹ് (33) ആണ് മരിച്ചത്. മുൻ എംഎൽഎ പരേതനായ പി.പി.വി. മൂസയുടേയും, പരേതയായ ജമീല കൊയ്ത്‌തികണ്ടി (വിളമ്പുകണ്ടം) യുടേയും മകനാണ്. ശനിയാഴ്‌ച രാത്രി കൽപ്പറ്റയിൽ വെച്ചായിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ സ്റ്റാർട്ട് ചെയ്‌ത് ഇൻഡിക്കേട്ടറിട്ട് റോഡിലേക്ക് ഇറക്കാൻ നോക്കുന്നതിനിടയിൽ ഒരു കാർ വന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തുടർന്ന് പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചികിത്സയിലിരിക്കെ ഇന്ന് മരണപ്പെടുകയുമായിരുന്നു. വയനാട്ടിൽ പ്രത്യേകിച്ച്…

Read More

വയനാട് ലക്കിടിയിൽ കാറിന് തീ പിടിച്ചു

കൽപ്പറ്റ : വയനാട് ലക്കിടിയിൽ കാറിന് തീ പിടിച്ചു. വേങ്ങര സ്വദേശി മൻസൂർ എന്നയാളുടെ KL 65 E 2500 നമ്പർ നിസാൻ ടെറാനോ കാറിനാണ് തീ പിടിച്ചത് ഇദ്ദേഹവും കുടുബവും മൈസൂരിൽ പോയി തിരികെ വരികയായിരുന്നു ഭാര്യയും മൂന്ന് കുട്ടികളുമാണ് കൂടെയുണ്ടായിരുന്നത് ലക്കിടിയിൽ കാർ നിർത്തി ചായ കുടിക്കാൻ പോയ സമയത്താണ് കാറിൽ നിന്നും തീ കണ്ടത് കാർ പൂർണ്ണമായും കത്തി നശിച്ചു.ഫയർഫോഴ് എത്തിയാണ് തീയണച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം

Read More

മുത്തങ്ങയിൽ വാഹനത്തിനു മുകളിൽ മരം വീണു

മുത്തങ്ങ:- മുത്തങ്ങയിൽ വാഹനത്തിനു മുകളിൽ മരം വീണു.ഇന്ന് പുലർച്ചെ ആറരയോടെ മുത്തങ്ങ ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപമാണ് സംഭവം. മൈസൂർ ഭാഗത്ത് നിന്ന് വരുകയായിരുന്ന ഐ ഷർ ടാങ്കർ വാഹനത്തിനു മുകളിലേക്കാണ് മരം വീണത്. ആർക്കും പരിക്കില്ല. സംഭവത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം അൽപ നേരം തടസ്സപ്പെട്ടു സുൽത്താൻബത്തേരിയിൽ നിന്ന് ഫയർഫോഴ്സ് എത്തി മരം മുറിച്ചു നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്

Read More

പനമരം പുഴയിൽ യുവാവിനെ കാണാതെയായി.

പനമരം പുഴയിൽ യുവാവിനെ കാണാതെയായി. പനമരം പുഴയിൽ യുവാവിനെ കാണാതായതായി സംശയം ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുന്നു. വാകയാട് ഉന്നതിയിലെ സഞ്ജുവിനെയാണ് കാണാതായത്

Read More

വിനോദയാത്രയ്ക്കെത്തിയ വിദ്യാർത്ഥിനി ഷെഡ് തകർന്നുവീണ് മരിച്ചു

വിനോദയാത്രയ്ക്കെത്തിയ വിദ്യാർത്ഥിനി ഷെഡ് തകർന്നുവീണ് മരിച്ചു.* മേപ്പാടി: വയനാട്ടിലെ തൊള്ളയിരം കണ്ടിയിൽ സ്‌കൂൾ വിനോദയാത്രയ്ക്കെത്തിയ വിദ്യാർത്ഥിനി ഷെഡ് തകർന്നുവീണ് ദാരുണമായി മരിച്ചു. മലപ്പുറം അകമ്പാടം സ്വദേശി നിഷ്മ (15) ആണ് മരണപ്പെട്ടത്. ടെൻ്റ് ഗ്രാമിൽ നിന്നാണ് അപകടമുണ്ടായത്.പുലർച്ചെ 2.30 ഓടെയായിരുന്നു അപകടം. തകർന്നുവീണത് വിനോദസഞ്ചാരികൾ താൽക്കാലികമായി താമസിച്ചിരുന്ന ഷെഡാണ്. അനുമതിയില്ലാതെ ഈ താമസ സൗകര്യം ഒരുക്കിയിരുന്നുവെന്ന സൂചനയുണ്ട്

Read More

നിയന്ത്രണംവിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ചു മറിഞ്ഞു; നാല് പേർക്ക് പരിക്ക്.

കുഴിനിലം: മാനന്തവാടി തലശ്ശേരി റോഡിൽ കുഴിനിലം ഹെൽത്ത്സെന്ററിന്റെ മുന്നിലായി നിയന്ത്രണംവിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. കണ്ണൂർ തളിപറമ്പ് സ്വദേശികളായ മിൻഷ (14), റാബിയ (63), സഹീർ (12), ഉമ്മർ (65) എന്നിവർക്കാണ് നിസാര പരിക്കേറ്റത്. ഇവർ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ഇലക്ട്രിക്ക് പോസ്റ്റ് തകർന്നതോടെ ഈ പ്രദേശത്ത് വൈദ്യുതി വിതരണവും മുടങ്ങി.

Read More

വാഹനാപകടത്തിൽ യുവതി മരിച്ചു

സുൽത്താൻ ബത്തേരി: കോതമംഗലത്ത് വാഹനാപകടത്തിൽ യുവതി മരിച്ചു.പഴുപ്പത്തൂർ ചേലമൂല രാമദാസിൻ്റെ മകൾ ആതിര (30) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ കോതമംഗലത്ത് വെച്ചാണ് അപകടം ഉണ്ടായത്. ആതിരയും കുടുംബവും സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. ഭർത്താവ് അജേഷ്. മകൾ: അഗ്‌നി. മാതാവ്: പുഷ്‌പ സഹോദരൻ; അനന്ദു. സംസ്‌കാരം ഇന്ന് 12 മണിക്ക് വീട്ടുവളപ്പിൽ.

Read More

ബസ്സപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

മാനന്തവാടി:പെരിന്തല്‍മണ്ണ മണ്ണേങ്ങല്‍ ഇളയോടത്ത് ഹുസൈന്‍ (55) ആണ് മരിച്ചത്.മാനന്തവാടി ഒണ്ടയങ്ങാടിക്ക് സമീപം കഴിഞ്ഞയാഴ്ച കര്‍ണാടക ആര്‍ടിസി ബസ്സും, സ്വകാര്യ ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആളായിരുന്നു.പെരിന്തല്‍മണ്ണയില്‍ നിന്നും വയനാട് സന്ദര്‍ശിക്കാനായെത്തിയ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സിലുണ്ടായിരുന്നയാളായിരുന്നു ഹുസൈന്‍.ഭാര്യ: വിരിയേമ്മു. മക്കള്‍: ഹൈറുന്നീസ, ഷംസീറ, മുഹമ്മദ് ഉനൈസ്.സഹോദരന്മാര്‍: മുഹമ്മദലി, കോമ മുസ്ലിയാര്‍,മുസ്തഫ സഖാഫി.

Read More