കുറ്റ്യാടി ചുരത്തിൽ ട്രാവലറിന് തീപിടിച്ചു

കുറ്റ്യാടി: കുറ്റ്യാടി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു. ചുരം നാലാം വളവിന് സമീപം വെച്ച് രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. നാദാപുരം വളയം ഭാഗത്ത് നിന്നും തിരുനെല്ലി ക്ഷേത്രത്തിലേക്ക് വന്ന യാത്രികര്‍ സഞ്ചരിച്ച വാഹനമാണ് കത്തി നശിച്ചത്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാദാപുരം ഫയര്‍ഫോഴ്‌സ് യൂണിറ്റ് അംഗങ്ങള്‍ തീയണച്ചെങ്കിലും വാഹനം പൂര്‍ണമായും കത്തിനശിക്കുകയായിരുന്നു.

Read More

പേരിയ ചുരം റോഡ് നവികരണ പ്രവർത്തിക്കിടെ തൊഴിലാളി മരിച്ചത് പ്രവർത്തിയിലെ അപാകത മൂലം: യൂത്ത് കോൺഗ്രസ്

പേരിയ: പേരിയ ചുരം റോഡ് നവികരണ പ്രവർത്തിക്കിടെ തൊഴിലാളി മരിച്ചത് പ്രവർത്തിയിലെ അപാകത മൂലമാണെന്ന് യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി. പാർശ്വഭിത്തി നിർമാണത്തിനിടെ കല്ല് വീണ് സെൻററിംങ്ങ് വർക്കിനിടയിൽ കമ്പി തകർന്ന് അതിനടിയിൽ പെട്ടാണ് തൊഴിലാളിയായ ചെറുവത്ത് പിറ്റർ മരണപെട്ടിരിക്കുന്നത്,തൊഴിലാളികൾക്ക് യാതൊരു വിദ സുരക്ഷാ സംവിദാനങ്ങൾ ഒന്നും തന്നെ ഒരുക്കാതെ ആവശ്യത്തിനുള്ള ഉപകരണങ്ങളോ തൊഴിലാളികളോ ഇല്ലാതെയാണ് പണികൾ നീങ്ങുന്നതെന്നും പീറ്റിറിന്റെ മരണത്തിന് കാരണം കരാറുകാരന്റെ അലംഭാവമാണെന്നും ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ,ഈ രീതിയിൽ റോഡ് പണി പോകുകയാണെങ്കിൽ വർഷം…

Read More

നിടുംപൊയിൽ മാനന്തവാടി പേര്യ ചുരം റോഡിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു.

നിടുംപൊയിൽ: നിടുംപൊയിൽ മാനന്തവാടി പേര്യ ചുരം റോഡിൽ റോഡ് പുനർനിർമ്മാണ പ്രവർത്തിക്കിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ചന്ദനത്തോട് സ്വദേശി പീറ്റർ ചെറുവത്ത് (62) ആണ് മരിച്ചത്. മട്ടന്നൂർ സ്വദേശി മനോജ്, കണിച്ചാർ സ്വദേശി ബിനു എന്നിവർക്ക് പരിക്കേറ്റു. മൃതദേഹം തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ.

Read More

കാരാപ്പുഴ അണക്കെട്ടിൽ മൃതദേഹം കണ്ടെത്തി

പുറ്റാട്: കാരാപ്പുഴ അണക്കെട്ടിന്റെ അമ്പലവയൽ പഞ്ചായത്തിലെ പുറ്റാട് മണൽവയൽ ഭാഗത്തെ റിസർ വോയറിലാണ് പുരുഷൻ്റെ മൃതദേഹം കണ്ടത്. ഇന്ന് രാവിലെ നാട്ടുകാരാണ് റിസർവോയറിൽ പൊന്തിക്കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി.

Read More

കോൺക്രീറ്റ് സ്ലാബ് തകർന്ന് വീണ് നിർമ്മാണ തൊഴിലാളി മരിച്ചു

പനമരം: വിളമ്പുകണ്ടം കൈപ്പാട്ടുക്കുന്നിൽ പഴയ വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് സ്ലാബ് തകർന്ന് വീണ് നിർമ്മാണ തൊഴിലാളി മരിച്ചു. പനമരം പരക്കുനി കോളനിയിലെ വാസു (45) ആണ് മരിച്ചത്. കൈപ്പാട്ടുക്കുന്നിൽ പഴയ വീട് പൊളിക്കുന്നതിനിടെയാണ് കോൺഗ്രീറ്റ് സ്ലാബും, കട്ടകളും തകർന്ന് വീഴുകയായിരുന്നു. സംഭവ സമയം വാസുവിനെ കൂടാതെ മറ്റൊരു തൊഴിലാളി കൂടെ സ്ഥലത്തുണ്ടായിരുന്നുവെങ്കിലും ഇയാൾ ഓടിമാറുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഉടൻ തന്നെ വാസുവിനെ പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു

Read More

കർണാടകയിലെ ഹുൻസൂരിൽ ബസ് മറിഞ്ഞ് അപകടം മലയാളികൾ ഉൾപ്പെടെ നിരവധി പേരക്ക് പരിക്ക്

ബെംഗളൂരു: കർണാടകയിലെ ഹുൻസൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്. ബെം​ഗളൂരുവിൽ നിന്നും മഞ്ചേരി വഴി പെരിന്തൽമണ്ണയിലേക്ക് പോവുകയായിരുന്ന എസ്കെഎസ് ട്രാവൽസിന്റെ എസി സ്ലീപ്പർ ബസാണ് ഹുൻസൂരിൽ വച്ച് അപകടത്തിപ്പെട്ടത്. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. നിയന്ത്രണംവിട്ട ബസ് സമീപത്തെ ഇലക്ട്രിക് പോസ്‌റ്റിൽ ഇടിച്ച ശേഷം രണ്ടുതവണ കുത്തനെ മറിയുകയായിരുന്നു. കേരളത്തിലേക്ക് വരികയായിരുന്ന ബസ് ആയിരുന്നതിനാൽ യാത്രക്കാരിൽ ഭൂരിഭാഗം പേരും മലയാളികളായിരുന്നു. അപകടത്തിന് പിന്നാലെ പരിക്കേറ്റവരെ മണിപ്പാൽ ഉൾപ്പെടെ അടുത്തുള്ള ആശുപത്രികളിൽ…

Read More

ഗുഡ്സ് ഓട്ടോയിൽ നിന്നും ലോഡ് ഇറക്കുന്നതിനിടെ കുഴഞ്ഞുവീണ് ഡ്രൈവർ മരിച്ചു.

കണിയാമ്പറ്റ: ഗുഡ്സ് ഓട്ടോയിൽ നിന്നും ലോഡ് ഇറക്കുന്നതിനിടെ കുഴഞ്ഞുവീണ് ഡ്രൈവർ മരിച്ചു കണിയാമ്പറ്റ സ്വദേശി കല്ലോത്ര സുബൈർ മുസ്ലിയാർ ആണ് മരണപ്പെട്ടത്. ഉടൻതന്നെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു മൃതദേഹം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ

Read More

അരപ്പറ്റയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്

അരപ്പറ്റ: അരപ്പറ്റയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. വടുവഞ്ചാൽ സ്വദേശി മുജീബിനാണ് പരിക്കേറ്റത്. ഇയാളെ അരപ്പറ്റയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രാവിലെ 7 മണിയോടെയാണ് അപകടം.

Read More

ഗുണ്ടല്‍പേട്ടില്‍ വാഹനാപകടത്തില്‍ വയനാട് സ്വദേശികളായ ദമ്പതികളും കുട്ടിയും മരിച്ചു.

ഗുണ്ടല്‍പേട്ട്: ഗുണ്ടല്‍പേട്ടിന് സമീപം ടോറസ് ലോറി ബൈക്കിലേക്ക് ഇടിച്ചു കയറി വയനാട് സ്വദേശികളായ ദമ്പതികളും കുട്ടിയും മരിച്ചു. ബത്തേരി അമ്പലവയല്‍ ഗോവിന്ദമൂല സ്വദേശി ധനേഷ് മോഹന്‍, ഭാര്യ പൂതാടി തോണിക്കുഴിയില്‍ അഞ്ജു (27), മകന്‍ ഇഷാന്‍ കൃഷ്ണ (6) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്കിൽ മദ്യപിച്ച ഡ്രൈവർ ഓടിച്ച ടോറസ് ലോറി ഇടിച്ചു കയറുകയായിരുന്നു. അപകടത്തെ തുടർന്ന് മൂന്നുപേരും സംഭവ സ്ഥലത്ത് തന്നെ മരണപെട്ടു.

Read More

ചെമ്പിനോട് ഊരിൽ നിന്നു കാണാതായ ആളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പനമരം: ചെമ്പിനോട് ഊരിൽ നിന്നു കാണാതായ തമ്പായിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ മുതൽ കാണാതായ ഇയാൾക്കു വേണ്ടി നാട്ടുകാർ നടത്തിയ തിരച്ചലിൽ കുളത്തിനടുത്ത് അദ്ദേഹത്തിൻ്റെ വസ്ത്രങ്ങൾ കാണുകയും തുടർന്ന് മാനന്തവാടി ഫയർ സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫിസർ സെബാസ്റ്റ്യൻ ജോസഫിൻ്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ സി.യു.പ്രവീൺകുമാർ, എം.ബി.ബിനു, മനു ആഗസ്ത്യൻ, ഇ.കെ.ആസിഫ്, കെ.ജെ.ജിതിൽ, ദീപ്ത് ലാൽ, പി. വി.അലക്സാണ്ടർ എന്നിവർ ചേർന്നു പൊലിസിൻ്റെ സഹായത്തോടെ കുളത്തിൽ…

Read More