തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വിജയിച്ചത് 7210 കുടുംബശ്രീ വനിതകൾ

തിരുവനന്തപുരം: തദ്ദേശ ഭരണ രംഗത്ത് ഇനി കുടുംബശ്രീയുടെ മുഖശ്രീയും. ഇക്കുറി തെരഞ്ഞെടുപ്പിൽ വിജയം കൈപ്പിടിയിലാക്കിയത് 7210 കുടുംബശ്രീ വനിതകൾ. ആകെ 17082 വനിതകൾ മത്സരിച്ചതിൽ നിന്നാണ് ഇത്രയും പേർ വിജയിച്ചത്. ഏറ്റവും കൂടുതൽ പേർ വിജയിച്ചത് കോഴിക്കോടാണ്. 709 കുടുംബശ്രീ അംഗങ്ങൾ ഇവിടെ വിജയിച്ചു. 697 വനിതകൾ വിജയിച്ച മലപ്പുറം ജില്ലയാണ് രണ്ടാമത്. 652 പേർ വിജയിച്ച തൃശൂർ ജില്ലയാണ് മൂന്നാമത്.   അയൽക്കൂട്ട അംഗങ്ങളായ 5416 പേരും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായ 106 പേരും വിജയിച്ചവരിൽ…

Read More

മുസ്ലിംലീഗിലെ അഡ്വ സിന്ധു സെബാസ്റ്റ്യൻ മാനന്തവാടി വൈസ് ചെയർമാനായി പാർട്ടി പ്ര്യഖ്യാപിച്ചു.

മാനന്തവാടി മുൻസിപ്പാലിറ്റിയിലെ യൂ ഡി എഫ് വൈസ് ചെയർമാൻ സ്ഥാനാർത്ഥിയായി അഡ്വ സിന്ധു സെബാസ്റ്റ്യനെ മുസ്ലിം ലീഗ് മുൻസിപ്പൽ കമ്മിറ്റി പ്രഖ്യാപിച്ചു. മാനന്തവാടി ടൗൺ വാർഡിൽ നിന്ന് മുസ്ലിംലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ചാണ് സിന്ധു സെബാസ്റ്റ്യൻ രണ്ടാം തവണയും കൗൺസിലറായത്.   രണ്ടാം പകുതിയിൽ അമ്പുകുത്തിയിൽ നിന്നും വിജയിച്ച റസീന സിദ്ധീഖ് ആയിരിക്കും വൈസ് ചെയർമാൻ. മാനന്തവാടി ലീഗ് ഹൗസിൽ ചേർന്ന യോഗത്തിൽ മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ്‌ പി വി എസ് മൂസ അധ്യക്ഷത വഹിച്ചു. കടവത്ത്…

Read More

വോട്ടർ പട്ടിക തീവ്ര പരിഷ്കരണം: കരട് പട്ടിക പ്രസിദ്ധീകരിച്ചു   ജില്ലയിൽ 604487 വോട്ടർമാർ 

വോട്ടർ പട്ടിക തീവ്ര പരിഷ്കരണം: കരട് പട്ടിക പ്രസിദ്ധീകരിച്ചു   ജില്ലയിൽ 604487 വോട്ടർമാർ   വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന്റെ ഭാഗമായി ജില്ലയിൽ പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ 604487 വോട്ടർമാർ. കരട് വോട്ടർ പട്ടിക പ്രകാരം കൽപ്പറ്റ നിയോജക മണ്ഡലത്തിൽ 196905 വോട്ടർമാരും സുൽത്താൻ ബത്തേരി മണ്ഡലത്തിൽ 214622 വോട്ടർമാരും മാനന്തവാടിയിൽ 192960 വോട്ടർമാരുമാണുള്ളത്. കൽപ്പറ്റയിൽ 96168 പുരുഷന്മാരും 100735 സ്ത്രീകളും രണ്ട് ട്രാൻസ് ജെൻഡർ വോട്ടർമാരുമാണുള്ളത്. സുൽത്താൻ ബത്തേരി മണ്ഡലത്തിൽ 104525 പുരുഷന്മാരും 110079…

Read More

വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധന കരട് പട്ടിക നാളെ; പരാതികള്‍ ജനുവരി 22 വരെ 

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധനയുടെ കരട് പട്ടിക ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. ജനുവരി 22 വരെ അവകാശവാദവും എതിര്‍പ്പുകളും അറിയിക്കാം. ഓരോ നിര്‍ദേശത്തിനും പ്രത്യേകം ഫോമുണ്ടാകും. പേര് ചേര്‍ക്കാന്‍ ഫോം 6, എന്‍ആര്‍ഐ പൗരന്മാര്‍ക്ക് ഫോം 6 എ, പേര് നീക്കാന്‍ (മരണം, സ്ഥലം മാറ്റം, ഇരട്ടിപ്പ് തുടങ്ങിയവ) ഫോം 7, തിരുത്തലിനോ താമസസ്ഥലം മാറ്റാനോ ഫോം 8 എന്നിവ ഉപയോഗിക്കണം. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ അവകാശവാദങ്ങളും എതിര്‍പ്പുകളും പരിശോധിച്ച് തീരുമാനമെടുക്കും.   കരട് പട്ടികയില്‍ ഉള്‍പ്പെട്ട…

Read More

വോട്ടര്‍ പട്ടിക പരിഷ്‌കരണം: സ്‌പെഷ്യല്‍ റോള്‍ ഒബ്‌സര്‍വര്‍ ജില്ല സന്ദര്‍ശിച്ചു

തീവ്ര വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച സ്‌പെഷ്യല്‍ റോള്‍ ഒബ്‌സര്‍വറായ ജോയിന്റ് സെക്രട്ടറി ഐശ്വര്യ സിങ്ങിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. വോട്ടര്‍ പട്ടിക പുതുക്കുമ്പോള്‍ എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെയും സജീവ സഹകരണം ആവശ്യമാണെന്നും പോളിങ് ബൂത്തുകളില്‍ ബൂത്ത് ലെവല്‍ ഏജൻ്റുമാരെ നിയമിക്കണമെന്നും ഒബ്‌സര്‍വര്‍ യോഗത്തില്‍ അറിയിച്ചു. വോട്ടര്‍ പട്ടിക പരിഷ്‌കരിക്കുന്നതിന് ഉന്നതികള്‍ കേന്ദ്രീകരിച്ച് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയിരുത്തി. വോട്ടര്‍പട്ടിക പൂര്‍ത്തീകരണത്തിന്…

Read More

കെഎംസിസി സ്വീകരണം നൽകി

വയനാട് ജില്ലാ പഞ്ചായത്ത് തരുവണ ഡിവിഷനിൽ നിന്നും വിജയിച്ച മുഫീദ തെസ്‌നിക്ക് മസ്‌കറ്റ് കെഎംസിസി നേതാക്കളായ നിസാം അണിയാരം അജ്നാസ് കേളോത്ത് എന്നിവർ അനുമോദനം അർപ്പിച്ചു . മാനന്തവാടി മണ്ഡലം പ്രസിഡന്റ് ദാരോത്ത് ഇബ്രാഹിം , മണ്ഡലം ജനറൽ സെക്രെട്ടറി അസീസ് കോറോം, പരിസ്ഥിതി ലീഗ് സംസ്ഥാന ഭാരവാഹി ഹുസ്സൈൻ കുഴിനിലം എംഎസ്എഫ് ജില്ലാ സെക്രെട്ടറി റുമൈസ് കെപി എന്നിവരുടെ സാനിധ്യം ഉണ്ടായിരുന്നു.

Read More

വിളവെടുപ്പ് കാലത്ത് വില്ലനായി കുരങ്ങുകൾ; നൂൽപ്പുഴയിൽ കർഷകർ ദുരിതത്തിൽ

നൂൽപ്പുഴ: കാപ്പി വിളവെടുപ്പ് കാലമായതോടെ നൂൽപ്പുഴ മേഖലയിൽ കുരങ്ങുശല്യം രൂക്ഷമായി. കൂട്ടമായെത്തുന്ന കുരങ്ങുകൾ പഴുത്ത കാപ്പിക്കുരു തിന്നുതീർക്കുന്നതിനൊപ്പം ചെടികളുടെ ശിഖരങ്ങൾ ഒടിച്ചുനശിപ്പിക്കുകയുമാണ്. ഇതോടെ കാപ്പി പാകമാകുന്നതിന് മുൻപേ പച്ചക്കാപ്പി പറിച്ചെടുക്കേണ്ട ഗതികേടിലാണ് കർഷകർ.   കൃഷിനാശത്തിന് പുറമെ വീടുകൾക്ക് നേരെയും ആക്രമണം പതിവായിട്ടുണ്ട്. ഓടപ്പള്ളം, വള്ളുവാടി മേഖലകളിൽ വീടുകളുടെ ഓടുകൾ പൊളിച്ച് അകത്തുകയറി ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും കുരങ്ങുകൾ നശിപ്പിക്കുകയാണ്. കാട്ടാന, കാട്ടുപന്നി, മാൻ തുടങ്ങിയവയുടെ ശല്യത്തിന് പുറമെയാണ് ഇപ്പോൾ കുരങ്ങുകളും കർഷകരെ വലയ്ക്കുന്നത്. ശല്യക്കാരായ കുരങ്ങുകളെ പിടികൂടി…

Read More

മുസ്ലിം ലീഗ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

തരുവണ. ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടവർ ജനങ്ങളുടെ ദാസൻ മാരാണെന്ന ഓർമ്മ എപ്പോഴും ഉണ്ടാവണമെന്ന് ജില്ലാ മുസ്ലിം ലീഗ് ട്രഷറർപി.കെ.അബൂബക്കർ. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനങ്ങളോട് പെരുമാറാനും സാധാരണക്കാരുടെ പ്രശ്നങ്ങൾഎന്തൊക്കെയാണെന്ന് കണ്ടെത്താനും അതിന് ശാശ്വത പരിഹാരം കാണാനും ജനപ്രതിനിധികൾക്ക് കഴിയണം. ജനങ്ങളുടെ പ്രതിനിധിയായ വർക്കുള്ള ഉത്തരവാദിത്വം ഏറെയാണെന്നും അത് നിറവേറ്റിയാൽ മാത്രമേ ജനഹൃദയങ്ങളിൽ ഇടം നേടാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച മുസ്‌ലീം ലീഗ് പ്രതിനിധികളുടെ സംഗമം കെല്ലൂർ നാലാം മൈൽ സി.എ. എച്ച്…

Read More

വോട്ടർപട്ടിക പരിഷ്‌കരണം; പുറത്താക്കൽ പട്ടികയിൽ 37,368 പേർ

കൽപ്പറ്റ: വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ വയനാട് ജില്ലയിലെ 37,368 പേരുടെ ഫോമുകൾ ശേഖരിക്കാൻ കഴിഞ്ഞില്ലെന്ന് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അറിയിച്ചു. ഇവരിൽ 13,717 പേർ മരണപ്പെട്ടവരും 14,375 പേർ ജില്ലയ്ക്ക് പുറത്ത് സ്ഥിരമായി താമസം മാറിയവരുമാണ്. 2593 പേർ വോട്ടർ പട്ടികയിൽ ഒന്നിലധികം തവണ പേരുള്ളവരാണ്. ഇതിൽ കണ്ട ത്താൻ കഴിയാത്തത് 6126 പേരെയാണ്. ഫോം വാങ്ങാനോ തിരികെ നൽകാനോ വിസമ്മതിച്ചത് ഉൾപ്പെടെയുള്ള മറ്റ് കാരണങ്ങളാൽ 557 പേരുടെ വിവരശേഖരണവും സാധ്യമായിട്ടില്ലെന്ന് കളക്ടറേറ്റിൽ ചേർന്ന്…

Read More

‘പോറ്റിയേ കേറ്റിയേ’ ; പാരഡി ഗാനം കേസായേക്കും, പരാതി എഡിജിപിക്ക് കൈമാറി

തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വൈറലായ പോറ്റിയേ കേറ്റിയേ പാരഡി ഗാനത്തിന് എതിരെ കേസെടുത്തേക്കും. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്ന് കാണിച്ച് തിരുവാഭരണ പാത സംരക്ഷണ സമിതി സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ പരാതി അദ്ദേഹം എഡിജിപിക്ക് കൈമാറി. കേസെടുക്കാന്‍ വകുപ്പുണ്ടോയെന്ന് പരിശോധിക്കും. പാട്ടിനെതിരെ സിപിഎമ്മും നടപടി ആവശ്യപ്പെട്ടിരുന്നു.     പാട്ട് ദുരുപയോഗം ചെയ്തതില്‍ നടപടി വേണമെന്നും രാഷ്ട്രീയ ലാഭത്തിനു വേണ്ടി അയ്യപ്പന്‍റെ പേര് ഉപയോഗിച്ചെന്നും ആണ് പരാതിയിൽ പറയുന്നത്. പാട്ട് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും…

Read More